ബെംഗളൂരു : ലോകത്തിലെ ഏറ്റവും വലിയ മലയാളീ നെറ്റ്‌വർക്ക് ആയ വേൾഡ് മലയാളീ ഫെഡറേഷൻ ബെംഗളൂരു കൌൺസിലിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് : ശ്രീ ജ്യോതിസ് മാത്യു. സെക്രട്ടറി ശ്രീ റോയ്ജോയ്, ട്രഷറെർ ശ്രീ ഫ്രാൻസിസ് മുണ്ടാടൻ, വൈസ് പ്രസിഡന്റ് ശ്രീ ലാലു ജോർജ്, ശ്രീ ശ്രീകാന്ത് കെ പി എന്നിവരും ജോയിൻ സെക്രട്ടറി ആയി ശ്രീമതി പ്രതിമ, ശ്രീ ഷിബു മാത്യു എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.
Read MoreCategory: BENGALURU JALAKAM
റോഡിലെ കുഴിയിൽ വീണ് ഒരു ജീവൻ കൂടി നഷ്ടമായി
ബെംഗളൂരു: യെലഹങ്ക പരിധിയിൽ മുനേശ്വര ലേഔട്ടിലെ കുഴികൾ നിറഞ്ഞ റോഡിലൂടെ സഞ്ചരിക്കവേ, കുഴിയിൽ വീണു പരിക്കേറ്റ ഒരു സ്വകാര്യ സ്ഥാപനത്തിലെ 27 കാരനായ എഞ്ചിനീയർ തിങ്കളാഴ്ച രാവിലെ ബെംഗളൂരുവിൽ മരിച്ചു. യെലഹങ്കയ്ക്ക് സമീപമുള്ള മുനേശ്വര ലേഔട്ടിൽ താമസിക്കുന്ന അശ്വിൻ ആണ് കൊല്ലപ്പെട്ടത്. പൈപ്പ് ലൈൻ ജോലികൾക്കായി കുഴിച്ച റോഡ് പുനഃസ്ഥാപിക്കുന്നതിൽ ബെംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (ബിഡബ്ല്യുഎസ്എസ്ബി) പരാജയപ്പെട്ടതിനെ തുടർന്നാണ് കുഴികൾ ഉണ്ടായതെന്നാണ് പരിസരവാസികൾ ആരോപിച്ചത്. കുഴിയിൽ വീണ അശ്വിന്റെ തലയ്ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റ യുവാവിനെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്ന്…
Read Moreസി.വി.നായരെ അനുമോദിച്ചു.
ബെംഗളൂരു : ആധ്യാത്മികമായ പ്രവർത്തനങ്ങൾക്ക് വേദിക് കൾചർ റിസർച്ച് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുർ അയ്യപ്പക്ഷേത്രത്തിൻ്റെ പ്രസിഡന്റ് ശ്രീ സി.വി.നായരെ ജി.ഡി.പി.എസ് ജില്ലാ കമ്മിറ്റി പ്രവർത്തകർ ആദരിച്ചു. സാമൂഹ്യ പ്രവർത്തക സുനന്ദാമ്മ, രാജറെഡ്‌ഡി, ജി.ഡി.പി .എസ്.സെക്രട്ടറി തുളസി, പ്രസിഡന്റ് കെ.സി.ബിജു, മിനി മോഹൻ, ജയ്മോൻ, സത്യൻ, സന്ധ്യ, എന്നിവർ, ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജി.ഡി.പി. എസിൻ്റെ ന്റെ പ്രത്യേക പുരസ്‌കാരം ജയ്മൻ, സത്യൻ എന്നിവർ ചേർന്ന് സി.വി.നായർക്ക് സമർപ്പിച്ചു. സംഘടനയുടെ ആദരവിന് സി.വി.നായർ നന്ദി അറിയിച്ചു.
Read Moreവനിതാദിനാഘോഷം നടത്തി.
