കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്

ഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടി വിടാനൊരുങ്ങി സച്ചിന്‍ പൈലറ്റ്.കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചേക്കും. ഗെഹലോട്ട്-പൈലറ്റ് ഭിന്നതയ്ക്ക് പാര്‍ട്ടി അധ്യക്ഷന്റെ നേതൃത്വത്തില്‍ പ്രശന പരിഹാരമായെന്ന് കോണ്‍ഗ്രസ് അവകാശപ്പെടുമ്പോഴാണ് പുതിയ നീക്കം. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷിക ദിനമായ ജൂണ്‍ പതിനൊന്നിനാണ് പുതിയ പാര്‍ട്ടി പ്രഖ്യാപനം. പ്രഗതിശീല്‍ കോണ്‍ഗ്രസ് എന്നാണ് പാര്‍ട്ടിയുടെ പേരെന്നും റിപ്പോര്‍ട്ടുണ്ട്. തെരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണ് സച്ചിന്റെ പാര്‍ട്ടി രൂപീകരണത്തിന് സഹായിക്കുന്നതെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടും സച്ചിന്‍ പൈലറ്റും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ ദേശീയ നേതൃത്വം പലവട്ടം ചര്‍ച്ച നടത്തിയിരുന്നു.

  ഉമർ ഖാലിദിനെക്കുറിച്ചുള്ള പുസ്തക ചർച്ചക്കെതിരെ ബിജെപി പ്രതിഷേധം; പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു

മെയ് 29-ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ഇരുവരെയും വിളിച്ചുവരുത്തി സംസാരിക്കുകയും ചെയ്തിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിച്ച് പ്രശ്‌നം തീര്‍ന്നതായി നേതൃത്വം അവകാശപ്പെുമ്പോഴാണ് സച്ചിന്റെ പുതിയ നീക്കം. ബിജെപി അധികാരത്തിലിരുന്ന കാലത്ത് രാജസ്ഥാനില്‍ നടത്തിയ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഏപ്രില്‍ 11-ന് സച്ചിന്‍ നിരാഹാര സമരം നടത്തിയിരുന്നു. അജ്മേറില്‍ നിന്ന് ജയ്പുര്‍ വരെ സച്ചിന്‍ 5 ദിവസത്തെ പദയാത്ര സംഘടിപ്പിച്ചതും കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കി. രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സച്ചിന്റെ നീക്കം പാര്‍ട്ടിക്ക് നല്‍കുന്ന വെല്ലുവിളി ചെറുതല്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷങ്ങളുടെ ശമ്പളം, ആഡംബര ഫ്ലാറ്റ്; എന്നിട്ടും ഉള്ളിൽ ശൂന്യത! ഐടി നഗരത്തിലെ യുവാക്കൾക്കിടയിൽ പടരുന്ന ആങ്‌സൈറ്റി; വൈറലായി ബെംഗളൂരു ടെക്കിയുടെ വീഡിയോ
[masterslider id="10"]

Related posts

Click Here to Follow Us