സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ സർവേ നടത്തി.

ബെംഗളൂരു : സബേർബൻ റെയിൽ പദ്ധതിയുടെ ഭാഗമായി റെയിൽവേ ബോർഡ് ഉദ്യോഗസ്ഥർ ബെംഗളൂരുവിൽ സർവേ നടത്തി. 142 കിലോമീറ്റർ സബേർബൻ നെറ്റ്‌വർക്കിലെ മേൽപാതയുടെ സാധ്യതാപഠനം നടത്താനെത്തിയ റെയിൽവേ ബോർഡ് എൻജിനീയർ എം.കെ. ഗുപ്ത കന്റോൺമെന്റ് മുതൽ ബയ്യപ്പനഹള്ളി വരെ പരിശോധന നടത്തി. 12061 കോടി രൂപയുടെ സബേർബൻ റെയിൽപദ്ധതിയിൽ ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷൻ– യശ്വന്ത്പുര– യെലഹങ്ക, യെലഹങ്ക– ചന്നസന്ദ്ര–ബയ്യപ്പനഹള്ളി, ബെംഗളൂരു സിറ്റി– കെംഗേരി, ബെംഗളൂരു സിറ്റി– കന്റോൺമെന്റ്, യലഹങ്ക– രാജനകുണ്ടെ, ബയ്യപ്പനഹള്ളി– ഹീലലിഗെ, യശ്വന്ത്പുര–ചിക്കബനവാര, യെലഹങ്ക– ദേവനഹള്ളി, ചിക്കബനവാര– നെലമംഗല എന്നി ട്രാക്കുകളാണുള്ളത്.

  നഗരത്തിൽ പുതിയ ജലനിയമം പ്രാബല്യത്തിൽ; ലംഘിച്ചാൽ പിഴ

സബേർബൻ ട്രെയിനുകളുടെ യാത്ര സുഗമമാക്കുന്നതിനായി കന്റോൺമെന്റ് മുതൽ വൈറ്റ്ഫീൽഡ് വരെയുള്ള റെയിൽപാത നാലുവരിയാക്കാനുള്ള പദ്ധതിക്കു റെയിൽവേ കഴിഞ്ഞയാഴ്ച അനുമതി നൽകിയിരുന്നു. നിലവിലെ രണ്ടു പാളങ്ങൾക്കു പുറമെ രണ്ടു പാളം കൂടി സ്ഥാപിക്കാൻ കേന്ദ്രം 492.87 കോടി രൂപയാണ് അനുവദിച്ചത്. ദക്ഷിണ പശ്ചിമ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ എ.കെ. ഗുപ്ത, ജനറൽ മാനേജർ ശ്രീധർ, ഡിവിഷനൽ റെയിൽവേ മാനേജർ ആർ.എസ്. സക്സേന എന്നിവരും പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെള്ളത്തിൽ വീണു മരിച്ച ഒന്നരവയസ്സുകാരിയുടെ മൃതദേഹം മണിക്കൂറുകളോളം ഉപ്പിലിട്ട് കുടുംബം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  5 മിനിറ്റിൽ മെട്രോ വരും! മഞ്ഞ ലൈനിൽ പതിനാലാമത് ട്രെയിനും ബെംഗളൂരുവിലെത്തി
[masterslider id="10"]

Related posts