കർണാടക ചിത്രകല പരിഷത്തിലെ പൂർവ വിദ്യാർത്ഥികളുടെ ചിത്ര പ്രദർശനം.

ബെംഗളൂരു :ചിത്രകല പരിഷത്തിലെ പൂർവവിദ്യാർഥികളായ ആഷ എഡ്വിൻ , അഞ്ജലി മുദ്ര, ജെറി, വിവാൻ, വിജയകുമാർ, സതീഷ് ദാമോദരൻ എന്നീ പ്രതിഭകളുടെ ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്. ഇന്നലെ ആരംഭിച്ച പ്രദർശനം ഓഗസ്റ്റ് 14 വരെ തുടരും. രാവിലെ 10 മുതൽ വൈകുന്നേരം 7 വരെയാണ് പ്രദർശന സമയം. ചിത്രകല പരിഷത്തിലെ മൂന്നാം നമ്പർ ഗ്യാലറിയിലാണ് ചിത്ര പ്രദർശM നടക്കുന്നതാണ്. പ്രവേശനം സൗജന്യമാണ്.

Read More

ഹൃദയാഘാതം;ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു

ബെംഗളൂരു: ഹൃദയാഘാതം മൂലം ബെംഗളൂരുവിൽ മലയാളി മരണപ്പെട്ടു. പാലക്കാട് കവളപ്പാറ നടുത്തോടി കൃഷ്ണൻ കുട്ടിയുടെ മകൻ ഹരിപ്രസാദിനെയാണ് (45) ഈജിപുര രാമർകോവിൽ 28 മത് ക്രോസിലുളള വാടക വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഹരിപ്രസാദ് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്തിരുന്ന ആളാണ്. തനിച്ചു താമസമായിരുന്ന ഇയാളെ രണ്ടുനാളായി ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തതിനെ തുടർന്ന് കണ്ണൂരിലുളള സുഹൃത്താണ് അദ്ദേഹത്തിന്റെ മറ്റൊരു സ്നേഹിതനെ വിളിച്ചു ഹരിയെ കുറിച്ച് അന്വേഷിക്കാൻ പറഞ്ഞത്. അതിന്റെ ഭാഗമായി താമസിക്കുന്നിടത്ത് എത്തിയ അദ്ദേഹം ജനാലവഴി നോക്കിയപ്പോളാണ്  അനക്കമില്ലാതെ നിലത്തുകിടക്കുന്ന ഹരിയെ കണ്ടത്,…

Read More

അദ്ധ്യാപക സംഗമവും മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും.

ബെംഗളൂരു : മലയാളം മിഷൻ കർണാടക ചാപ്റ്ററിന്റെ നേതൃത്വത്തിൽ, അധ്യാപക സംഗമവും, മലയാളം മിഷൻ ഡയറക്റ്റർ മുരുകൻ കാട്ടാക്കടക്ക് സ്വീകരണവും, സാംസ്‌കാരിക സദസ്സും നടത്തുന്നു. മൈസൂരു മേഖലയിലെ പരിപാടി, ഓഗസ്റ്റ് 6 ശനിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മൈസൂരു വിജയനഗറിലുള്ള കേരള സമാജം കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടക്കും. ചാപ്റ്റർ പ്രസിഡണ്ട് കെ . ദാമോദരൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ അധ്യാപക സംഗമത്തിന്റെയും മൈസൂരു കേരള സമാജം മലയാളം ക്ലാസ്സിന്റെയും ഉൽഘാടനം , ഡയറക്ടർ മുരുകൻ കാട്ടാക്കട നിർവഹിക്കും. മുതിർന്ന അദ്ധ്യാപകർക്ക് സ്നേഹാദരം നൽകും മൈസൂരുവിലെ…

Read More

സമന്വയ കുടുംബ സംഗമം ജൂലൈ 31 ന് 

ബെംഗളൂരു: ബെംഗളൂരുവിലെ സാംസ്കാരിക സംഘടനയായ സമന്വയ എഡ്യൂക്കേഷൻ & ചാരിറ്റബിൾ ട്രസ്റ്റ് ബെംഗളൂരു, ചന്താപുര ഭാഗിന്റെ നേതൃത്വത്തിൽ കുടുംബ സംഗമം ജൂലൈ 31 ന് ഹോസ്കൂർ ഗേറ്റ് അയ്യപ്പ സ്വാമി ക്ഷേത്ര ഓഡിറ്റോറിയത്തിൽ വെച്ചു നടത്താൻ നിശ്ചയിച്ചതായി ഭാഗിന്റെ സെക്രട്ടറി അറിയിച്ചു. സാന്ദീപനി ബാലഗോകത്തിലെയും, പാർത്ഥ സാരഥി ബാലഗോകുലത്തിലെയും കുട്ടികളുടെ കലാപരിപാടികൾ, രാമായണ പാരായണം, മുതിർന്നവർക്കും അമ്മമാർക്കും പ്രത്യേക പരിപാടികൾ, പ്രശ്നോത്തരി തുടങ്ങി വിവിധ കലാപരിപാടികൾ, വിശിഷ്ട വ്യക്തികളെ ആദരിക്കൽ എന്നിവ ഉണ്ടായിരിക്കുന്നതാണ്. സമന്വയ ബെംഗളൂരുവിന്റെയും ബെംഗളൂരു ബാലഗോകുലത്തിന്റെയും, മാതൃ സമതിയുടെയും ഉന്നതാധികാരികൾ, ജനപ്രതിനിധികൾ,…

Read More

കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും നടന്നു

ബെംഗളൂരു: കർണാടക മലയാളി കോൺഗ്രസ്സ് സംസ്ഥാന കമ്മറ്റി ജനറൽ ബോഡി യോഗവും തിരഞ്ഞെടുപ്പും ബി ടി എം എസ് ജി പാളയ ക്രിസ്ത വിദ്യാലയത്തിൽ നടന്നു . അനാരോഗ്യയ ശ്രിമതി.സോണിയ ഗാന്ധിയെ അനാവശ്യമായി ചോദ്യം ചെയ്യുന്ന ഇ ഡി നടപടിക്കെതിരെയും കേന്ദ്ര ഗവർമെന്റിന്റെ പകപോക്കൽ രാഷ്ട്രീയത്തിനെതിരെയും യോഗം പ്രതിഷേധിച്ചു . വർധിച്ച വിലക്കയറ്റം മൂലം ജനജീവിതം പൊറുതിമുട്ടി . അരിയ്ക്കും , പാലുല്പന്നങ്ങൾക്കും ജി എസ്‌ ടി ഏർപ്പെടുത്തുക വഴി ജനങ്ങളെ കൊള്ളയടിക്കുന്ന സർക്കാരായി കേന്ദ്രം മാറിയെന്നു യോഗം അഭിപ്രായപ്പെട്ടു . വരുന്ന ബി…

Read More

ഫെയ്മ കുടുംബ സംഗമം നടത്തി

ബെംഗളൂരു: ഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ മറുനാടൻ മലയാളി അസ്സോസിയേഷൻസ് (ഫെയ്മ ) കർണാടക സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. ഇന്ദിരാനഗർ സെന്റ് മൈക്കിൾസ് ഹാളിൽ നടന്ന പരിപാടി കസ്റ്റംസ് അഡിഷണൽ കമ്മീഷണർ ഗോപകുമാർ ഐ ആർ എസ് നിർവഹിച്ചു. ഫേയ്മ കർണാടക പ്രസിഡണ്ട് റജി കുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെയ്‌ജോ ജോസഫ് , ട്രഷറർ അനിൽ കുമാർ, അഡ്‌വൈസർ വി സോമനാഥൻ , കെ എൻ ഇ ട്രസ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ…

Read More

റിനയസൻസ്-2022 ഇന്ന് ഇന്ദിരാ നഗറിൽ.

ബെംഗളൂരു : എസ്സൻസ് ഗ്ലോബൽ നടത്തുന്ന പ്രഭാഷണ പരമ്പര റിനൈസൻസ് – 2022 ഇന്ന് ഇന്ദിരാ നഗറിലെ ഇ.സി.എ.ഹാളിൽ വച്ച് നടക്കും. രാവിലെ 9.30 ന് തുടങ്ങി വൈകുന്നേരം 5:30 വരെ തുടരുന്ന പരിപാടിയിൽ 8 പ്രഭാഷകർ പങ്കെടുക്കും. പ്രമുഖ സ്വതന്ത്ര ചിന്തകനായ ശ്രീ രവിചന്ദ്രൻ സി ,”ദി ആബ്സൻസ് ഓഫ് എവിഡൻസ്” എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും. പ്രവേശനം സൗജ്യമാണ്.

Read More

പ്രവേശനോത്സവവും കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടന്നു 

ബെംഗളൂരു: സഞ്ജയ്‌ നഗർ കലാകൈരളിയുടെ നേതൃത്വത്തിൽ മലയാളം മിഷൻ കണിക്കൊന്ന കുട്ടികളുടെ പ്രവേശനോത്സവവും സൂര്യകാന്തി കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണവും നടത്തി. പ്രസിഡന്റ് ഷൈജു ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മലയാളം മിഷൻ ഓർഗനൈസിംഗ് സെക്രട്ടറി ജെയ്‌സൺ ലൂക്കോസ് ഉദ്ഘാടനം ചെയ്തു. ജാലഹള്ളി മേഖല കോഡിനേറ്റർ ശ്രീജേഷ്, സെക്രട്ടറി ഹരിദാസ്, മലയാളം മിഷൻ അദ്ധ്യാപകരായ ബാലകൃഷ്ണൻ, വസന്തടീച്ചർ, ബിന്ദു, ഗോവിന്ദരാജ്, രമേശ്, സെന്റർ കോഡിനേറ്റർ പ്രസാദ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.

Read More

ബെംഗളൂരുവിൽ വീണ്ടും ഫ്‌ളക്‌സുകൾ ഉയരുന്നു.

ബെംഗളൂരു: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ആയിരക്കണക്കിന് രാഷ്ട്രീയ ഫ്‌ളക്‌സ് ഹോർഡിംഗുകളാണ് നഗരത്തിൽ കൂണുപോലെ മുളച്ചുപൊന്തിയത്. ഭൂരിഭാഗം ബോർഡുകളും, വളരെ വലുതും അപകടകരമാംവിധവുമാണ് സ്ഥാപിച്ചിട്ടുള്ളത്. ഫ്‌ളെക്‌സുകൾ പ്രദർശിപ്പിക്കുന്നതിനായി നടപ്പാതകളും റോഡ് സൈൻബോർഡുകളും തടഞ്ഞതിനാൽ കാൽനടയാത്രക്കാരും വാഹനയാത്രക്കാരുമാണ് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുന്നത്. ഇത്തരം രാഷ്ട്രീയ ഫ്‌ളക്‌സ് ബോർഡുകൾ ഹൈക്കോടതി നിരോധിച്ചിട്ടുണ്ടെങ്കിലും ബിബിഎംപി നിഗൂഢമായ മൗനമാണ് പാലിക്കുന്നത്. അതിനിടെ, വിധാന സൗധയ്ക്ക് പുറത്തെ ഫുട്പാത്തിൽ സ്ഥാപിച്ചിരുന്ന രവിയുടെ പിറന്നാൾ ഫ്‌ളക്‌സ് ഹോർഡിംഗ് ഒരു സ്ത്രീ കീറുന്ന വീഡിയോ വൈറലായിട്ടുണ്ട്.

Read More

മെഗാ ആരോഗ്യ ക്യാമ്പ് നടത്തി

ബെംഗളൂരു : ബെംഗളൂരു കേരളസമാജം അൾസൂർ സോണിന്റെ നേതൃത്വത്തിൽ നടത്തിയ മെഗാ ആരോഗ്യ ക്യാമ്പ് പൊതുജനങ്ങളുടെ സജീവ സാന്നിധ്യത്തോടു കൂടി നടത്തി. രാവിലെ പത്തുമണിക്ക് തുടങ്ങിയ ക്യാമ്പ് ഡോ. ശാലിനി നാൽവാഡ് ( കോ ഫൗണ്ടർ, ഐ സിഐടിടി ) ഉദ്ഘാടനം നിർവ്വഹിച്ചു. കൈരളി നിലയം സ്കൂളിലെ മുന്നൂറോളം വിദ്യാർത്ഥികൾക്കായി സി പി ആർ പരിശീലനം നടത്തി. ശ്രീധരീയം കണ്ണാശുപത്രിയുടെ നേതൃത്വത്തിൽ നടത്തിയ കണ്ണുപരിശോധനയും ക്യാമ്പിന്റെ ഭാഗമായിരുന്നു. നുറ്റിയിരുപതോളം പേരുടെ കണ്ണുകൾ പരിശോധിച്ചു. ഡോ. നവീൻ ലോകനാഥന്റെ നേതൃത്വത്തിൽ അൻപത്തിയഞ്ച് പേരുടെ പൊതു ആരോഗ്യ…

Read More
Click Here to Follow Us