400 വിധവകൾക്ക് ക്രിസ്മസ് ദിനത്തിൽ സഹായവുമായി ബെംഗളൂരു വിക്ടറി എ.ജി ചർച്ച്

ബെംഗളുരു: ഹെബ്ബാൾ ചിരഞ്ജീവി ലേഔട്ട് വിക്ടറി ഇന്റർനാഷണൽ അസംബ്ലീസ് ഓഫ് ഗോഡ് വേർഷിപ്പ് സെന്റർ ( വി.ഐ.എ.ജി) ക്രിസ്മസ് ദിനത്തിൽ സാമ്പത്തിക വെല്ലുവിളി നേരിടുന്ന 400 വിധവകൾക്ക് വസ്ത്രങ്ങളും ഒരു മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കളും നൽകി.

കൂടാതെ നഗരത്തിലെ ചേരികളിലെ 200 കുട്ടികൾക്ക് പുതപ്പും സമ്മാനപൊതികളും നൽകി. ഏഴായിരത്തോളം പേർ പങ്കെടുത്ത ക്രിസ്മസ് പരിപാടിയിൽ വി ഐ എ ജി സീനിയർ പാസ്റ്റർ റവ.ഡോ.രവി മണി മുഖ്യ സന്ദേശം നൽകി.

  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും

സ്നേഹത്തിന്റെയും സഹനത്തിന്റെയും നായകനായ യേശുവിന്റെ പാതയെ പിന്തുടർന്ന് ജീവിക്കുവാൻ ക്രൈസ്തവ വിശ്വാസികളോട് അദ്ദേഹം പറഞ്ഞു.

കർണാടക ന്യൂനപക്ഷ കമ്മീഷൻ അംഗവും കോൺഗ്രസ് കമ്മിറ്റി അംഗവുമായ മെറ്റിൽഡ ഡിസൂസയും പ്രസംഗിച്ചു.

വിഐഎ ജി യുവജന വിഭാഗവും സൺഡെസ്ക്കൂൾ വിദ്യാർഥികളും ചേർന്ന് വിവിധ പരിപാടികളും ക്രിസ്മസ് ഗാനങ്ങളും ആലപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വകുപ്പുമാറ്റത്തിൽ അതൃപ്തി; രാഹുൽ ഗാന്ധിയുടെ ഉറപ്പിൽ കടുംപിടുത്തം അയഞ്ഞ് കർണാടക മന്ത്രി കെ.എച്ച്. മുനിയപ്പ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്റർ സഹായത്തോടെ ചികിത്സയിൽ
[masterslider id="10"]

Related posts