പൊതു സ്ഥലങ്ങളിലേക്കുള്ള പ്രവേശനമാനദണ്ഡം പുതുക്കുന്നു.

ബെംഗളൂരു: സംസ്ഥാന സർക്കാർ ഹോട്ടലുകളിലും , മാളുകളിലും, സർക്കാർ ഓഫീസുകളിലും, നീന്തൽക്കുളത്തിലും മറ്റും തൊഴിൽ ചെയ്‌യുന്ന ജീവനക്കാർക്ക് രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കിയ സാഹചര്യത്തിൽ പൊതുസ്ഥലങ്ങളിലേക്ക് വരാൻ ജനങ്ങൾക്കും രണ്ടു ഡോസ് വാക്‌സിനേഷൻ നിർബന്ധമാക്കാൻ സാങ്കേതിക ഉപദേശകസമിതി ശുപാർശ ചെയ്തു. ഗുജറാത്ത് മാതൃക പിന്തുടർന്നാണ്, രണ്ടു ഡോസ് വാക്‌സിൻ എടുത്തവർക്കേ പൊതു സൗകര്യങ്ങളിലേക്കുള്ള പ്രവേശനാനുമതി  ലഭിക്കുകയുള്ളു എന്ന ചട്ടം സംസ്ഥാനം നിർബന്ധമാക്കിയതെന്നു സാങ്കേതിക ഉപദേശക സമിതി അറിയിച്ചു. വാക്സിൻ എടുക്കാത്ത ആളുകളെ പൊതു സൗകര്യങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് ഗുജറാത്ത് അടുത്തിടെ നിയന്ത്രിച്ചിരുന്നു.

Read More

സംസ്ഥാനത്ത് ലോക്ക്ഡൗൺ ഇല്ല: ആരോഗ്യമന്ത്രി

ബെംഗളൂരു: സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള നിർദ്ദേശങ്ങളൊന്നും സർക്കാറിന് മുമ്പിലില്ലെന്ന് ആരോഗ്യമന്ത്രി കെ സുധാകർഇന്ന് അറിയിച്ചു. പുതിയ കൊറോണ വൈറസ് വകഭേദമായ ഒമൈക്രോണിന്റെ  ആശങ്കകൾക്കിടയിൽ സംസ്ഥാനത്ത് പുതിയ ലോക്ക്ഡൗൺ ഉണ്ടായേക്കാമെന്ന ഊഹാപോഹങ്ങൾക്കിടയിലാണ് മന്ത്രിയുടെ വെളിപ്പെടുത്തൽ. ലോക്ക് ഡൗൺ ഏർപ്പെടുത്താൻ സർക്കാരിന് നിർദ്ദേശമില്ലെന്നും ആളുകൾ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Read More

സംസ്ഥാനത്ത് അഴിമതി വിരുദ്ധ കേസുകളിൽ ശിക്ഷിക്കപ്പെട്ടത്‌ 10 പേർ മാത്രം

ബെംഗളൂരു: സംസ്ഥാനത്തെ അഴിമതി വിരുദ്ധ ഏജൻസി പുറത്തുവിട്ട കണക്കുകൾ പ്രകാരം, 2016-ൽ അഴിമതി വിരുദ്ധ ഏജൻസിആരംഭിച്ചതുമുതൽ 1,803 കേസുകൾ ഇതിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ ഭൂരിഭാഗം കേസുകളുംഇപ്പോൾ വിചാരണയിലാലാണ്. എസിബിക്ക് ഇത് വരെ 10 കേസുകളിൽ മാത്രമാണ് ശിക്ഷിക്കാൻകഴിഞ്ഞിട്ടുള്ളത്. എന്നാൽ പ്രതികളെ വെറുതെവിട്ട കേസുകളുടെ എണ്ണം 25 ആണ്, അഴിമതിക്കാരായഉദ്യോഗസ്ഥർക്ക് ശിക്ഷ ലഭിക്കാനുള്ള സാധ്യതയേക്കാൾ രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് ഈകണക്കുകൾ സൂചിപ്പിക്കുന്നു. അഴിമതിക്കാരായ സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) അടുത്തിടെ നടത്തിയ റെയ്ഡുകളിൽ ഉദ്യോഗസ്ഥരുടെ അനധികൃത സ്വത്ത് വിവരങ്ങളെ സംബന്ധിച്ച് കൂടുതൽ…

Read More

ഒമൈക്രോണല്ല, നഗരത്തിലെത്തിയ 2 ദക്ഷിണാഫ്രിക്കക്കാർക്ക് ഡെൽറ്റ വേരിയന്റ്

ബെംഗളൂരു: കോവിഡ് വൈറസ്‌ പോസിറ്റീവ് സ്ഥിരീകരിച്ച  രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാരെയും വൈറസിന്റെഡെൽറ്റ വകഭേദമാണ്  ബാധിച്ചത്‌ എന്ന് റിപ്പോർട്ടുകൾ. രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്കും ഡെൽറ്റവേരിയന്റാണ് ബാധിച്ചതെന്ന് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത  ബെംഗളൂരു റൂറൽ ജില്ലാ ഉദ്യോഗസ്ഥൻഅറിയിച്ചു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആഗോളതലത്തിൽ ആശങ്കക്ക്‌  കാരണമായി  മാറിയകോവിഡിന്റെ പുതിയ വേരിയന്റായ ഒമൈക്രോൺ അല്ല ഇവർക്ക് ബാധിച്ചിരിക്കുന്നത് എന്നും അദ്ദേഹംഅറിയിച്ചു. നവംബർ 11 നാണ് രണ്ട് ദക്ഷിണാഫ്രിക്കൻ പൗരന്മാർക്ക് കോവിഡ് സ്ഥിരീകരിച്ചത്.

Read More

പരാതികൾ അവഗണിച്ചു, മുതിർന്ന പൗരന്റെ ജീവിതം ദുരിതത്തിലാക്കി മൺസൂൺ

ബെംഗളൂരു:  വീട്ടിൽ വെള്ളം കെട്ടിനിൽക്കുന്നതും ഇതേ തുടർന്ന് കൊതുകുശല്യവും രൂക്ഷമായതും നഗരവാസിയായ ഒരു മുതിർന്ന പൗരന്റെ  ജീവിതം ദുരിതത്തിലാക്കിയതായി റിപ്പോർട്ടുകൾ. എൺപത്തിയേഴുകാരനായ രമേഷ്ചന്ദ്രശേഖരൻ 30 വർഷത്തോളമായി എച്ച്ബിആർ ലേഔട്ടിലെ 80 ഫീറ്റ് റോഡിലാണ് താമസിക്കുന്നത്. 2014ൽഎട്ട് അടിയോളം റോഡ് ഉയർത്തിയിരുന്നു. ഇത് ഓരോ മഴക്കാലത്തും അദ്ദേഹത്തിന്റെ വീടിനു ചുറ്റും മഴവെള്ളവുംമാലിന്യവും പരക്കുന്നതിന് കാരണമായിട്ടുണ്ട്. കുറച്ച് വർഷങ്ങൾക്ക് മുമ്പ്, തന്റെ വീടിന്റെ താഴത്തെ നിലയിൽ മഴവെള്ളം നിറഞ്ഞിരിക്കുന്നതാണ് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം കണ്ടത്. പലതവണ ബിബിഎംപിയോട് പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ല, അതിനാൽതന്റെ താമസസ്ഥലത്ത് വെള്ളം കയറുന്നത് തടയാൻ അദ്ദേഹം സ്വന്തം ചെലവിൽ…

Read More

ബലൂൺ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ

ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്‌ട്രാറ്റോസ്‌ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.

Read More

സംസ്ഥാനത്ത് ഗാർഹിക പീഡനം വർദ്ധിച്ചതായി ആരോഗ്യ സർവേ

ബെംഗളൂരു: മുൻപ് നടന്ന സർവേ കണ്ടെത്തലുകളെ അപേക്ഷിച്ച് സംസ്ഥാനത്ത് വിവാഹിതരായ സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങളും യുവതികൾക്കെതിരായ ലൈംഗികാതിക്രമങ്ങളും വർധിച്ചതായി ഏറ്റവും പുതിയ ദേശീയ ആരോഗ്യ സർവേ-5 വെളിപ്പെടുത്തുന്നു. 18 നും 49 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കെതിരായ ലൈംഗിക അതിക്രമങ്ങളുടെ വ്യാപനം 20.6 ശതമാനത്തിൽ നിന്ന് 44.4 ശതമാനമായി ഉയർന്നു. 18-നും 29-നും ഇടയിൽ പ്രായമുള്ള, 18 വയസ്സിൽ ലൈംഗികാതിക്രമത്തിന് വിധേയരായ യുവതികളുടെ അനുപാതവും 10.3 ശതമാനത്തിൽ നിന്ന് 11 ശതമാനമായി ഉയർന്നു. തല്ലുക, തള്ളുക, അവർക്ക് നേരെ എന്തെങ്കിലും എറിയുക, കൈകൾ വളച്ച്, മുടി വലിച്ചു പറിക്കുക, ചവിട്ടുക, വലിച്ചിഴയ്ക്കുക,…

Read More

സംസ്ഥാനത്ത് വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ പെരുകുന്നു.

