ബെംഗളൂരു : കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക-റൂട്ട്സിൻ്റെ പ്രധാന പദ്ധതികളിൽ ഒന്നായ പ്രവാസി മലയാളി തിരിച്ചറിയൽ/ഇൻഷുറൻസ് കാർഡിന് വേണ്ടി കൂടുതൽ മലയാളി സംഘടനകൾ മുന്നോട്ടു വരുന്നുതായി കണക്കുകൾ സൂചിപ്പിക്കുന്നു. കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞവർഷം 21 സംഘടനകളിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറിൽപരം അപേക്ഷകളാണ് ഓഫീസിൽ സാമാഹരിക്ക പ്പെട്ടത്. സുവർണ്ണ കർണാടക കേരളസമാജം, സെൻറ് തോമസ് ചർച്ച് സ്റ്റാർസ് പിതൃവേദി ജാലഹള്ളി, കേരളസമാജം ബാംഗ്ലൂർ, ശ്രീ മണികണ്ഠ സേവാ സമിതി, മലയാളി കാത്തലിക് വെൽഫെയർ…
Read MoreCategory: BENGALURU JALAKAM
കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് മുഹമ്മദ് ഹാരിസ് നാലപ്പാടിനെ ആദരിച്ചു.
ബെംഗളൂരു : കർണാടക പ്രദേശ് യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശ്രി. മുഹമ്മദ് ഹാരിസ് നാലപ്പാടിനെ കർണാടക മലയാളി കോൺഗ്രസ്സിന്റെ നേതൃത്വത്തിൽ കെ പി സി സി ഓഫീസിൽ സന്ദർശിച്ചു അഭിനന്ദനങ്ങൾ അറിയിച്ചു . കെ എം സി സംസ്ഥാന പ്രസിഡന്റ് സുനിൽ തോമസ്സ് മണ്ണിൽ , വൈസ് പ്രസിഡന്റ് അഷ്‌റഫ് കൂർഗ് ജനറൽ സെക്രട്ടറിമാരായ ലിന്റോ കുരിയൻ, നിജോ മോൻ , പ്രശാന്ത് കൈരളി നോർത്ത് ജില്ലാ പ്രസിഡന്റ് ഡാനി ജോൺ ജില്ലാ ഭാരവാഹികളായ മുഫ് ലിഹ് പത്തായപ്പുരയിൽ, ജേക്കബ് മാത്യു, , ചാർലി…
Read Moreമമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു.
ബെംഗളൂരു : മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇന്റർനാഷണൽ യൂണിറ്റ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു. താഴെ പറയുന്നവർ പുതിയ ഭാരവാഹികളായി തെരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറി-അമീർ ബാബു,പ്രസിഡന്റ്-വിൻശോബ് എൻ.വി,വൈസ് പ്രസിഡന്റുമാർ- ആഗ്നൽ പോൾ, ആൽവിൻ സേവ്യർ, ജോയിന്റ് സെക്രട്ടറിമാർ-അഖിൽ ചന്ദ്രൻ, സിബിൻ ബാബു, ട്രഷറർ-ജോബിൻ ജോസഫ്, സോഷ്യൽ മീഡിയ വിങ്-വിഷ്ണു വി. എസ്,ഷൈൻ. റ്റി. മാത്യു, എക്സിക്യൂട്ടീവ് മെമ്പർസ്-ജോബിൻ ജോസ്, ഷംനീർ,അമൽ എ. എസ്,റഹനാസ്, ജോർജ്,ജിനേഷ് തോമസ്,നിതിൻ ജോസഫ്, സാജിദ് റ്റി. കെ. ബെംഗളൂരുവിൽ റിലീസ് ചെയ്യുന്ന മമ്മൂട്ടി ചിത്രങ്ങൾക്ക് ഫാൻസ് ഷോ സംഘടിപ്പിക്കുന്നത് കൂടാതെ, മറ്റു…
Read Moreസുഗതാഞ്ജലി 2022,വിജയികൾ ഇവരാണ്.
ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിച്ച സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടന്നു. മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ മാഷ് സമാപന യോഗത്തിൽ അധ്യക്ഷത വഹിച്ചു .കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാര ജേതാവ് സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്തു. മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി. നാരായണൻ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി ടോമി ആലുങ്ങൽ സ്വാഗതവും…
Read Moreകേരള സമാജം നടത്തുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാം…
ബാംഗ്ലൂര്‍ കേരള സമാജം ഷോര്‍ട്ട് ഫിലിം മത്സരവും ഷോര്‍ട്ട് ഫിലിംഫെസ്റ്റിവലും സംഘടിപ്പിക്കുന്നു. സാമൂഹികവും സാംസ്കാരികവും മാനുഷികവുമായ ഏതും ഹ്രസ്വ ചിത്രത്തിന് വിഷയമാക്കാവുന്നതാണ്. 5 മുതല്‍ 30 മിനുട്ട് വരെ ഉള്ള ചിത്രങ്ങള്‍ ഡോക്യുമെന്ററി, അനിമേഷന്‍, ലൈവ് ആക്ഷന്‍ , കോമഡി,ഡ്രാമ എന്നീ വിഭാഗത്തിലുള്ളവയും ആവാം. തെരഞ്ഞെടുക്കപ്പെടുന്ന ഹ്രസ്വ ചിത്രങ്ങള്‍ ഫെബ്രവരി 27 ന് ഇന്ദിരാ നഗര്‍ കൈരളീ നികേതന്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കും. ഫെബ്രവരി 15 വരെ എന്ട്രികള്‍ സ്വീകരിക്കുന്നതാണ്. ഒന്നാം സമ്മാനം 20000 രൂപയും ട്രോഫിയും ലഭിക്കും .…
Read More“സുഗതാഞ്ജലി-2022″ഫലപ്രഖ്യാപനം നാളെ.
ബെംഗളൂരു : മലയാളം മിഷൻ ആഗോള തലത്തിൽ സംഘടിപ്പിക്കുന്ന സുഗതാഞ്ജലി കാവ്യാലാപന മത്സരത്തിന്റെ കർണ്ണാടക ചാപ്റ്റർ തല മത്സരത്തിന്റെ ഫലപ്രഖ്യാപനവും സമാപന സമ്മേളനവും ഫെബ്രുവരി 12 ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ഓൺലൈൻ ആയി നടക്കും. സമാപന സമ്മേളനത്തിൽ, മലയാളം മിഷൻ കർണാടക ചാപ്റ്റർ പ്രസിഡണ്ട് കെ. ദാമോദരൻ മാഷ് അധ്യക്ഷത വഹിക്കും. വിവർത്തന സാഹിത്യ മേഖലയിൽ, കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം നേടിയ സുധാകരൻ രാമന്തളി ഉദ്ഘാടനം ചെയ്യും. ബാംഗ്ളൂർ കേരള സമാജം പ്രസിഡണ്ട് സി.പി. രാധാകൃഷ്ണൻ,മലയാളം മിഷൻ കർണാടക ചാപ്റ്റർ കോഓർഡിനേറ്റർ ബിലു.സി.…
Read Moreകർണാടകയിൽ പ്രവേശിക്കുന്നതിന് ആർ ടി പി സി ആർ നിർബന്ധമെന്ന ഉത്തരവ് പിൻവലിക്കണം.
ബെംഗളൂരു : കേരളത്തിൽ നിന്നും കർണാടകയിലേക്ക് വരുന്നവർ 72 മണിക്കൂറിനു ഉളളിൽ എടുത്ത ആർ ടി പി സി ആർ നെഗറ്റിവ് സർട്ടിഫിക്കറ്റ് ഹാജരാക്കണം എന്ന നിയമം ഇന്നത്തെ സാഹചര്യം കണക്കിലെടുത്തു പിൻവലിക്കണമെന്ന് ബാംഗ്ലൂർ കേരള സമാജം കർണ്ണാടക സർക്കാരിനോട് ആവശ്യപ്പെട്ടു. ആയിരക്കണക്കിന് ആളുകളാണ് കേരളത്തിൽ നിന്നും വിവിധ ആവശ്യങ്ങൾക്കായി കർണാടകയിലേക്ക് വരുന്നത് . വിദ്യാഭ്യസത്തിനും ബിസിനെസ്സ് ആവശ്യങ്ങൾക്കും കൃഷിക്കും മറ്റുമായി കര്ണാടകത്തിലെത്തുന്നവരുടെ ബുദ്ധിമുട്ടുകൾ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി. ഇത് സംബന്ധിച്ച നിവേദനം മന്ത്രി ഡോക്ടർ അശ്വത് നാരായണന് കൈമാറി. കേരള സമാജം ജനറൽ…
Read Moreകേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികൾ.
ബെംഗളൂരു: കേരള സമാജം കെ.ആർ.പുരം സോണ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരളം സമാജം ജനറൽ സെക്രട്ടറി റജികുമാർ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. ചെയർമാൻ ആയി ഹനീഫ്. M., കൺവീനറായി,ദിനേഷൻ ഫൈനാൻസ് കൺവീനർ ആയി ശിവദാസ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ഷൈബി കോശി , ബിനു ചുനക്കര (വൈസ് ചെയർമാൻ മാർ ),ബിനു, സയ്യദ് മസ്താൻ (ജോ. കൺവീനർമാർ )എന്നിവരെയും തെരഞ്ഞെടുത്തു.യൂത്തു വിങ് ചെയർമാൻ ആയി ടോണി എം കുട്ടയച്ചനെയും കൺവീനർ ആയി വിനീതിനെയും തെരഞ്ഞെടുത്തു. മുപ്പതംഗ നിർവാഹക സമിതിയും നിലവിൽ വന്നു.
Read Moreഡി.സി.പി.അനുചേതിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ അന്തരിച്ചു.
ബെംഗളൂരു: സെൻട്രൽ ഡി.സി.പി എം.എൻ.അനുചേത് ഐ.പി.എസിൻ്റെ പിതാവും മുൻ ഐ.ജി.യുമായ നാരായൺ ഗൗഡ (70) ഇന്നലെ രാത്രി 11.30 ന് എം.എസ്.രാമയ്യ ആശുപത്രിയിൽ വെച്ച് ആരോഗ്യപ്രശ്നങ്ങൾ മൂലം മരണമടഞ്ഞു. ഇന്ന് രാവിലെ 11 മണി വരെ അശ്വത് നഗറിലെ സ്വവസതിയിൽ ഭൗതിക ശരീരം പൊതുദർശനത്തിനു വെക്കും തുടർന്ന് , ശേഷം സംസ്‌കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കോലാർ ജില്ലയിലെ ശ്രീനിവാസപുര പോലീസ് സ്റ്റേഷൻ പരിധിയിലെ മസ്തനഹള്ളിയിൽ നടക്കും. വിശദവിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വ്യക്തി: അനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ, സദാശിവനഗർ പോലീസ് സ്റ്റേഷൻ. 9480801127.
Read Moreവേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കൌൺസിൽ; കർണാടകയിൽ നിന്ന് നാലു പേർ.
ബെംഗളൂരു : വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ, റീജിയണൽ എക്സിക്യൂട്ടീവ് കൌൺസിലിലേക്ക് കർണാടകയിൽ നിന്ന് നാലു പേര് തിരഞ്ഞെടുക്കപ്പെട്ടു. 1) ഗ്ലോബൽ വൈസ് പ്രസിഡന്റ് : ശ്രീ. റെജിൻ ചേലപ്പുറം 2) ഏഷ്യ റീജിയണൽ കോർഡിനേറ്റർ :ശ്രീ. ലിൺസൺ ജോസഫ് 3) ഏഷ്യ റീജിയണൽ ട്രെഷറർ : ശ്രീ. ഡിന്റോ ജേക്കബ് 4) ഏഷ്യ റീജിയണൽ മീഡിയ കോർഡിനേറ്റർ : ശ്രീമതി : ധന്യ കൈമൾ
Read More