പൂജാ അവധി: കേരളത്തിലേക്ക് ഒൻപത് പ്രത്യേക സർവീസുമായി കർണാടക ആർ.ടി.സി.; ബസുകളുട വിശദാംശങ്ങൾ അറിയാൻ വായിക്കം

ബെംഗളൂരു : പൂജാ അവധിയോടനുബന്ധിച്ച് കേരളത്തിലേക്ക് പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ച് കർണാടക ആർ.ടി.സി. വ്യാഴാഴ്ച കേരളത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി ഒൻപത് പ്രത്യേക ബസുകൾ പ്രഖ്യാപിച്ചു.

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ, എറണാകുളം എന്നിവിടങ്ങളിലേക്ക് പ്രത്യേക ബസുകൾ സർവീസ് നടത്തും. റിസർവേഷൻ ആരംഭിച്ചു.

അവധിയോടനുബന്ധിച്ച് കർണാടക ആർ.ടി.സി. കേരളത്തിലേക്കുൾപ്പെടെ വിവിധ സ്ഥലങ്ങളിലേക്കായി 33 പ്രത്യേക ബസുകളാണ് ബെംഗളൂരുവിൽനിന്ന് പ്രഖ്യാപിച്ചത്.

കോയമ്പത്തൂർ, മധുര, പുതുച്ചേരി, തിരുച്ചിറപ്പള്ളി, ഹൈദരാബാദ്, കുംഭകോണം, ഊട്ടി, ഗോവ, റായ്ദുർഗ എന്നിവിടങ്ങളിലേക്കും പ്രത്യേക സർവീസുണ്ട്.

  ഒടുവിൽ സഫലമായ പ്രണയം, നടൻ ആമിർ ഖാൻ മൂന്നാമതും വിവാഹിതനായി; ചടങ്ങിൽ സാക്ഷികളായി മക്കൾ

അതിനിടെ, കർണാടക ആർ.ടി.സി. 20 പുതിയ വോൾവോ ഐരാവത് ക്ലബ്ബ് ക്ലാസ് ബസുകൾ ഈമാസം അവസാനം പുറത്തിറക്കുമ്പോൾ ചില ബസുകൾ കേരളത്തിലേക്കും ഉണ്ടാകുമെന്ന് സൂചനയുണ്ട്.

ഹൊസ്‌കോട്ടയിലെ വോൾവോ നിർമാണ യൂണിറ്റിൽ ബസുകളുടെ നിർമാണം പൂർത്തിയാകുകയാണ്. 1.78 കോടി രൂപയാണ് ഓരോ ബസിനും വരുന്നത്. നിലവിൽ 443 വോൾവോ സർവീസ് നടത്തുന്നുണ്ട്.

കേരളത്തിലേക്കുള്ള പ്രത്യേക ബസുകൾ

ബെംഗളൂരു-പാലക്കാട്: രാത്രി 9.13, 9.41 (ഐരാവത് ക്ലബ്ബ് ക്ലാസ്)

  ഇതാണോ നീതി? നമ്മുടെ ജീവിതത്തിന് വിലയില്ലേ?: റാപ്പിഡോ അപകടം മൂലമുണ്ടായ നരകയാതനകൾ സാനി കൃഷ്ണ വെളിപ്പെടുത്തുന്നു!

ബെംഗളൂരു-തൃശ്ശൂർ: രാത്രി 8.06, 9.21 (ഐരാവത് ക്ലബ്ബ് ക്ലാസ്)

ബെംഗളൂരു-എറണാകുളം: രാത്രി 8.24 (ഐരാവത് ക്ലബ്ബ് ക്ലാസ്)

ബെംഗളൂരു-കണ്ണൂർ: രാത്രി 9.44 (ഐരാവത്), 8.41 (കർണാടക സാരിഗെ)

ബെംഗളൂരു-കോഴിക്കോട്: രാത്രി 9.48 (ഐരാവത് ക്ലബ്ബ് ക്ലാസ്), 8.41 (കർണാടക സാരിഗെ)

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം
[masterslider id="10"]

Related posts