കര്‍ണാടക സംസ്ഥാന യുവജനോത്സവത്തിന് പകിട്ടാർന്ന തുടക്കം

ബെംഗളൂരു: കേരള സമാജത്തിന്‍റെ ആഭിമുഖ്യത്തില്‍ കര്‍ണാടക സംസ്ഥാനത്തെ മലയാളി യുവ കലാകാരന്മാര്‍ക്കായി സംഘടിപ്പിക്കുന്ന ഒൻപതാമത് യുവജനോത്സവത്തിന് തിളക്കമാർന്ന തുടക്കം .

ബെംഗളൂരു ഇന്ദിരാനഗര്‍ 5th മെയിന്‍ , 9th ക്രോസിലുള്ള കൈരളീ നികേതന്‍ എഡൃൂക്കേഷന്‍ ട്രസ്റ്റ് ക്യാമ്പസില്‍ മൂന്ന് വേദികളിലായി നടക്കുന്ന യുവജനോത്സവം കേരള സമാജം കേരള സമാജം പ്രസിഡണ്ട് സി പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു .

കേരള സമാജം ജനറൽ സെക്രട്ടറി റജികുമാര്‍ അധ്യക്ഷത വഹിച്ചു. കെ എന്‍ ഇ ട്രസ്റ്റ് പ്രസിഡണ്ട് ചന്ദ്രശേഖരൻ നായർ,

ട്രഷറർ ജോർജ് തോമസ്, കേരള സമാജം ജോയിന്റ് സെക്രട്ടറി അനിൽ കുമാർ ഓ കെ,കൾചറൽ സെക്രട്ടറി മുരളിധരൻ വി , അസിസ്റ്റന്റ് സെക്രട്ടറി വി എൽ ജോസഫ് , സി ഗോപിനാഥൻ, സുരേഷ് കുമാർ, വിനേഷ് കെ , സുജിത് എന്നിവര്‍ സംബന്ധിച്ചു .

  ലാല്ബാഗ് മാമ്പഴ-ചക്ക മേള സന്ദർശിച്ച് എച്ച്.ഡി. ദേവഗൗഡ; ചക്കയ്ക്കും പുളിക്കും ദേശീയ ബോർഡ് രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

സബ് ജൂനിയര്‍ വിഭാഗത്തിലെ നൃത്ത പരിപാടികള്‍ പ്രക്ഷകര്‍ക്ക് ഒരു പുത്തന്‍ അനുഭൂതിയായി.

പരിപാടികള്‍ക്ക് കേരള തനിമയേകാന്‍ കേരളത്തില്‍ നിന്നെത്തിയ മേയ്ക്കപ്പ് മാന്‍ മാര്‍ക്ക് കഴിഞ്ഞു .നൂറിലധികം കലാകാരന്മാര്‍ മത്സരത്തില്‍ പങ്കെടുക്കുന്നു.

പദ്യം ചൊല്ലല്‍, ലളിതഗാനം , ശാസ്ത്രീയ സംഗീതം , നാടന്‍ പാട്ട്, മാപ്പിള പ്പാട്ട് , പ്രസംഗം (മലയാളം) , നാടോടി നൃത്തം , ഭരതനാട്യം , മോഹിനിയാട്ടം , കുച്ചുപ്പുടി ,ഓട്ടന്‍തുള്ളല്‍, മിമിക്രി , മോണോആക്റ്റ് , സംഘനൃത്തം , കൈകൊട്ടിക്കളി(തിരുവാതിര) , ഒപ്പന ,മാര്‍ഗംകളി , ദഫ് മുട്ട് എന്നീ 18 ഇനങ്ങളിലാണ് മത്സരം നടക്കുന്നത് . 5 മുതല്‍ 21 വയസുവരെ സബ് ജൂനിയര്‍ , ജൂനിയര്‍ , സീനിയര്‍ എന്നീ മൂന്നു വിഭാഗങ്ങളിലായാണ് മത്സരം .

  പടിഞ്ഞാറൻ ഏഷ്യയിലെ സംഘർഷങ്ങൾക്കിടയിലും ബെംഗളൂരുവിന്റെ പ്രിയപ്പെട്ട വിദേശ റൂട്ടായി ദുബായ് തുടരുന്നു

വ്യക്തിഗത മത്സരങ്ങളില്‍ ഒരാള്‍ക്ക്‌ പരാമാവധി 5 ഇനങ്ങളില്‍ പങ്കെടുക്കാം. വ്യക്തിഗത മത്സരങ്ങളില്‍ ലഭിക്കുന്ന പോയന്റുകളുടെ അടിസ്ഥാനത്തില്‍ കലാതിലകത്തെയും കലാപ്രതിഭയെയും തെരഞ്ഞെടുക്കും.

ഇന്ന് ഞായറാഴ്ച ജൂനിയര്‍ വിഭാഗത്തിലെ നൃത്തമത്സരങ്ങളും സബ് ജൂനിയര്‍ വിഭാഗത്തിലെ നാടോടി നൃത്തവും മോഹിനിയാട്ടവും,സബ് ജൂനിയര്‍, ജൂനിയർ ,സീനിയർ വിഭാഗത്തിലെ വോക്കല്‍ മത്സരങ്ങളും നടക്കും.

 

വിശദ വിവരങ്ങൾക്ക്

+91 98800 66695

+91 97315 34331

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൂന്നാഴ്ചത്തെ ഇടിവിനുശേഷം സ്വര്‍ണവില വീണ്ടും കുതിക്കുന്നു; പവന് ഇന്ന് 880 രൂപ വർധിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts