വെറും 20 രൂപയുടെ പേരിൽ ബാർ കാഷ്യറെ അക്രമികൾ കുത്തിപരിക്കേൽപിച്ചു; രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു:  ബെംഗളൂരുവിൽ നിസാര കാരണത്താൽ മാരകമായ അക്രമങ്ങൾ പതിവാകുന്നു. വെറും 20 രൂപയ്ക്ക് അക്രമികൾ യുവാവിനെ കുത്തിപരിക്കേൽപിച്ചു.

വിദ്യാരണ്യപുരയിലെ ഒരു ബാറിൽ ബാർ കാഷ്യറെ കുത്തിപരിക്കേൽപിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് (വിദ്യാരണ്യപുര പോലീസ് സ്റ്റേഷൻ) അറസ്റ്റ് ചെയ്തു. ചേതൻ, കാർത്തിക് എന്നിവരാണ് അറസ്റ്റിലായ പ്രതികൾ. മറ്റൊരു പ്രതിക്കായി തിരച്ചിൽ തുടരുകയാണ്.

  ബെംഗളൂരുവിൽ ടോവിങ് നിരക്ക് കുത്തനെ കൂട്ടി; ഉടമകളെ പിഴിയുന്ന പുതിയ നിരക്ക് അറിയാൻ വായിക്കാം

വിദ്യാരണ്യപുര നരസിപുരയിലെ ജയശ്രീ ബാറിൽ മദ്യപിക്കാനെത്തിയ ചേതനും കാർത്തിക്കും മറ്റൊരാളും ചേർന്ന് ക്യാഷിയറുമായി തമ്മിൽ വാക്കേറ്റമുണ്ടായി.

ബാർ കാഷ്യർ ബില്ലിന് 20 രൂപ അധികം ഈടാക്കിയത് ചോദ്യം ചെയ്ത് മൂന്ന് അക്രമികൾ കാഷ്യർ രഞ്ജിത്തിനെ കത്തിയും കുപ്പിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

സംഭവത്തിൽ വിദ്യാരണ്യപുര പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കൊലപ്പെടുത്താൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മൂന്ന് പ്രതികളിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഗാന്ധി ബസാറിൽ കടുത്ത നിയന്ത്രണങ്ങൾ; തെരുവ് കച്ചവടക്കാർക്ക് വെള്ളവര അതിർത്തിയാകും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വൻകിട അപ്പാർട്ട്മെന്റുകളുടെ കറന്റ് കട്ടാകും? ബെംഗളൂരുവിൽ കെട്ടിടസമുച്ചയങ്ങൾക്കെതിരെ സർക്കാർ നടപടി!
[masterslider id="10"]

Related posts