ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി; ഡി.കെ. ശിവകുമാർ മത്സരിക്കുമെന്ന് സൂചന

ബെംഗളൂരു : ചന്നപട്ടണ മണ്ഡലത്തിൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ഉപമുഖ്യമന്ത്രിയും കെ.പി.സി.സി. അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ.

പാർട്ടി നേതൃത്വവും മണ്ഡലത്തിലെ വോട്ടർമാരും ആവശ്യപ്പെടുന്നത് അനുസരിക്കുമെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിന് ജന്മം നൽകിയ സ്ഥലമാണ് ചന്നപട്ടണയെന്നും ശിവകുമാർ പറഞ്ഞു.

ചന്നപട്ടണയെ സഹായിക്കാനും മണ്ഡലത്തെ വികസിപ്പിക്കാനുമാണ് ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ മണ്ഡലമാണ് ചന്നപട്ടണ. കുമാരസ്വാമി മണ്ഡ്യയിൽ നിന്നും ലോക്‌സഭയിലെത്തിയതോടെയാണ് ചന്നപട്ടണയിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

  പീനിയ വ്യവസായ മേഖല വീണ്ടും ജി.ബി.എയുടെ കീഴിലേക്ക്

ഉപതിരഞ്ഞെടുപ്പിൽ ശിവകുമാറിന്റെ സഹോദരനും മുൻ എം.പി.യുമായ ഡി.കെ. സുരേഷ് കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുമെന്നായിരുന്നു പാർട്ടിവൃത്തങ്ങൾ നേരത്തെ സൂചന നൽകിയത്.

എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയ സുരേഷ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറായിട്ടില്ല.

രാമനഗര ജില്ലയിലെ കനകപുരയിൽനിന്നുള്ള നിയമസഭാംഗമാണ് ശിവകുമാർ. ചന്നപട്ടണയിൽ മത്സരിച്ച് വിജയിച്ചാൽ ശിവകുമാറിന് കനകപുരയിലെ നിയമസഭാംഗത്വം രാജിവെക്കേണ്ടിവരും.

ചന്നപട്ടണ സന്ദർശിച്ച് വോട്ടർമാരോടും നേതാക്കളോടും സംസാരിച്ച് തീരുമാനമെടുക്കുമെന്ന് ശിവകുമാർ പറഞ്ഞു.

  ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം; രഞ്ജി മുൻ താരം എസ്.എൽ. അക്ഷയ് കുഴഞ്ഞുവീണു മരിച്ചു

യുവജനതാദൾ സംസ്ഥാന അധ്യക്ഷനും എച്ച്.ഡി. കുമാരസ്വാമിയുടെ മകനുമായ നിഖിൽ കുമാരസ്വാമിയാകും ഉപതിരഞ്ഞെടുപ്പിൽ എൻ.ഡി.എ. സ്ഥാനാർഥിയെന്ന് സൂചനയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓൺലൈൻ മരുന്ന് വിൽപ്പനയ്‌ക്കെതിരെയുള്ള ദേശീയ പണിമുടക്ക് ബെംഗളൂരുവിൽ പരാജയം; ഭൂരിഭാഗം മെഡിക്കൽ സ്റ്റോറുകളും തുറന്നുപ്രവർത്തിച്ചു
[masterslider id="10"]

Related posts