ബെംഗളൂരു : വനിതാദിനാഘോഷം നടത്തി കേരള സമാജം സിറ്റി സോൺ. ഈ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഒരുപാട് സാധ്യതകൾ ഉണ്ട്.ആ സാധ്യതകളെ ഉപയോഗപ്പെടുത്തണമെങ്കിൽ നമ്മളിൽ തന്നെ ആത്മവിശ്യാസം ഉണ്ടാകണം. അതിന് കുടുംബാംഗങ്ങളും സമൂഹവും സഹായിക്കണമെന്ന് പരിപാടിയിൽ അഡ്വ. സാറ അഭിപ്രായപെട്ടു. കേരള സമാജം സിറ്റി സോണിന്റെ ആഭിമുഖ്യത്തിൽ നടന്ന വനിതാദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയിരുന്നു അഡ്വ. സാറ സുൽക്കണ്ടേ. വനിതാ വിഭാഗം ചെയർ പേഴ്സൺ മേഴ്‌സി ഇമ്മാനുവേൽ ആദ്യക്ഷത വഹിച്ചു.പങ്കെടുത്ത എല്ലാ വനിതകൾക്കും ഉപഹാരങ്ങൾ നൽകി ആദരിച്ചു. കൺവീനർ സനിജ ശ്രീജിത്ത്, സുധ വിനേഷ്, ബിജി…
Read Moreകർണാടക നിയമസഭയിൽ യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ വാക്പോര്
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് തൊട്ടുപിന്നാലെ കർണാടക നിയമസഭയിൽ മുൻ മുഖ്യമന്ത്രിമാരായ ബിഎസ് യെദ്യൂരപ്പയും സിദ്ധരാമയ്യയും തമ്മിൽ വാക്പോരുണ്ടായി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ബി.ജെ.പി “കോൺഗ്രസ്-മുക്ത് ഭാരത്” കൈവരിക്കുന്നതിന് ഒരു പടി മുന്നോട്ട് പോകുമെന്ന് കോൺഗ്രസിനെ കടന്നാക്രമിച്ച് യെദ്യൂരപ്പ പറഞ്ഞു. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങളിൽ നിന്ന് വ്യക്തമാകുന്നത് കോൺഗ്രസിന് രാജ്യത്ത് നേതൃസ്ഥാനം ഇല്ലെന്നും അത് കോൺഗ്രസിന്റെ തകർച്ചയാണെന്നും അദ്ദേഹം പറഞ്ഞു. കർണാടകയിലും ഇതേ അവസ്ഥയുണ്ടാകുമെന്നും . 135-140 സീറ്റുകൾ നേടി ബിജെപി കർണാടകയിൽ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പാണെന്നും…
Read Moreവനിതാ ദിനം ആഘോഷിച്ച് ജി.ഡി.പി.എസ്.
ബെംഗളൂരു: ജി.ഡി.പി.എസ് (ഗുരുധർമ്മ പ്രചാരണ സമിതി) ബെംഗളൂരു നോർത്ത്, ജില്ലാ കമ്മിറ്റി വനിതാ ദിനം വിപുലമായ രീതിയിൽ ആഘോഷിച്ചു. സാമൂഹ്യ പ്രവർത്തകയായ സുനന്ദാമ്മ, സർക്കിൾ ഇൻസ്പെക്ടറായ ശോഭ എന്നിവർ ചേർന്ന് പരിപാടികൾ ഉത്ഘാടനം ചെയ്തു. ആധ്യാത്മിക പ്രവർത്തനത്തിന് ഡോക്ടറേറ്റ് ലഭിച്ച യെശ്വന്തപുര അയ്യപ്പൻ പ്രസിഡന്റ് സി.വി.നായരേയും സാമൂഹ്യ പ്രവർത്തനത്തിന് എക്സലെൻസി അവാർഡ് നേടിയ മധു കലമാനൂരിനെയും, കന്നഡ ഭക്തി ഗാനത്തിന് രത്നശ്രീ അവാർഡ് നേടിയ മണികണ്ഠനെയും വേദിയിൽ ആദരിച്ചു. സംഘടനാ പ്രസിഡന്റ് കെ.സി.ബിജു,തുളസി, മിനി, ഷീജ രാജ റെഡ്ഡി. അഡ്വക്കേറ്റ് ശാലിനി എന്നിവർ സംസാരിച്ചു.…
Read Moreബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് ക്രിക്കറ്റ് മത്സരം; ടീം ക്ലാടർ വിജയികൾ, ടീം ദാദാ ബോയ്സ്നു റണ്ണേഴ്‌സ് അപ്പ്
ബെംഗളൂരു: ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ് കഴിഞ്ഞ ഞായറാഴ്ച ബെംഗളൂരു കുഡ്‌ലു ഗേറ്റിനു സമീപമുള്ള ഇഖ്‌റ ഗെയിംസ് വില്ലേജിൽ വെച്ച് നടത്തിയ ക്രിക്കറ്റ് മത്സരത്തിൽ ടീം ക്ലാടർ വിജയിച്ചു. ടീം ദാദാ ബോയ്സ് റണ്ണേഴ്‌സ് അപ്പ് നേടി. 2019 മാർച്ചിൽ ആരംഭിച്ച ബാംഗ്ലൂർ മലയാളീസ് സ്പോർട്സ് ക്ലബ്ബിന്റെ രണ്ടാമതു ക്രിക്കറ്റ് മത്സരമായിരുന്നു ബി.എം.എസ്.സി പ്രീമിയർ ലീഗ് സീസൺ 2. 12 ടീമുകളിലായി 120 നു മുകളിൽ കളിക്കാർ പങ്കെടുത്തു. ബി.എം.എസ്.സി മെമ്പർ മാരെയും അതേപോലെ നഗരത്തിലെ മലയാളി ക്രിക്കറ്റ് കളിക്കാരെയും ഉൾക്കൊള്ളിച്ചാണ് ഈ മത്സരം…
Read Moreബെംഗളൂരുവിൽ”ഭീഷ്മപർവം”ഫാൻസ് ഷോ.
ബെംഗളൂരു : മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ മാർച്ച് 3നു റിലീസ് ആകുന്ന മമ്മൂട്ടിയുടെ ഭീഷ്മപർവം സിനിമയുടെ ഫാൻസ് ഷോ സംഘടിപ്പിക്കുന്നു. എസ് ജി പാളയയിൽ ഉള്ള ശ്രീനിവാസ തിയേറ്ററിലെ മാർച്ച് 3നു രാവിലെ 10 മണിക്കുള്ള ഷോയാണ് ഫാൻസ് ഷോ ആയും, ഫാൻസിന്റെ ആഘോഷ പരിപാടികളുമായി സംഘടിപ്പിക്കുന്നത്. ഫാൻസ് ഷോ ടിക്കറ്റുകൾ ലഭിക്കുവാനായി താഴെ നൽകിയിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടുക. അമീർ -8867639149 വിൻശോഭ് – 9036408401 വിഷ്ണു -9108512102 ആൽവിൻ – 70223 28626
Read Moreകർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു.
കർണാടക മലയാളി കോൺഗ്രസ്സ് നേതാക്കൾ കേരളത്തിലേ കോൺഗ്രസ്സ് നേതാക്കളെ സന്ദർശിച്ചു. കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് കെ സുധാകരൻ എം പി , പ്രതിപക്ഷ നേതാവ് വി ഡി സതീശൻ എം എൽ എ , യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഷാഫി പറമ്പിൽ എം എൽ എ , വൈസ് പ്രസിഡന്റ് കെ. ശബരിനാഥ് എക്സ് എം എൽ എ , സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി യു .രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി മാരായ എം എം നസിർ, പഴകുളം മധു,…
Read Moreപ്രണയത്തെക്കുറിച്ചുള്ള കവിതാ പുസ്തകം “അമോറസ് മ്യൂസിങ്‌സ്” ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1.
പ്രശസ്ത എഴുത്തുകാരി ശ്രീകല പി വിജയന്റെ രണ്ടാമത്തെ കവിതാ പുസ്തകം ആമസോൺ ബെസ്റ്റ് സെല്ലർ റാങ്ക് #1 ആയി. എല്ലാ പ്രായക്കാർക്കും വേണ്ടിയുള്ള റൊമാന്റിക് കവിതകൾ ഈ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നു, എല്ലാ ആളുകൾക്കും മനസ്സിലാക്കാവുന്ന വ്യക്തതയുള്ള ഭാഷയിൽ എഴുതിയിരിക്കുന്ന കവിതാസമാഹാരം ആണ് ഇത്. ലോകത്തിലെ ഏറ്റവും സജീവമായ മോടിവേഷണൽ സ്ട്രിപ്‌സ് ഫോറം അഡ്മിനിസ്ട്രേഷൻ അവരുടെ വിജയത്തെ അഭിനന്ദിച്ചു. സാഹിത്യരംഗത്തേക്കുള്ള അവളുടെ നിസ്വാർത്ഥ പ്രവർത്തനങ്ങൾ ശ്ലാഘനീയമാണെന്നും ദശലക്ഷക്കണക്കിന് മനസ്സുകളെ പിടിച്ചട ക്കുവാൻ കഴിവുള്ള ലേഖന രീതി അതിലൊന്നാണെന്നും മോട്ടിവേഷണൽ സ്ട്രിപ്സിന്റെ സ്ഥാപകൻ ഷിജു എച്ച് പള്ളിത്താഴേത്ത്…
Read More