6 കോടിയുടെ എംഡിഎംഎ യുമായി നൈജീരിയൻ പൗരൻ അറസ്റ്റിൽ 

ബെംഗളൂരു: കേരളത്തിലേക്ക് ഉൾപ്പെടെ സംസ്ഥാനങ്ങളില്‍ മാരക രാസലഹരിയായ എം.ഡി.എം.എ വിതരണത്തിന്റെ പ്രധാന ഉറവിടം കണ്ടെത്തി മംഗളൂരു സിറ്റി ക്രൈം ബ്രാഞ്ച് പോലീസ്.

6.310 കിലോഗ്രാം എം.ഡി.എം.എയുമായി നൈജീരിയൻ പൗരനെ പോലീസ് അറസ്റ്റ് ചെയ്തു.

പിടികൂടിയ മയക്കുമരുന്നിന് ആറ് കോടി രൂപ വില വരും.

ബെംഗളൂരു ഗോവിന്ദ റെഡ്ഡി ലേഔട്ടില്‍ താമസിക്കുന്ന പീറ്റർ ഇ.കെ.ഡി ബെലോണ്‍വുവാണ്(38) അറസ്റ്റിലായതെന്ന് മംഗളൂരു സിറ്റി പോലീസ് കമീഷണർ അനുപം അഗർവാള്‍ പറഞ്ഞു.

മംഗളൂരു പമ്പുവെല്‍ സർക്കിളിലെ ലോഡ്ജില്‍ നിന്ന് ഹൈദർ എന്ന ഹൈദർ അലിയെ(51) കഴിഞ്ഞ മാസം 29ന് 15 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.

  എട്ട് മാസത്തെ കാത്തിരിപ്പിന് വിരാമം; കലബുറഗി - ബെംഗളൂരു വിമാന സർവീസ് നാളെ മുതൽ പുനരാരംഭിക്കും

ഇയാളില്‍ നിന്ന് ലഭ്യമായ വിവരങ്ങള്‍ പിന്തുടർന്നാണ് മംഗളൂരു സി.സി.ബി സംഘം നൈജീരിയൻ പൗരനില്‍ എത്തിയത്.

അയാളുടെ സങ്കേതത്തില്‍ നടത്തിയ പരിശോധനയില്‍ വൻ രാസലഹരി ശേഖരം കണ്ടെത്തുകയായിരുന്നു.

മൂന്ന് മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ അളവ് ഉപകരണം, 35എ.ടി.എം /ഡെബിറ്റ് കാർഡുകള്‍, പ്രവർത്തനരഹിതമായ 17 സിം കാർഡുകള്‍, വിവിധ ബാങ്കുകളുടെ 10 പാസ് ബുക്കുകള്‍ എന്നിവയും കസ്റ്റഡിയിലെടുത്തു.

മയക്കുമരുന്ന് വേട്ട നടത്തിയ മംഗളൂരു സി.സി.ബി സംഘത്തിന് കർണാടക ഡി.ജി.പി അലോക് മോഹൻ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു.

  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം

ഡെപ്യൂട്ടി പോലീസ് കമീഷണർമാരായ സിദ്ധാർഥ് ഗോയല്‍, ബി.പി. ദിനേശ് കുമാർ, അസി.പോലീസ് കമീഷണർ മനോജ് കുമാർ നായിക്, ഇൻസ്പെക്ടർ എച്ച്‌.എം. ശ്യാംസുന്ദർ, എസ്.ഐമാരായ എം.വി.സുധീപ്, ശരണപ്പ ഭണ്ഡാരി, നരേന്ദ്ര എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

പീറ്ററിനെതിരെ കേരളത്തിലും കർണാടകയിലും എം.ഡി.എം.എ വിപണനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ബെംഗളൂരു വിദ്യാരണ്യപുര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റർ ചെയ്തിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ: 100 കിലോമീറ്റർ പാത ഗതാഗതത്തിന് തുറന്നു; ടോൾ നിരക്ക് അടക്കമുളള വിവരങ്ങൾ അറിയാം
[masterslider id="10"]

Related posts