മുഖ്യമന്ത്രിയുടെ കാറിന് തടസ്സം: വാഹനവ്യൂഹത്തിന്‌ മുൻപിൽ എത്തിയ ജനാർദൻ റെഡ്ഡിയുടെ റേഞ്ച് റോവർ കാർ കണ്ടുകെട്ടി

ബെംഗളൂരു : മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വ്യാഹനവ്യൂഹം കടന്നുപോകുന്നതിനുമുൻപിലേക്ക് ഗംഗാവതി എം.എൽ.എ. ജനാർദന റെഡ്ഡിയുടെ കാർ കടന്നുവന്ന സംഭവത്തിൽ നടപടിയുമായി പോലീസ്.

ജനാർദന റെഡ്ഡിയുടെ മൂന്ന് ആഡംബരകാറുകൾ പോലീസ് പിടിച്ചെടുത്തു. സിദ്ധരാമയ്യ കഴിഞ്ഞ വെള്ളിയാഴ്ച കൊപ്പാളിലെ ഗംഗാവതിയിലൂടെ കടന്നുപോയപ്പോഴാണ് ജനാർദന റെഡ്ഡിയുടെ കാർ ഇടയ്ക്കുവന്നുകയറിയത്.

  ബെംഗളൂരു ചരിത്രത്തിലാദ്യം: ആടുകൾക്ക് കാവലൊരുക്കാൻ പോലീസിനെ വിന്യസിച്ചു

മുഖ്യമന്ത്രിയുടെ വ്യാഹനവ്യൂഹം കടന്നുപോകുന്നതിന് പോലീസ് റോഡ് കാലിയാക്കിയിരുന്നു. പക്ഷേ, ജനാർദന റെഡ്ഡിയുടെ കാർ റോഡിലെ ഡിവൈഡർ മറികടന്ന് പ്രവേശിക്കുകയായിരുന്നു.

അപകടകരമായ നിലയിലാണ് കാർ പ്രവേശിച്ചതെന്ന് പോലീസ് പറഞ്ഞു. തുടർന്നാണ് നടപടിയെടുത്തത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മലയാളി യുവതിയെയും അഞ്ചുവയസ്സുകാരിയായ മകളെയും മരിച്ച നിലയിൽ കണ്ടെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts