പ്രണയത്തെക്കുറിച്ചുള്ള കവിതാ പുസ്തകം “അമോറസ് മ്യൂസിങ്‌സ്” ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1.

പ്രശസ്ത എഴുത്തുകാരി ശ്രീകല പി വിജയന്റെ രണ്ടാമത്തെ കവിതാ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1 ആയി.

എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള റൊമാന്റിക് കവിതകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു, എല്ലാ ആളുകൾക്കും മനസ്സിലാക്കാവുന്ന വ്യക്തതയുള്ള ഭാഷയിൽ എഴുതിയിരിക്കുന്ന കവിതാസമാഹാരം ആണ് ഇത്. ലോകത്തിലെ ഏറ്റവും സജീവമായ മോടിവേഷണൽ സ്ട്രിപ്‌സ് ഫോറം അഡ്മിനിസ്ട്രേഷൻ അവരുടെ വിജയത്തെ അഭിനന്ദിച്ചു. സാഹിത്യരംഗത്തേക്കുള്ള അവളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ദശലക്ഷക്കണക്കിന് മനസ്സുകളെ പിടിച്ചട ക്കുവാൻ കഴിവുള്ള ലേഖന രീതി അതിലൊന്നാണെന്നും മോട്ടിവേഷണൽ സ്ട്രിപ്സിന്റെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴേത്ത് പറഞ്ഞു.

  ബെംഗളൂരുവിൽ ഇന്ന് ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

സൗന്ദര്യ എഡ്യൂക്കേഷണൽ ട്രസ്റ്റ് സിഇഒ കീർത്തൻ കുമാർ അവളുടെ വിജയത്തെ അഭിനന്ദിച്ചു. സൗന്ദര്യ സെൻട്രൽ സ്‌കൂൾ പ്രിൻസിപ്പൽ ശ്രീമതി രേണുകാദേവി , നിരവധി വിദ്യാർത്ഥികൾക്ക് പ്രചോദനവും മികച്ച അദ്ധ്യാപികയും ആണ് അവൾ എന്ന് പ്രസ്താവിച്ചു.കവയിത്രി ശ്രീകലയുടെ അശ്രാന്ത പരിശ്രമത്തെ സ്കൂൾ ജീവനക്കാരും മാനേജ്മെന്റും അഭിനന്ദിച്ചു.

ഈ നേട്ടത്തിൽ സംവിധായകൻ നിതിൻ ജേക്കബ് അഭിനന്ദനം അറിയിച്ചു.
ശ്രീകല പി. വിജയൻ പ്രഗത്ഭയായ കവയിത്രി, എഴുത്തുകാരി, കംപൈലർ, വാർത്താ അവതാരക, നിരൂപക എന്നിവരാണ്. ലോകത്തിലെ ഏറ്റവും സജീവമായ റൈറ്റേഴ്‌സ് ഫോറമായ മോട്ടിവേഷണൽ സ്ട്രിപ്‌സിന്റെ അഡ്മിനിസ്ട്രേറ്ററും മാധ്യമ വക്താവുമാണ്.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

അവൾ “സോൾ ഇൻ ഹോൾ”, ആമസോൺ ബെസ്റ്റ് സെല്ലർ #1 “അമോറസ് മ്യൂസിംഗ്‌സ്” എന്നിവയുടെ രചയിതാവാണ്. അനേകം പുസ്തക സങ്കലനങ്ങളിൽ അവരുടെ കവിതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിരവധി അവാർഡുകളുടെ ജേതാവാണ് ശ്രീകല പി വിജയൻ

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
[masterslider id="10"]

Related posts