നവീകരണത്തിന്റെ ഭാഗമായി വയനാട് ചുരത്തിൽ ഗതാഗത നിയന്ത്രണം 

വയനാട്: ചുരത്തിലെ നവീകരണപ്രവൃത്തി മൂലമുള്ള ഗതാഗത നിയന്ത്രണം തുടങ്ങി.

വലുതും ഭാരം കയറ്റിയതുമായ വാഹനങ്ങള്‍ക്കാണ് ഒക്ടോബർ ഏഴു മുതല്‍ 11 വരെ പ്രവൃത്തി നടക്കുന്ന പകല്‍ സമയങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തുന്നത്.

വളവുകളിലെ കുഴികള്‍ അടക്കുക, ടാറിങ്, ഇന്റർലോക്ക് കട്ടകള്‍ ബലപ്പെടുത്തുക തുടങ്ങിയ പണികളാണ് നടക്കുന്നത്.

  മെട്രോ ഗ്രീൻ ലൈൻ യാത്രക്കാർക്ക് സന്തോഷവാർത്ത: ഓഗസ്റ്റ് മുതൽ മൂന്ന് പുതിയ ട്രെയിനുകൾ കൂടി സർവീസ് ആരംഭിക്കും

അടിവാരം മുതല്‍ ലക്കിടി വരെയാണ് അറ്റകുറ്റപ്പണി നടക്കുന്നത്.

ഒന്ന്, ആറ്, ഏഴ്, എട്ട് വളവുകളില്‍ കുഴികള്‍ അടക്കുകയും രണ്ട്, നാല് വളവുകളിലെ ഇന്റർലോക്ക് കട്ടകള്‍ താഴ്ന്നുപോയത് ലെവലാക്കുകയുമാണ് ചെയ്യുക.

അടിവാരം മുതല്‍ ലക്കിടി വരെയുള്ള ചുരം റോഡിലെ മറ്റു കുഴികളും അടക്കും. ചുരം വളവുകളില്‍ ഉണ്ടായ കുഴികള്‍ താല്‍ക്കാലികമായി അടച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നോട്ടീസ് ഒട്ടിച്ചു, ക്രെയിനുമായി ഇറങ്ങി; പക്ഷേ ബെംഗളൂരുവിൽ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങൾ മാറ്റാനുള്ള നീക്കം നിർത്തിവച്ചു; കാരണമാണ് കോമഡി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts