മണിപ്പൂരില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ജനക്കൂട്ടം ആംബുലന്‍സിന് തീയിട്ടു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന എട്ടു വയസുകാരനും അമ്മയും ബന്ധുവും വെന്തുമരിച്ചു. ഞായറാഴ്ചയാണ് ലാംഫെല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള ഇംഫാല്‍ വെസ്റ്റിലെ ഇറോയിസെംബ ഏരിയയില്‍ വാഹനത്തിന് അക്രമികള്‍ തീയിട്ടത്. 8 വയസ്സുള്ള ടോണ്‍സിംഗ് ഹാങ്സിംഗ്, അമ്മ മീന ഹാങ്സിംഗ്, ഇവരുടെ ബന്ധു ലിഡിയ ലൗറെംബം എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള വെടിവയ്പ്പില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു സംഭവം. മെയ്‌തേയ് കുംകി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം പ്രദേശത്ത് ഇപ്പോഴും തുടരുകയാണ്. ഇത്തരത്തില്‍ ആവര്‍ത്തിക്കുന്ന അക്രമങ്ങള്‍ തടയാന്‍…
Read MoreCategory: NATIONAL
സമരം താൽക്കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍
ഡൽഹി: ദിവസങ്ങളായി നടത്തിവരുന്ന സമരം താല്‍കാലികമായി അവസാനിപ്പിച്ച് ഗുസ്തി താരങ്ങള്‍. കേന്ദ്ര കായികമന്ത്രി അനുരാഗ് താക്കൂറുമായുള്ള അനുനയ ചര്‍ച്ചക്ക് ശേഷമാണ് താരങ്ങളുടെ തീരുമാനം. നടപടി ഉണ്ടായില്ലെങ്കില്‍ സമരം തുടരുമെന്നും താരങ്ങള്‍. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണിനെതിരായ ലൈംഗീകാരോപണ പരാതികളിലെ അന്വേഷണം ഈ മാസം 15നകം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി എന്നാണ് വിവരം. എന്നാല്‍ 15നകം കുറ്റപത്രം സമര്‍പ്പിച്ചില്ലെങ്കില്‍ സമരം തുടരുമെന്ന് സമരത്തില്‍ സജീവമായിരുന്ന സാക്ഷിമാലിക് അറിയ്ച്ചു. വിഷയം കര്‍ഷക നേതാക്കളുമായി ചര്‍ച്ച ചെയ്യുമെന്നും സാക്ഷി പറഞ്ഞു. മന്ത്രി അനുരാഗ് താക്കൂറുമായുള്ള ചര്‍ച്ചയില്‍…
Read Moreഎടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ ഇനി കാർഡ് വേണ്ട !!! യുപിഐ വഴി പിൻവലിക്കാം, അറിയാം വിശദമായി..
ന്യൂഡൽഹി: ഡെബിറ്റ് കാർഡിനു പകരം ഫോൺപേ, പേയ്ടിഎം പോലെയുള്ള യുപിഐ ആപ്പുകൾ വഴി എടിഎം മെഷീനിൽ നിന്ന് പണം ലഭിക്കാനുള്ള സംവിധാനവുമായി ബാങ്കുകൾ. ബാങ്ക് ഓഫ് ബറോഡ സേവനം ലഭ്യമാക്കിയിട്ടുണ്ട് .മറ്റു പല ബാങ്കുകളും വൈകാതെ ഏർപ്പെടുത്തും.ഉദാഹരണത്തിന് 1,000 രൂപ കറൻസിയായി പിൻവലിക്കണമെങ്കിൽ എടിഎം സ്ക്രീനിൽ ദൃശ്യമാകുന്ന ക്യുആർ കോഡ് യുപിഐ വഴി സ്കാൻ ചെയ്ത് 1,000 രൂപ അയച്ചാൽ മതിയാകും. ബാങ്ക് ഓഫ് ബറോഡയുടെ എടിഎം മെഷീനുകളിൽ ‘കാർഡ്‍ലെസ് കാഷ് വിത്ഡ്രോവൽ’ ഓപ്ഷൻ തുറന്ന് ‘ക്യുആർ കോഡ് ഓപ്ഷൻ’ തിരഞ്ഞെടുക്കുക. പിൻവലിക്കേണ്ട തുക…
Read Moreഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനി ഇനിയും 500 പുതിയ വിമാനങ്ങള്‍ വാങ്ങാൻ ഒരുങ്ങുന്നു
ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോ 500 പുതിയ വിമാനങ്ങള്‍ വാങ്ങുന്നു. ഫ്രഞ്ച് വിമാന നിര്‍മ്മാണ കമ്പനിയായ എയര്‍ബസുമായി നാരോ ബോഡി എ 320 ഫാമിലി ജെറ്റ് വിമാനങ്ങള്‍ക്കായി കരാര്‍ ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. വിമാനങ്ങളുടെ മൊത്തം ചെലവ് വരുന്നത് 48,680 രൂപയാണ്. എയര്‍ബസിന്റെ വിലവിവരപട്ടിക അനുസരിച്ചുള്ള കണക്ക് പ്രകാരമാണ് ഇത്. അതേസമയം വമ്പന്‍ ഓഡറായതിനാല്‍ അതിലും കുറഞ്ഞ നിരക്കിലാകും കരാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റ തവണ വിമാന കരാറാണിത്. 2023 ഫെബ്രുവരിയില്‍ എയര്‍ ഇന്ത്യ 470 ജെറ്റുകള്‍ക്കായി എയര്‍ബസ്,ബോയിങ്…
Read Moreകോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്
ഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്.കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ഗെഹലോട്ട്-പൈലറ്റ് ഭിന്നതയ്ക്ക് പാര്‍ട്ടി അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രശന പരിഹാരമായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴാണ് പുതിയ നീക്കം. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ പതിനൊന്നിനാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണത്തിന് സഹായിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും…
Read Moreബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാതെ 101 മൃതദേഹങ്ങള്‍
ബാലസോര്‍ ട്രെയിന്‍ ദുരന്തത്തില്‍ 101 പേരുടെ മൃതദേഹങ്ങള്‍ കൂടി തിരിച്ചറിയാനുണ്ടെന്ന് റെയില്‍വേ. ട്രെയിന്‍ അപകടത്തില്‍ 278 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. 1100 പേര്‍ക്ക് പരിക്കേറ്റിരുന്നു. ഇതില്‍ തൊള്ളായിരം പേരെ ആശുപത്രികളില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. 200 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ബാലസോര്‍ ട്രെയിന്‍ അപകടത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതിന് പിന്നാലെ സിബിഐ സംഘം ഇന്ന് അപകടസ്ഥലം സന്ദര്‍ശിക്കും. ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തിയാണ് അപകടത്തില്‍ കേസ് എടുത്തിരിക്കുന്നത്. അശ്രദ്ധമൂലം ആളുകളുടെ ജീവന്‍ അപകടത്തിലാക്കിയെന്നാണ് കേസ്. എഫ്‌ഐആറില്‍ ആരുടെയും പേരുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
Read Moreഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി
275 പേരുടെ മരണത്തിനിടയാക്കിയ ബാലസോർ ട്രെയിൻ അപകടത്തിന് പിന്നാലെ, ഒഡിഷയിൽ വീണ്ടും ട്രെയിൻ പാളം തെറ്റി. ഒഡിഷയിലെ ബാർഗഡിൽ സ്വകാര്യ ചരക്ക് തീവണ്ടിയാണ് മറിഞ്ഞത്. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. സിമന്റ് കൊണ്ടുപോകുകയായിരുന്നു ചരക്ക് തീവണ്ടിയാണ് അപകടത്തിൽപ്പെട്ടത്. സ്വകാര്യ പാളത്തിലാണ് അപകടമുണ്ടായത്. പാളം തെറ്റിയ ചരക്ക് തീവണ്ടിയുടെ ഉത്തരവാദിത്തം പൂര്‍ണമായും സ്വകാര്യ സിമന്റ് കമ്പനിക്കാണെന്ന് ഈസ്റ്റ് കോസ്റ്റ് റെയിൽവേ അറിയിച്ചു. എഞ്ചിൻ, വാഗണുകൾ, ട്രെയിൻ ട്രാക്ക് എന്നിങ്ങനെയുള്ളവയുടെ പുനരുദ്ധാരണവും അറ്റകുറ്റപ്പണികളും കമ്പനിയുടെ ഉത്തരവാദിത്തമാണെന്നും റെയില്‍വേ അറിയിച്ചു. ഒഡിഷയിലെ ബാലസോറിൽ വെള്ളിയാഴ്ചയുണ്ടായ ദുരന്തത്തിൽ ഷാലിമാർ-ചെന്നൈ കോറമാണ്ഡൽ…
