സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു.

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. സിബിഎസ്ഇ ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രധിഷേധം തുടരുന്നത്. ഈ കാരണത്താൽ റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്.

വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ പരീക്ഷാ തീയതികള്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. റദ്ദാക്കിയ പ്ലസ്ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്‌ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായതിനാല്‍ പുന:പരീക്ഷ ജൂലായില്‍ നടത്തുമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്. പത്താം ക്ലാസിലെ കണക്ക് പരീക്ഷ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതാണ് വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നതിന് കാരണമായിരിക്കുന്നത്. പരീക്ഷ അനിശ്ചിതമായി വൈകുന്നത് വിദ്യാർത്ഥികളുടെ ഇടയിൽ ആശങ്ക സൃഷ്ടിക്കുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഫോണും ക്യാമറയുമില്ല, കണ്ണടച്ചൊന്ന് നോക്കിയാൽ മതി; ബെംഗളൂരുവിൽ തരംഗമാകുന്ന 'സ്മാർട്ട് ഗ്ലാസുകൾ' സ്വകാര്യതയ്ക്ക് ഭീഷണിയാകുന്നുവോ?
  ബെംഗളൂരുവിനെ ഞെട്ടിച്ച് നദിയിൽ 3000 ടൺ മാലിന്യക്കൂമ്പാരം; ലക്ഷ്യം സംസ്കരണച്ചെലവ് ഒഴിവാക്കൽ, വ്യാപക പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts