കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം.

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി മണ്ഡലം ജനറൽ ബോഡി യോഗം കോൺഗ്രസ്സ് ഹെഗ്ഗനഹള്ളി ബ്ലോക്ക് പ്രസിഡന്റ് എൻ .രവികുമാർ ഉൽഘാടനം ചെയ്തു . കോൺഗ്രസ്സ് ഡിജിറ്റൽ മെമ്പർഷിപ് ക്യാമ്പയിൻ യോഗത്തോടനുബന്ധിച്ചു നടന്നു. നോർക്ക ഇൻഷുറൻസ് കാർഡ് കൂടുതൽ മലയാളികൾക്ക് ലഭ്യമാക്കുവാനും  ആധാർ കാർഡ് ,വോട്ടേഴ്‌സ് ഐ ഡി എന്നിവ  ലഭ്യക്കുവാൻ വേണ്ടുന്ന ക്യാമ്പയിൻ നടത്തുവാൻ യോഗം തീരുമാനിച്ചു . അന്തരിച്ച കോൺഗ്രസ്സ് നേതാക്കളായ പി ടി തോമസ്, തലേക്കുന്നിൽ ബഷീർ ,യു .രാജീവൻ മാസ്റ്റർ എന്നിവർക്ക് യോഗത്തിൽ അനുശോചനം രേഖപ്പെടുത്തി . ഭക്ഷ്യ…

Read More

വേനലിൽ പക്ഷികൾക്ക് കുടിവെള്ളമൊരുക്കാൻ”പോട്ട് ഓഫ് ലൗ”വുമായി വേൾഡ് മലയാളീ ഫെഡറേഷൻ.

ബെംഗളൂരു: കഠിനമായ വേനലിൽ ജല ദൗർലഭ്യതകാരണം ദിവസേന അനേകം പക്ഷികൾ ചത്തുവീഴുന്നുണ്ട്. പക്ഷികൾ മാത്രമല്ല, തെരുവ് നായ്ക്കളും മറ്റനേകം ജീവ ജാലങ്ങളും വെള്ളമില്ലാതെ വലയുന്നു. ഈ അവസരത്തിൽ ഇത്യാദി സമവകാശികൾക്ക് തങ്ങളാൽ കഴിയുന്ന തണലൊരുക്കാൻ, Pot of Love എന്ന പദ്ധതിയിലൂടെ അഭ്യർത്ഥിക്കുകയാണ് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ വേൾഡ് മലയാളീ ഫെഡറേഷൻ. വേനലിൽ വെള്ളമാരുക്കുന്നതിലുപരി, ചുറ്റുമുള്ള സഹജീവികളോട് ആർദ്രമായി ഇടപെടാൻ സാഹചര്യമൊരുക്കുക എന്നതും, ബെംഗളൂരു പോലെയുള്ള സ്ഥലങ്ങളിൽ ഭൂഗർഭ ശുദ്ധജലത്തിന്റെ അളവ് ഭയപ്പെടുത്തുന്ന തോതിൽ കുറഞ്ഞു വരുന്നതും, മലിനപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ…

Read More

കേരള സമാജം ബെംഗളൂരു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബെംഗളൂരു: കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഗോല്ലഹള്ളിയിലുള്ള ഡി എസ് മാക്സ് സിഗ്മ &സിഗ്മ നെക്സ്റ്റിൽ നടന്ന രക്ത ദാന ക്യാമ്പ് ആനക്കൽ എം എൽ എ ശിവണ്ണ ബി ഉദ്ഘാടനം ചെയ്തു. സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധ്യക്ഷത വഹിച്ചു. ബെംഗളൂരു റെസിഡന്റ് അസോസിയേഷൻ പ്രസിഡന്റ്‌ അലോക് കുമാർ മുഘ്യ പ്രഭാഷണം നടത്തി. കേരള സമാജം പ്രസിഡന്റ്‌ സി പി രാധാകൃഷ്ണൻ, ജനറൽ സെക്രട്ടറി റെജികുമാർ,വൈസ് പ്രസിഡന്റ്‌ സുധിഷ്…

Read More

ഓസ്കാർ 2022 അവാർഡുകൾ പ്രഖ്യാപിച്ചു

സിയാൻ ഹെഡർ സംവിധാനം ചെയ്ത കോഡയ്ക്ക് മികച്ച ചിത്രത്തിനുള്ള ഓസ്കര്‍ പുരസ്കാരം. 2014 ലെ ഫ്രഞ്ച് ചിത്രമായ ലാ ഫാമിലി ബെലിയറിന്റെ ഇംഗ്ലീഷ് ഭാഷാ പതിപ്പാണ് ചിത്രം. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള ഓസ്കറും കോഡ നേടി. കോഡയിലെ പ്രകടനത്തിന് ട്രോയ് കോറ്റ്സര്‍ മികച്ച സഹനടനുള്ള പുരസ്കാരവും സ്വന്തമാക്കിയിരുന്നു. ഫ്രാങ്ക് റോസി എന്ന കഥാപാത്രത്തെയാണ് ട്രോയ് അവതരിപ്പിച്ചത്.   ഓസ്‍കര്‍ പ്രഖ്യാപന നേതാക്കളുടെ പട്ടിക മികച്ച ശബ്‍ദ ലേഖനം- മാക് റൂത്ത്, മാര്‍ക്ക് മാങ്കിനി, ദിയോ ഗ്രീൻ, ഡഗ് ഹംഫില്‍, റോണ്‍ ബാര്‍ട്‍ലെറ്റ് (ഡ്യൂണ്‍) മികച്ച…

Read More

പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പിതാവിന് 10 വർഷം തടവ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 43 കാരനായ ഓട്ടോറിക്ഷ ഡ്രൈവർക്ക് 10 വർഷം കഠിന തടവും 50,000 രൂപ പിഴയും വിധിച്ചു. ബെലഗാവിയിലെ വിചാരണക്കോടതിയുടെ വിധി റദ്ദാക്കിക്കൊണ്ട് കർണാടക ഹൈക്കോടതിയാണ് വിധി ഉത്തരവിട്ടത്. 2017 ഫെബ്രുവരി 3 ലെ III അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജിയും പ്രത്യേക ജഡ്ജിയും (പോക്സോ ആക്ട്) കോടതിയുടെ വിധിയെ ചോദ്യം ചെയ്ത് ബെലഗാവി പോലീസിന് വേണ്ടി സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീൽ ജസ്റ്റിസുമാരായ എച്ച് ടി നരേന്ദ്ര പ്രസാദ്, രാജേന്ദ്ര ബദാമികർ എന്നിവരുടെ ഡിവിഷൻ…

Read More

കേരള സമാജം രക്തദാന ക്യാമ്പ് ഇന്ന് ഇലക്ട്രോണിക് സിറ്റിയിൽ.

ബെംഗളൂരു : കേരള സമാജം ബെംഗളൂരു സിറ്റി സോണിന്റെ നേതൃത്വത്തിൽ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഇലക്ട്രോണിക് സിറ്റി ഫസ്റ്റ് ഫെസിലെ ഡി എസ് മാക്സ്  സിഗ്മ &സിഗ്മ നെക്സ്റ്റുമായും കിഡ്‌വായി കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് മായും സഹകരിച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. ഞായറാഴ്ച രാവിലെ 9.30മുതൽ ഉച്ചക്ക് 1.30വരെ നടക്കുന്ന ക്യാമ്പ് അനേക്കൽ എം എൽ എ ശ്രീ ശിവണ്ണ ബി  ഉത്ഘാടനം ചെയ്യും. സമാജം സിറ്റി സോൺ ചെയർമാൻ ലിന്റൊ കുര്യൻ അധൃക്ഷത വഹിക്കും കൺവീനർ ശ്രീജിത്ത്‌, ഡോ നകുൽ, ഷൈനോ ഉമ്മൻ തോമസ്,പ്രോഗ്രാം കോർഡിനേറ്റർസ്…

Read More

കർണാടക മലയാളി കോൺഗ്രസ് ജനറൽബോഡി യോഗം ഇന്ന്.

ബെംഗളൂരു : കർണാടക മലയാളി കോൺഗ്രസ്സ് ദാസറഹള്ളി അസംബ്ലി കമ്മറ്റി ജനറൽ ബോഡി യോഗം ഇന്ന് വൈകുന്നേരം നാലുമണിക്ക് ജാലഹള്ളി  ചോക്കസാന്ദ്ര എസ്സ് എൻ ഡി പി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്  വർഗീസ് ജോസഫിന്റെ അധ്യക്ഷതയിൽ നടക്കും. പ്രസ്തുത യോഗത്തിൽ ദാസറഹള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി പ്രസിഡന്റ് രവികുമാർ ഗൗഡ  , കെ എം സി സംസ്ഥാന ജില്ലാ നേതാക്കൾ പങ്കെടുക്കും. മണ്ഡലത്തിലെ മലയാളികളായ എല്ലാ കോൺഗ്രസ്സ് പ്രവർത്തകരും ഈ യോഗത്തിൽ പങ്കെടുക്കണമെന്ന് ഭാരവാഹികളായ ശിവൻകുട്ടി , ബിനു ജോസഫ് , നന്ദകുമാർ കൂടത്തിൽ , ജോളി…

Read More

കേരള സമാജം കെ.ആര്‍.പുരം സോണ്‍ വനിതാ കണ്‍വെന്‍ഷന്‍ നടത്തി.

ബെംഗളൂരു: കേരള സമാജം വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ വനിതാ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു . കൈരളീ നികേതന്‍ ഗോള്‍ഡന്‍ ജൂബിലി കോളജ് പ്രിന്‍സിപ്പാള്‍ പ്രൊഫ രാഗിത രാജേന്ദ്രന്‍ കണ്‍വെന്ഷന്‍ ഉത്ഘാടനം ചെയ്തു . വനിതാവിഭാഗം കെ ആര്‍ പുരം സോണ്‍ ചെയര്‍പേര്‍സന്‍ അശ്വതി അധ്യക്ഷത വഹിച്ചു. സമൂഹ വളര്‍ച്ചയില്‍ വനിതകളുടെ പങ്ക് എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു. രാഗിത രാജേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. വനിതാവിഭാഗം നേതാക്കളായ രാധ രാജഗോപാല്‍, ശോഭന ചോലയില്‍ , ദിവ്യ മുരളി, രമ്യ ഹരികുമാര്‍, സീന മനോജ്‌ , അംബിക…

Read More

ബെംഗളൂരുവിന്റെ ചരിത്രത്തിൽ ഇതാദ്യം; ഐഎസ്എൽ ഫൈനലിന്റെ ലൈവ് സ്ട്രീമിങ് കാണാനെത്തിയത് മൂവായിരത്തിലധികം ആളുകൾ

ബെംഗളൂരു : ഗോവയിൽ വെച്ച് നടന്ന ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 ഫൈനൽ കൂട്ടമായി കാണാൻ ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് ഒരുക്കിയ ലൈവ് സ്ട്രീമിങ് കാണാൻ ഐഎസ്എൽ ഫാൻ പാർക്കിൽ എത്തിയത് മൂവായിരത്തിലധികം ആളുകൾ. കേരളം സമാജം ബെംഗളൂരു, മഞ്ഞപ്പട ബെംഗളൂരു എന്നിവരുടെ സഹകരണത്തോടെ ആണ് ബാംഗ്ലൂർ മലയാളീസ് സ്‌പോർട് ക്ലബ് തത്സമയ സംപ്രേക്ഷണം സംഘടിപ്പിച്ചത്. ഗോവ മഡ്ഗാവിലെ ഫത്തോര്‍ഡ സ്‌റ്റേഡിയത്തിലായിരുന്നു ഫൈനല്‍. 2014, 2016 സീസണുകള്‍ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ പ്രവേശിക്കുന്നത് ഇതാദ്യമായാണ്. എന്നാൽ മഞ്ഞപ്പടയുടെ ആദ്യ കിരീട ധാരണം…

Read More

ഐ.എസ്.എൽ ഫൈനൽ തത്സമയ സ്ട്രീമിംഗ് ഒരുക്കി ഗോഹാപ്പി

ബെംഗളൂരു: ഇന്ന് നടക്കാനിരിക്കുന്ന ISL ഫൈനൽ മത്സരത്തിന്റെ ഒരു തത്സമയ സ്ട്രീമിംഗ് ഇലക്ട്രോണിക് സിറ്റിയിൽ ഒരുക്കിയിരിക്കുകയാണ് ഗോഹാപ്പി. നീലാദ്രി റോഡ് ഇലക്‌ടോണിക് സിറ്റി ഫേസ് 1, എൻഎസ്എസ് അപ്പാർട്ട്മെന്റിന് എതിർവശത്തുള്ള ഞങ്ങളുടേതുതന്നെയായ ഗോഹാപ്പി ഹൈപ്പർമാർക്കറ്റിന്റെ മുൻവശത്തുള്ള തുറന്ന സ്ഥലത്താണ് തത്സമയ സ്ട്രീമിംഗ് ഒരുക്കിയിട്ടുള്ളത് എന്ന് സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക ജസീം 6364933322

Read More
Click Here to Follow Us