400 വിധവകൾക്ക് ക്രിസ്മസ് ദിനത്തിൽ സഹായവുമായി ബെംഗളൂരു വിക്ടറി എ.ജി ചർച്ച്

ബെംഗളുരു: ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ ( വി.ഐ.എ.ജി) ക്രിസ്മസ് ദിനത്തിൽ സാമ്പത്തിക വെല്ലുവിളി നേരിടുന്ന 400 വിധവകൾക്ക് വസ്ത്രങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും നൽകി. കൂടാതെ നഗരത്തിലെ ചേരികളിലെ 200 കുട്ടികൾക്ക് പുതപ്പും സമ്മാനപൊതികളും നൽകി. ഏഴായിരത്തോളം പേർ പങ്കെടുത്ത ക്രിസ്മസ് പരിപാടിയിൽ വി ഐ എ ജി സീനിയർ പാസ്റ്റർ റവ.ഡോ.രവി മണി മുഖ്യ സന്ദേശം നൽകി. സ്നേഹത്തിന്റെയും സഹനത്തിന്റെയും നായകനായ യേശുവിന്റെ പാതയെ പിന്തുടർന്ന് ജീവിക്കുവാൻ ക്രൈസ്തവ വിശ്വാസികളോട് അദ്ദേഹം പറഞ്ഞു.…

Read More

സമസ്ത നൂറാം വാർഷിക മഹാസമ്മേളനം പാലസ് ഗ്രൗണ്ടിൽ 

ബെംഗളൂരു:സമസ്ത നൂറാം വാർഷിക ഉദ്‌ഘാടന മഹാ സമ്മേളനം നടക്കാനിരിക്കുന്ന ബെംഗളൂരു നഗരത്തിന്റെ ഹൃദയ ഭാഗത്ത് സ്ഥിതി ചെയ്യുന്ന പാലസ് ഗ്രൗണ്ട് ശൈഖുന എം.ടി അബ്ദുല്ല മുസ്ലിയാരുടെ നേതൃത്വത്തിൽ സന്ദർശിച്ചു. മോയിൻ കുട്ടി മാസ്റ്റർ സമ്മേളനത്തിന്റെ സ്വാഗത സംഘം ഭാരവാഹികളായ അബ്ദുൽ ലത്തീഫ് ഹാജി , എ.കെ അഷ്‌റഫ് ഹാജി കമ്മനഹള്ളി , സിദ്ദിഖ് തങ്ങൾ , ഫാറൂഖ് കെ.എച്ച് , അസ്‌ലം ഫൈസി , താഹിർ മിസ്ബാഹി , റിയാസ് മഡിവാള, ഷാജൽ തച്ചംപൊയിൽ, ഇർഷാദ് മഡിവാള തുടങ്ങിയവർ സന്ദർശനത്തിൽ പങ്കുചേർന്നു.

Read More

നൂറു മേനി വിജയം കൊയ്ത് മലയാളം മിഷൻ കർണ്ണാടക ചാപ്റ്റർ

മലയാളം മിഷൻ കർണ്ണാടക ചാപ്റ്ററിൽ നിന്നും ഇക്കഴിഞ്ഞ പഠനോൽസവത്തിൽ പങ്കെടുത്ത എല്ലാ പഠിതാക്കളും വിജയം കൈവരിച്ചതിൻ്റെ ആഹ്ലാദത്തിലാണ് ചാപ്റ്റർ ഭാരവാഹികളും, അധ്യാപകരും, രക്ഷിതാക്കളും. കണിക്കൊന്ന, സൂര്യകാന്തി, ആമ്പൽ കോഴ്സുകളിൽ ബംഗളൂരു, മൈസൂരു മേഖലകളിൽ നിന്നും അഞ്ഞൂറോളം കുട്ടികൾ പഠനോൽസവത്തിൽ പങ്കെടുത്തിരുന്നു. പുതുതലമുറയുടെ മാതൃഭാഷയോടുള്ള അഭിനിവേശവും, അധ്യാപകരുടെ നിസ്വാർത്ഥ്വമായ പരിശ്രമവും, പഠനപ്രവർത്തനങ്ങൾക്ക് സാഹചര്യമൊരുക്കിയ സംഘടനകളുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ സഹകരണവും ആണ് ഈ വിജയത്തിൻ്റെ പിന്നിൽ. സംഘടനകളും, ഗൃഹസമുച്ചയങ്ങളും കൂടുതലായി പഠനകേന്ദ്രങ്ങൾ ആരംഭിക്കുന്നതും, സംസ്ഥാനത്ത് മിഷൻ്റെ കീഴിലുള്ള ആറു മേഖലകളിലും പുതിയ പഠനകേന്ദ്രങ്ങൾ തുടങ്ങുന്നതും, മാതൃഭാഷയും സംസ്കാരവും ആർജ്ജിക്കുവാനുള്ള…

Read More

ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിച്ചു 

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബെംഗളൂരു വൈറ്റ് ഫീൽഡിൽ, സെക്രെഡ് ഹാർട്ട്‌ പള്ളിയുടെ നേതൃത്വത്തിൽ  ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിച്ചു. കോറൽ ക്രെസെണ്ടോ, മണ്ഡ്യ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ അടയന്ത്രത്ത് ഉദ്ഘാടനം ചെയ്തു. ബെംഗളൂരു സെന്റർ നിയോജക മണ്ഡലം എം.പി പി.സി മോഹൻ മുഖ്യ അതിഥി ആയിരുന്നു. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽ ദേവ്, ഫാദർ പോൾ പൂവത്തിങ്കൽ, പിന്നണി ഗായിക മിധു വിൻസെന്റ് എന്നിവർ വിധി കർത്താക്കളായിരുന്നു.

Read More

ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിക്കുന്നു

ബെംഗളൂരു: ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ബംഗളുരു വൈറ്റ് ഫീൽഡിൽ, സെക്രെഡ് ഹാർട്ട്‌ പള്ളിയുടെ നേതൃത്വത്തിൽ ക്രിസ്മസ് മെഗാ കരോൾ മത്സരം സംഘടിപ്പിക്കുന്നു. കോറൽ ക്രെസെണ്ടോ എന്ന പേരിൽ വൈറ്റ് ഫീൽഡ് എക്യൂമെനിക്കൽ ക്രിസ്ത്യൻ സെന്ററിൽ ഡിസംബർ 9 നു വൈകിട്ട് 3 മുതലാണ് മത്സരം നടക്കുക. ബെംഗളൂരു സെന്റർ നിയോജക മണ്ഡലം എം.പി പി.സി മോഹൻ, മണ്ഡ്യ രൂപത ബിഷപ്പ് മാർ സെബാസ്റ്റ്യൻ അടയന്ത്രത്ത് എന്നിവർ മുഖ്യ അതിഥികളായി എത്തും. പ്രശസ്ത സംഗീത സംവിധായകൻ ജെറി അമൽ ദേവ്, പാടും പാതിരി എന്നറിയപ്പെടുന്ന ഫാദർ…

Read More

“എഴുത്തുവഴിയിലെ അനുഭവ സാക്ഷ്യങ്ങൾ”സംഘടിപ്പിച്ചു 

ബെംഗളൂരു: സർഗ്ഗധാര സാംസ്കാരികസമിതിയുടെ ” എഴുത്തുവഴിയിലെ അനുഭവ സാക്ഷ്യങ്ങൾ” എന്ന പരിപാടി ഉപാധ്യക്ഷൻ ഷാജി അക്കിത്തടത്തിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ഷൈനി അജിത് സ്വാഗതം ആശംസിച്ചു. പ്രശസ്ത എഴുത്തുകാരായ സുധാകരൻ രാമന്തളി, കെ.കെ. ഗംഗാധരൻ, വിഷ്ണുമംഗലം കുമാർ, മായ.ബി.നായർ , മാസ്റ്റർ ഓസ്റ്റിൻ അജിത്ത് എന്നിവർ എഴുത്തിലെ അനുഭവങ്ങൾ പങ്കുവെച്ചു. സർഗ്ഗധാര അംഗങ്ങളെകൂടാതെ നഗരത്തിലെ കലാസാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

Read More

സുവർണ്ണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് 

ബെംഗളൂരു: സുവർണ കർണാടക കേരള സമാജം ബെംഗളൂരു നോർത്ത് സോൺ ഒരുക്കുന്ന സുവർണ ജ്യോതി 2023 ഡിസംബർ 10 ന് ഞായറാഴ്ച രാവിലെ 11 മുതൽ പാലസ് ഗ്രൗണ്ടിലെ ശൃംഗാർ പാലസിൽ (ഗേറ്റ് നമ്പർ 8) നടക്കും. കർണാടക ഉപമുഖ്യമന്ത്രി ഡി. കെ. ശിവകുമാർ, സ്പീക്കർ യു.ടി. ഖാദർ, ചീഫ് വിപ്പ് സലീം അഹമ്മദ്, മുൻ കേന്ദ്രമന്ത്രിയും എം.പിയുമായ ഡി.വി. സദാനന്ദഗൗഡ, എം.പി രമ്യാഹരിദാസ്, മന്ത്രിമാരായ കൃഷ്ണഭൈരെ ഗൗഡ, സന്തോഷ് എസ് ലാഡ്, ബൈരതി സുരേഷ്, എം.എൽ എ മാരായ എൻ.എ.ഹാരിസ്, ടി.സിദ്ദിഖ്, ചാണ്ടി…

Read More

ഡ്യൂട്ടിയിലായിരുന്ന കെഎസ്ആർടിസി ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു

ബെംഗളൂരു: ചിക്കമംഗളൂരുവിൽ മുടിഗെരെയിൽ ഡ്യൂട്ടിയിലായിരുന്ന കെഎസ്ആർടിസി ബസ് ഡ്രൈവർ ഹൃദയാഘാതം മൂലം മരിച്ചു. കൊപ്പൽ സ്വദേശി രവി ലമണി (45) ആണ് മരിച്ചത്. മുദിഗെരെയിൽ നിന്ന് ഗുട്ടിഹള്ളി വഴി ഹെസഗോഡു ഗ്രാമത്തിലേക്ക് ബസ് ഓടിക്കുന്നതിനിടെ പെട്ടെന്ന് നെഞ്ചുവേദന അനുഭവപ്പെട്ടു. കൃത്യസമയത്ത് ഡ്രൈവർ രവി ഹെസഗോഡു ഗ്രാമത്തിൽ ബസ് നിർത്തി. കോഡലെയെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ഡ്രൈവർ രവി ലാമണി മരിച്ചത്. മുടിഗെരെ എംജിഎം ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി. ബണക്കൽ പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Read More

കരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 സംഘടിപ്പിച്ചു 

ബെംഗളൂരു: സൗത്ത് ബെംഗളൂരു മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കരോൾ ഗാന മത്സരം സാന്താ ബീറ്റ് 2023 നടന്നു. പ്രസിഡണ്ട് അലക്സ് ജോസഫിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങ് മണ്ഡ്യ രൂപത ചാൻസിലർ ഫാദർ ജോമോൻ കോലഞ്ചേരി ഉദ്ഘാടനം ചെയ്തു. ശാന്തം ഇടവക വികാരി ഫാദർ ബേബി തോമസ് കാട്ടുതുരുത്തിയിൽ ആശംസകൾ അർപ്പിച്ചു. ദാസരഹള്ളി സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച് ഒന്നാം സ്ഥാനവും, സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച് മത്തിക്കര രണ്ടാം സ്ഥാനവും, സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളി ഗംഗമ്മസർക്കിൾ മൂന്നാം സ്ഥാനവും നേടി.

Read More

കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് പകിട്ടാർന്ന തുടക്കം

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന ഒൻപതാമത് യുവജനോത്സവത്തിന് തിളക്കമാർന്ന തുടക്കം . ബെംഗളൂരു ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു . കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ, ട്രഷറർ ജോർജ് തോമസ്, കേരള…

Read More