Tortoise

ബെംഗളൂരു: വന്യജീവികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾ സംസ്ഥാനത്ത് പെരുകുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മാർച്ച് 29-ന് ബെംഗളൂരുവിൽ നിന്ന് പോലീസ് പിടികൂടിയത്  52 തത്തകളെയാണ്. ജൂലൈ 28-ന് ഹാസനിലെ പ്രധാന റോഡിൽ തള്ളിയ നിലയിൽ കണ്ടെത്തിയ ചാക്കുകളിൽ  50-ഓളം കുരങ്ങുകളെ നിറച്ച നിലയിൽ കണ്ടെത്തി അതിൽ ഭൂരിഭാഗവും ചത്ത നിലയിലായിരുന്നു, കൂടാതെ നവംബർ 13, 16 തീയതികളിൽ ബെംഗളൂരുവിലെ രണ്ട് വ്യത്യസ്ത ബസ്സ്റ്റാൻഡുകളിലായി 571 നക്ഷത്ര ആമകളെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത് . രാജ്യത്തെ ഏറ്റവും മികച്ച രീതിയിൽ പരിപാലിക്കപ്പെടുന്ന വന്യജീവി സങ്കേതങ്ങൾ ഉള്ള കർണാടകയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട വന്യജീവികൾ ഉൾപ്പെട്ട ചില പ്രധാന കുറ്റകൃത്യങ്ങൾ…

Read More

പൊതു ശൗചാലയങ്ങൾ നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം

ബെംഗളൂരു : കർണാടകയിലെ ഗഡഗ് ബെറ്റഗേരി മുനിസിപ്പൽ കൗൺസിൽ ഓഫീസ് ചൊവ്വാഴ്ച രാവിലെ വിചിത്രമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചു, ടൗണിലെ പൊതു ടോയ്‌ലറ്റുകൾ നന്നാക്കണമെന്ന്ആവശ്യപ്പെട്ട് ശ്രീരാമസേനയിലെ പതിനഞ്ചോളം അംഗങ്ങൾ മുനിസിപ്പൽ കൗൺസിൽ ഓഫീസിൽ മൂത്രമൊഴിച്ച് പ്രതിഷേധിച്ചു. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഓഫീസ് വളപ്പിൽ മൂത്രമൊഴിച്ച് സമരം നടത്തുമെന്ന് സമരക്കാർ ഒരാഴ്ചമുമ്പ് ജിബിഎംസിക്ക് നൽകിയ മെമ്മോറാണ്ടത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. ചൊവ്വാഴ്ച രാവിലെയാണ് ഇവർ ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ മൂത്രമൊഴിച്ച്  പ്രതിഷേധം നടത്തിയത്. പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയെങ്കിലും ഇവരെ തടയാനായില്ല. 8-10 ദിവസത്തിനുള്ളിൽ ശുചിമുറികൾനന്നാക്കിയില്ലെങ്കിൽ നഗരസഭാ ഓഫീസിലും ഡിസി ഓഫീസിലും ഇതേ സമരം ആവർത്തിക്കുമെന്ന് സംഘം ഉദ്യോഗസ്ഥർക്ക്…

Read More

മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ അഞ്ചാമത് പഠനോത്സവം നവംബർ 28 ന്.

മലയാളം മിഷൻ കർണാടക  ചാപ്റ്ററിന്റെ  2021  ലെ പഠനോത്സവം നവംബർ 28, ഞായറാഴ്ച്ച 3 മണിക്ക് നടക്കും. ഗൂഗിൾ മീറ്റിൽ നടക്കുന്ന പഠനോത്സവത്തിന്റെ  ഉത്ഘാടന ചടങ്ങിൽ മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡന്റ്‌ കെ. ദാമോദരൻ അധ്യക്ഷത വഹിക്കും.  മലയാളം മിഷൻ ഡയറക്ടർ  സുജ സൂസൻ ജോർജ്ജ് ഉത്ഘാടനം ചെയ്യും.കുട്ടികളുടെ വിവിധങ്ങളായ കലാപരിപാടികൾക്ക് ശേഷം സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഗൂഗിൾ ക്ലാസ് റൂമുകളിലാണ് പഠനോത്സവം നടക്കുന്നത്.  കേരള സർക്കാരിന്റെ സാംസ്‌കാരിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന മലയാളം മിഷൻ നിയമാവലികളും നിർദേശങ്ങളും  അനുസരിച്ചാണ് പഠനോത്സവം സംഘടിപ്പിച്ചിട്ടുള്ളത്.…

Read More
Click Here to Follow Us