Read Moreലൈംഗികാതിക്രമ പരാതികളില്‍ സമരം: ഗുസ്തി താരങ്ങളായ ബംജ്‌റംഗ് പുനിയയും സാക്ഷി മാലിക്കും വിനയ് ഫോഗട്ടും ജോലിയില്‍ പ്രവേശിച്ചു
ഡല്‍ഹി- ലൈംഗികാതിക്രമ പരാതികളില്‍ അന്വേഷണം നേരിടുന്ന ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗ് യാദവിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമരം ചെയ്ത മുന്‍നിര ഗുസ്തിക്കാരായ ബജ്റംഗ് പുനിയ, സാക്ഷി മാലിക്, വിനേഷ് ഫോഗട്ട് എന്നിവര്‍ റെയില്‍വേയില്‍ ജോലി പുനരാരംഭിച്ചു. മെയ് 31 ന് ബറോഡ ഹൗസ് ഓഫീസില്‍ ചേര്‍ന്നു. എന്നാല്‍ സമരത്തില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും ജോലിയില്‍ തുടരുമെന്നും താരങ്ങള്‍ ട്വീറ്റ് ചെയ്തു. ജോലിയും സമരവും ഒരുമിച്ചു കൊണ്ടു പോകുമെന്നാണ് താരങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി ഗുസ്തി താരങ്ങള്‍…
Read Moreഒഡിഷ ട്രെയിൻ ദുരന്തം മരണം 288; ചികിത്സയിൽ കഴിയുന്ന ചിലരുടെ നില ഗുരുതരം
ഒഡീഷ :രാജ്യത്തെ നടുക്കിയ ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ ഉയരുന്നു. 288 പേർ മരിച്ചതായാണ് സ്ഥിരീകരണം. ആയിരത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ചികിത്സയിൽ കഴിയുന്നവരിൽ പലരുടെയും നില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ട്രെയിൻ അപകട സ്ഥലവും പരിക്കേറ്റവർ ചികിത്സയിൽ കഴിയുന്ന ആശുപത്രിയും സന്ദർശിച്ച ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മടങ്ങി. കൃത്യമായ അന്വേഷണം നടത്തുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുറ്റക്കാരെന്ന് കണ്ടെത്തുന്നവരെ ശിക്ഷിക്കും. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. അപകട കാരണം സിഗ്നൽ നൽകിയതിലെ പിഴവാണ് സംഘത്തിന്റെ പ്രാഥമിക നിഗമനം.
Read Moreട്രെയിൻ അപകടത്തിൽ പരിക്കേറ്റവരെ പ്രധാനമന്ത്രി ആശുപത്രിയിൽ എത്തി സന്ദർശിക്കും
ന്യൂഡൽഹി: ഒഡീഷയിൽ ട്രെയിൻ ദുരന്തമുണ്ടായ ബാലസോർ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദർശിക്കും. അപകടസ്ഥലവും പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രികളും മോദി സന്ദർശിക്കുമെന്ന് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി ഉന്നതതല യോഗം വിളിച്ചിട്ടുമുണ്ട്. രക്ഷാപ്രവർത്തനം, പരിക്കേറ്റവരുടെ ചികിത്സ തുടങ്ങിയ കാര്യങ്ങൾ യോഗത്തിൽ ചർച്ചചെയ്യും. അപകടത്തേക്കുറിച്ച് നടക്കുന്ന ഉന്നതതല അന്വേഷണം സംബന്ധിച്ചും പ്രധാനമന്ത്രി വിലയിരുത്തൽ നടത്തും. 238 പേർ മരിക്കുകയും 900-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത അപകടത്തിൽ രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്. ഒഡീഷയുടെ നാല് ദ്രുതകർമ്മസേന യൂണിറ്റുകളും 15 അഗ്നിരക്ഷാ സേന യൂണിറ്റുകളും 30 ഉദ്യോഗസ്ഥർ, 200…
Read More