ബെംഗളൂരു: രാഷ്ട്രീയ കക്ഷികൾക്ക് പ്രകടന പത്രികയിൽ ഉൾപ്പെടുത്താൻ ആറിന നിർദേശങ്ങളുമായി ആഗോള മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റർനാഷനൽ. പ്രകടന പത്രികയിൽ പ്രധാന അജൻഡയാകേണ്ടത് മനുഷ്യാവകാശ വിഷയങ്ങളാണെന്ന് ആംനസ്റ്റി ഇന്റർനാഷനൽ പ്രോഗ്രാംസ് ഡയറക്ടർ അസ്മിത ബസു പറഞ്ഞു.
ആൾനൂഴികളിൽ തൊഴിലാളികൾ സ്ഥിരമായി മരിക്കുന്നത്, തൊഴിലിടങ്ങളിലുൾപ്പെടെ സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമങ്ങൾ, കൊലപാതകങ്ങൾ തുടങ്ങി ഒട്ടേറെ മനുഷ്യാവകാശ ലംഘനങ്ങളാണ് കർണാടകയിൽ പ്രതിദിനം നടക്കുന്നതെന്നും അസ്മിത ബസു വ്യക്തമാക്കി. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായും ആംനസ്റ്റി ഇന്റർനാഷനൽ ഇത്തരം നിർദേശങ്ങൾ രാഷ്ട്രീയ കക്ഷികളുടെ പരിഗണനയ്ക്കായി മുന്നോട്ടുവച്ചിരുന്നു.
നിർദേശങ്ങൾ താഴെ
1) അഭിപ്രായ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും അർഹമായ സംരക്ഷണം
2)മനുഷ്യാവകാശത്തോട് ആദരം തോന്നും വിധം വിദ്യാഭ്യാസം ഉറപ്പാക്കണം
3)വിവേചനം അവസാനിപ്പിക്കണം. ലിംഗ സമത്വം ഉറപ്പാക്കണം
4)ജാതിയുടെയോ മതത്തിന്റെയോ പേരിലുള്ള ആക്ഷേപങ്ങൾക്ക് കനത്ത ശിക്ഷ നൽകണം
5)ക്രിമിനൽ നീതി നിർവഹണ സംവിധാനം ശക്തമാക്കണം
6)മനുഷ്യാവകാശ സംഘടനകളെ ശക്തിപ്പെടുത്തണം, പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കണം
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.