സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു.

ന്യൂഡല്‍ഹി: സിബിഎസ്ഇ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം തുടരുന്നു. സിബിഎസ്ഇ ഓഫീസിന് മുന്നില്‍ പ്ലക്കാര്‍ഡുകളുമായാണ് വിദ്യാര്‍ത്ഥികള്‍ പ്രധിഷേധം തുടരുന്നത്. ഈ കാരണത്താൽ റോഡ് ഗതാഗതവും സ്തംഭിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന്‍റെ പശ്ചാത്തലത്തില്‍ പുതിയ പരീക്ഷാ തീയതികള്‍ ഇന്നലെ തന്നെ പ്രഖ്യാപിച്ചിരുന്നു. റദ്ദാക്കിയ പ്ലസ്ടു ഇക്കണോമിക്സ് പരീക്ഷ ഏപ്രില്‍ 25ന് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നത്‌ ഡല്‍ഹിയിലും ഹരിയാനയിലും മാത്രമായതിനാല്‍ പുന:പരീക്ഷ ജൂലായില്‍ നടത്തുമെന്നുമാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ അറിയിച്ചത്. പത്താം ക്ലാസിലെ കണക്ക് പരീക്ഷ സംബന്ധിച്ച് അവ്യക്തത നിലനില്‍ക്കുന്നതാണ് വിദ്യാര്‍ത്ഥി പ്രതിഷേധം…

Read More
Click Here to Follow Us