മലയാളി സംഘടനകൾക്ക് നോർക്ക ഇൻഷുറൻസ് പദ്ധതിയിൽ താല്പര്യമേറുന്നു.

ബെംഗളൂരു : കേരളത്തിന് പുറത്തു താമസിക്കുന്ന പ്രവാസി മലയാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുകൊണ്ട് കേരള സർക്കാറിന് കീഴിൽ പ്രവർത്തിക്കുന്ന നോർക്ക-റൂട്ട്സിൻ്റെ പ്രധാന പദ്ധതികളിൽ ഒന്നായ പ്രവാസി മലയാളി തിരിച്ചറിയൽ/ഇൻഷുറൻസ് കാർഡിന് വേണ്ടി കൂടുതൽ മലയാളി സംഘടനകൾ മുന്നോട്ടു വരുന്നുതായി കണക്കുകൾ സൂചിപ്പിക്കുന്നു.

കർണാടകയിലെ വിവിധ ജില്ലകളിൽ നിന്നായി കഴിഞ്ഞവർഷം 21 സംഘടനകളിൽ നിന്നും രണ്ടായിരത്തി അഞ്ഞൂറിൽപരം അപേക്ഷകളാണ് ഓഫീസിൽ സാമാഹരിക്ക പ്പെട്ടത്.

സുവർണ്ണ കർണാടക കേരളസമാജം, സെൻറ് തോമസ് ചർച്ച് സ്റ്റാർസ് പിതൃവേദി ജാലഹള്ളി, കേരളസമാജം ബാംഗ്ലൂർ, ശ്രീ മണികണ്ഠ സേവാ സമിതി, മലയാളി കാത്തലിക് വെൽഫെയർ അസോസിയേഷൻ, കേരള സമാജം മാംഗ്ലൂർ, എൻ.എസ്.എസ് കർണാടക, കർണാടക മലയാളി കോൺഗ്രസ്, സെൻറ് അൽഫോൻസാ ഫോറയിൻ പള്ളി സുൽത്താൻ പാളയ, കല വെൽഫെയർ അസോസിയേഷൻ, അരുണോദയ ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ, കേരള സമാജം ബാംഗ്ലൂർ നോർത്ത് വെസ്റ്റ്, ദീപ്തി വെൽഫെയർ അസോസിയേഷൻ, സ്വർഗറാണി ചർച്ച് ആർ. ആർ നഗർ, കേരള സമാജം ബിദരഹള്ളി, നന്മ ചന്ദാപുര, സർജപുര റോഡ് റെസിഡൻഷ്യൽ വെൽഫെയർ കൾച്ചറൽ അസോസിയേഷൻ, കൈരളി കൾച്ചറൽ അസോസിയേഷൻ ഹോസ്പേട്ട്,കേരള പ്രവാസി കൂട്ടം തുടങ്ങിയ സംഘടനകളാണ് 2021 -ൽ നോർക്ക കാർഡിനായി അപേക്ഷകൾ സമർപ്പിച്ചത് .

കൂടാതെ നിരവധി പ്രവാസി മലയാളികൾ ഓഫീസിൽ നേരിട്ടും ഓൺലൈനായും അപേക്ഷകൾ സമർപ്പിച്ചിട്ടുണ്ട്.

ആനുകൂല്യങ്ങൾ

  1. കേരള ഗവൺമെന്റ് അംഗീകൃത തിരിച്ചറിയൽ കാർഡ്.
  2. അപകട മരണങ്ങൾക്കും, സ്ഥിരം അംഗവൈകല്യങ്ങൾക്കും 04 ലക്ഷം രൂപയുടെ പരിരക്ഷ.
  3. ഭാഗിക അംഗവൈകല്യങ്ങൾക്ക് 02 ലക്ഷം രൂപയുടെ പരിരക്ഷ.
  4. കുവൈറ്റ് എയർലൈൻസിൽ യാത്രാനിരക്കില് 7% ഇളവ്. നോര്ക്ക ഐഡി കാര്ഡുള്ള പ്രവാസിക്കും ജീവിതപങ്കാളിക്കും 18 വയസ്സില് താഴെയുള്ള കുട്ടികള്ക്കും പ്രസ്തുത ഇളവ് ലഭിക്കും.
  5. നോർക്ക റൂട്ട്സിന്റെ മറ്റ് ക്ഷേമ പദ്ധതികൾക്ക് നിർബന്ധ രേഖ.
  6. പ്രവാസി പെന്ഷന് അപേക്ഷിക്കുന്നതിന് നോർക്ക കാർഡ് അഭികാമ്യം.

ആവശ്യമായ രേഖകൾ

  1. പാസ്പോട്ട് സൈസ് ഫോട്ടോ- 1
  2. ജനന തീയ്യതി തെളിയിക്കുന്ന രേഖ[വോട്ടർ ഐഡി, പാൻ കാർഡ്, ആധാർ കാർഡ് തുടങ്ങിയവ]
  3. കർണ്ണാടകത്തിലെ മേൽവിലാസം തെളിയിക്കുന്ന രേഖ [ വാടകചീട്ട്,വൈദ്യുതി ബിൽ, ഫോൺ ബിൽ, ഓഫീസ് ഐ.ഡി തുടങ്ങിയവ]
  4. 315/- രൂപ ഓൺലൈൻ പേയ്മെന്റ് നടത്തേണ്ടതാണ്.

യോഗ്യത

  1. 18 വയസ്സ് തികഞ്ഞവർക്ക് അപേക്ഷിക്കാം.
  2. 70 വയസ്സ് കഴിഞ്ഞവർക്ക് ഇഷൂറൻസ് പരിരക്ഷ ലഭിക്കില്ലെങ്കിലും തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം
  3. കർണ്ണാടകയിൽ 2 വർഷത്തിൽ കൂടുതൽ താമസിച്ച് വരുന്നവർ ആയിരിക്കണം.
  4. കാർഡിന്റെ കാലാവധി 3 വർഷമായിരിക്കും, നിർദ്ധിഷ്ട രേഖയും ഫീസും സമർപ്പിച്ചു കാർഡ് പുതുക്കാവുന്നതാണ്.

www.norkaroots.orgഎന്ന വെബ്സൈറ്റിൽ ഓൺലൈൻ അപേക്ഷിക്കാവുന്നതാണ്.

സംഘടനകൾ അംഗങ്ങളുടെ അപേക്ഷകൾ ഒന്നായി സമർപ്പിക്കുന്നതിന് നോർക്ക ഓഫീസുമായി ബന്ധപ്പെടുക.

കൂടുതൽ വിവരങ്ങൾക്ക്

ശിവാജി നഗറിൽ, ഇൻഫൻ്റ്റി റോഡിലെ, ജെം പ്ലാസ ബിൽഡിങ്ങിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന നോർക്കാ റൂട്ട്സ് ഓഫീസിൽ രാവിലെ 10 നും വൈകിട്ട് 5.30നും ഇടയിലുള്ള സമയങ്ങളിൽ നേരിട്ടോ, [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ 080-25585090 എന്ന ടെലിഫോൺ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us