നഗരത്തിൽ കാലവർഷം ശക്തമാകും: ഈ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

ബംഗളൂരു: സംസ്ഥാനത്ത് കാലവർഷക്കെടുതി രൂക്ഷമാകുന്നു. ഈ പശ്ചാത്തലത്തിൽ അടുത്ത 24 മണിക്കൂറിൽ ചിലയിടങ്ങളിൽ ഓറഞ്ച് അലർട്ടും മറ്റു ചില ജില്ലകളിൽ യെല്ലോ അലർട്ടും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഓറഞ്ച്, യെല്ലോ അലർട്ട് ഏത് ജില്ലയിലാണ്? ചാമരാജനഗർ, കുടക്, ചിക്കമംഗളൂരു ജില്ലകളിൽ ഓറഞ്ച് അലർട്ടും ദക്ഷിണ കന്നഡ, ഉഡുപ്പി, ഹാസൻ, മണ്ഡ്യ, മൈസൂരു , ഷിമോഗ ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്നും നാളെയും ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ചിക്കമംഗളൂരു, കുടക്, ചാമരാജനഗർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ മഴ ലഭിക്കുക. ഷിമോഗ, മൈസൂരു, മണ്ഡ്യ, ഹാസൻ ജില്ലകളിൽ ഒറ്റപ്പെട്ട ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഉത്തര കന്നഡ ജില്ലയിലും ഉത്തര ഉൾനാടൻ പ്രദേശങ്ങളിലും ദക്ഷിണ ഉൾനാടുകളിലും മറ്റ് ജില്ലകളിലും നേരിയതോ മിതമായതോ ആയ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.

  അരമണിക്കൂറിൽ സർവ്വതും തീർത്തു; ബെം​ഗളൂരുവിൽ പച്ചക്കറി വാങ്ങാൻ പോയ സമയം പൂട്ടിയിട്ട ഫ്ലാറ്റിൽ കവർച്ച

സിലിക്കൺ സിറ്റിയിൽ മേഘാവൃതമായ കാലാവസ്ഥ: അടുത്ത 24 മണിക്കൂർ ബെംഗളൂരു നഗരവും പരിസര പ്രദേശങ്ങളും മിക്കവാറും മേഘാവൃതമായി തുടരും. നേരിയതോ മിതമായതോ ആയ മഴയോ ഇടിമിന്നലോടുകൂടിയ മഴയോ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടിയ താപനില 30 ഡിഗ്രിയും കുറഞ്ഞ താപനില 21 ഡിഗ്രിയും രേഖപ്പെടുത്താൻ സാധ്യതയുണ്ടെന്ന് വകുപ്പ് അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘ബ്രിഡ്ജ് മാൻ ഓഫ് ഇന്ത്യ’ പത്മശ്രീ ഗിരീഷ് ഭരദ്വാജ് അന്തരിച്ചു
[masterslider id="10"]

Related posts