കഴിഞ്ഞ കുറച്ചു നാളുകളായി വാർത്തകളില്‍ നിറയുന്ന മുന്‍നിര സംഗീത സംവിധായകന്‍ ആണ് ഗോപി സുന്ദർ.
വ്യക്തി ജീവിതത്തിന്റെ പേരില്‍ ഇത്രയേറെ സൈബർ ആക്രമണങ്ങള്‍ക്ക് വിധേയനായ മറ്റൊരു സെലിബ്രിറ്റി ഉണ്ടാകില്ല.
ഗോപി സുന്ദറിന്റെ സുഹൃത്തായ ഷിനു പ്രേം പങ്കുവച്ച ചിത്രങ്ങളും വാക്കുകളും ചിത്രങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നത്.
നിങ്ങളുടെ കുറവുകളെ അവഗണിച്ച്, കഴിവുകളെ ആരാധിക്കുന്നയാളാണ് മികച്ച സുഹൃത്ത് എന്നർഥം വരുന്ന പ്രസിദ്ധമായ ഉദ്ധരണി അടിക്കുറിപ്പാക്കിയാണ് ഷിനു ഗോപി സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ചത്.
മൈഗുരു, റെസ്പെക്റ്റ്, ലൈഫ്, ഷൂട്ട് തുടങ്ങിയ ടാഗുകളും ചിത്രത്തിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
പോസ്റ്റിന് താഴെ പലർക്കും അറിയേണ്ടത് ഷിനു ഗോപി സുന്ദറിന്റെ ആരാണെന്നാണ്.
2023ല്‍ മിസ് തൃശൂർ ആയി കിരീടം ചൂടിയ മോഡല്‍ ആണ് ഷിനു പ്രേം.
കേരളത്തിലെ വിവിധ സൗന്ദര്യമത്സര വേദികളില്‍ ശ്രദ്ധേയ സാന്നിധ്യമറിയിച്ചിട്ടുണ്ട് ഷിനു.
ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന ചിത്രം പോസ്റ്റ് ചെയ്തത് നിമിഷങ്ങള്‍ക്കകം തന്നെ ചിത്രങ്ങള്‍ ചർച്ചയായിക്കഴിഞ്ഞു.
കേട്ടാലറയ്ക്കുന്ന കമെന്റുകളുടെ അധിക്ഷേപ പെരുമഴയാണ് ഷിനു ഗോപിസുന്ദറിനെ ടാഗ് ചെയ്ത് പങ്കുവെച്ച ചിത്രത്തിന് താഴെ ഉയരുന്നത്.
സാധാരണനിലയില്‍ ഉയരുന്ന പരിഹാസങ്ങള്‍ക്കും അധിക്ഷേപങ്ങള്‍ക്കുമെതിരെ അതേ ഭാഷയില്‍ തന്നെ ചുട്ട മറുപടികള്‍ ഗോപി സുന്ദർ നല്‍കാറുണ്ട് എന്നാല്‍ പുതിയ പോസ്റ്റിനെതിരായ സൈബർ ആക്രമണത്തില്‍ ഇതുവരെ താരം പ്രതികരിച്ചിട്ടില്ല.