ബെംഗളൂരു: വിദഗ്ധരുടെ കണക്കുകൂട്ടലുകൾ പ്രകാരം കോവിഡ് മൂന്നാം തരംഗം കുട്ടികളെ അധികമായി ബാധിക്കാനിടയുണ്ടെന്ന ആശങ്ക നിലനിൽക്കെ നഗരത്തിൽ കോവിഡ് ബാധിക്കുന്ന കുട്ടികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഓഗസ്റ്റ് ഒന്നു മുതൽ പത്തു വരെ ബെംഗളൂരു നഗരത്തിൽ മാത്രം 499 കുട്ടികൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി ബി.ബി.എം.പി. അറിയിച്ചു. ഇതിൽ 88 കുട്ടികൾ ഒമ്പതുവയസ്സിൽ താഴെ ഉള്ളവരും ബാക്കിയുള്ളവർ ഒമ്പതിനും പത്തൊമ്പതിനും ഇടയിൽ പ്രായമുള്ളവരുമാണ്. കുട്ടികളിൽ രോഗബാധ കൂടുന്ന സാഹചര്യം ആരോഗ്യവകുപ്പ് വളരെയേറെ ഗൗരവമായി തന്നെയെടുത്ത് കോവിഡ് വ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. വരും ദിവസങ്ങളിൽ…
Read MoreAuthor: WEB DESK
കർണാടകയിൽ ഇന്ന് 1857 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം
ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 1857 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1950 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ് പോസിറ്റീവിറ്റി 1.15%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1950 ആകെ ഡിസ്ചാര്‍ജ് : 2865067 ഇന്നത്തെ കേസുകള്‍ : 1857 ആകെ ആക്റ്റീവ് കേസുകള്‍ : 22728 ഇന്ന് കോവിഡ് മരണം : 30 ആകെ കോവിഡ് മരണം : 36911 ആകെ പോസിറ്റീവ് കേസുകള്‍ : 2924732 ഇന്നത്തെ പരിശോധനകൾ…
Read Moreകേരളത്തിൽ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 20,723 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 21,445 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3300, കോഴിക്കോട് 2534, തൃശൂര്‍ 2465, എറണാകുളം 2425, പാലക്കാട് 2168, കൊല്ലം 1339, കണ്ണൂര്‍ 1338, ആലപ്പുഴ 1238, കോട്ടയം 1188, തിരുവനന്തപുരം 933, വയനാട് 720, പത്തനംതിട്ട 630, ഇടുക്കി 589, കാസര്‍ഗോഡ് 578 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,582 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.73 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…
Read Moreമൈസൂരു റോഡ് – കെങ്കേരി മെട്രോ പാത പരിശോധന ഇന്നവസാനിക്കും
ബെംഗളൂരു: മൈസൂരു റോഡ്-കെങ്കേരി മെട്രോ റെയിൽ പാതയിൽ സർവീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകൾ ഇന്നലെ ആരംഭിച്ചു. മെട്രോ റെയിൽ സുരക്ഷാ കമ്മിഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്. സുരക്ഷാ പരിശോധന നടക്കുന്ന കാരണത്താൽ വ്യാഴാഴ്ച വരെ വിജയനഗർ മെട്രോ സ്‌റ്റേഷൻ മുതൽ മൈസൂരു റോഡ് മെട്രോ സ്‌റ്റേഷൻ വരെയുള്ള പാതയിൽ മെട്രോ സേവനങ്ങൾ നിർത്തിവെച്ചു. ഇന്നത്തെ പരിശോധന അവസാനിച്ച ശേഷം സുരക്ഷാ കമ്മിഷണറുടെ അനുമതി ലഭിച്ചാൽ ഈ മാസം തന്നെ മെട്രോ സേവനം തുടങ്ങാൻ കഴിയുമെന്നാണ് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചത്.…
Read Moreകൊലപാതക കേസിൽ മുൻ മന്ത്രി വിനയ് കുൽക്കർണിക്ക് ജാമ്യം
ബെംഗളൂരു: ധാർവാഡ് ജില്ലയിലെ ബി.ജെ.പി. നേതാവ് യോഗേഷ് ഗൗഡയുടെ കൊലപാതകത്തിൽ പോലീസ് അറസ്റ്റ് ചെയ്ത മുൻമന്ത്രിയും കോൺഗ്രസ് നേതാവുമായ വിനയ് കുൽക്കർണിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ധാർവാഡ് ജില്ലയിൽ പ്രവേശിക്കാനുള്ള അനുമതിയില്ല. അതോടൊപ്പം, വിചാരണയിലോ അന്വേഷണത്തിലോ യാതൊരുവിധ ഇടപെടലും പാടില്ല, കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, അതോടൊപ്പം രണ്ടാഴ്ച കൂടുമ്പോൾ സി.ബി.ഐ.ക്ക് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ആണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് യു.യു. ലളിത്, അജയ് റസ്‌തോഗി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 2020 നവംബർ അഞ്ചിന് ധാർവാഡിലെ…
Read Moreവകുപ്പിനെ ചൊല്ലി അതൃപ്തി; എം എൽ എ ഓഫീസ് അടച്ചിട്ടു
ബെംഗളൂരു: മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ മന്ത്രിസഭയിൽ ബാക്കിയുള്ള മന്ത്രിമാർക്ക് വകുപ്പുകൾ വിഭജിച്ചു നൽകിയ വിഷയത്തിൽ മന്ത്രിമാർക്കിടയിലുള്ള അതൃപ്തി രൂക്ഷമാകുന്നു. പ്രതീക്ഷിച്ച വകുപ്പ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മന്ത്രി ആനന്ദ് സിങ് ആണ് രാജി ഭീഷണി മുഴക്കിയത്. ഹൊസപേട്ടിയിലുള്ള അദ്ദേഹത്തിന്റെ എം.എൽ.എ. ഓഫീസ് അടച്ചിട്ടു. ബുധനാഴ്ച വൈകീട്ട് അദ്ദേഹം ബെംഗളൂരുവിലെത്തിയതിനു പിന്നാലെ മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുമായി കൂടിക്കാഴ്ച നടത്തി. ഹൊസപേട്ടിലെ തന്റെ ഓഫീസ് അടച്ചതോടെ ആനന്ദ് സിങ് രാജിവെച്ചതായി ബുധനാഴ്ച രാവിലെ പലയിടങ്ങളിലും ഊഹാപോഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യം നിഷേധിച്ചു. ആനന്ദ് സിങ്ങുമായി സംസാരിച്ച്…
Read Moreബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ ; കർണാടക ഹൈകോടതി വാദം തുടങ്ങി
ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കഴിഞ്ഞ ഒക്ടോബർ 29 നു എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷയിൽ കർണാടക ഹൈക്കോടതിയുടെ പുതിയ ബെഞ്ചിൽ വാദം തുടങ്ങി. ജസ്റ്റിസ് എം.ജി. ഉമയുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ആദ്യം ബിനീഷിന്റെ വാദമാണ് ബുധനാഴ്ച കോടതി കേട്ടത്. മുൻ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ നേരത്തെ ഉന്നയിച്ച അതെ വാദങ്ങൾ തന്നെയാണ് ബിനീഷിനു വേണ്ടി ഹാജരായ അഭിഭാഷകൻ അഡ്വ. ഗുരു കൃഷ്ണകുമാർ പുതിയ ബെഞ്ചിനു മുമ്പാകെയും ഉന്നയിച്ചത്. സമൂഹത്തിൽ നല്ല നിലയിലുള്ള വ്യക്തിയാണ് ബിനീഷ് എന്നും പിതാവിന്…
Read Moreഇനി മുതൽ പെട്രോളും ഡീസലും വീടുകളിൽ എത്തും !
ബെംഗളൂരു: നഗരത്തിൽ ഇനിമുതൽ വാഹനങ്ങൾക്കുള്ള ഇന്ധനം വീടുകളിൽ എത്തിക്കാനുള്ള സംവിധാനവുമായി സ്വകാര്യ കമ്പനി പ്രവർത്തനം ആരംഭിച്ചു. ‘ദ ഫ്യുവൽ ഡെലിവറി’ എന്ന ആപ്പാണ് പുതിയ സേവനമാരംഭിച്ചത്. ആപ്പിലൂടെയും കമ്പനിയുടെ വെബ്‌സൈറ്റിലൂടെയും ജനങ്ങൾക്ക് ഇന്ധനം ബുക്കുചെയ്യാൻ സാധിക്കും. ഫോൺ നമ്പറും മേൽവിലാസവും നൽകി ബുക്ക് ചെയ്യുന്നതോടു കൂടി ചെറിയ ടാങ്കർ നിങ്ങളുടെ വീട്ടിലെത്തി വാഹനത്തിന് ആവശ്യമായ ഇന്ധനം നൽകും. എന്നാൽ ഉപഭോക്താക്കൾ ഇന്ധനവിലയ്ക്കൊപ്പം ഡെലിവറി ചാർജ്ജും നൽകേണ്ടി വരും. ആദ്യഘട്ടത്തിൽ ഡീസൽ മാത്രമായിരിക്കും ആപ്പിലൂടെ വിതരണം ചെയ്യുന്നത്.
Read Moreകോഴിക്കോട് -കൊല്ലേഗൽ ദേശീയപാത ആറുവരിയാക്കണമെന്ന് കേന്ദ്രസർക്കാരിന് നിവേദനം നൽകി
ബെംഗളൂരു: കോഴിക്കോട് നിന്ന് കർണാടകയിലേക്കെത്താൻ മലയാളി യാത്രക്കാർ ഏറ്റവുമധികം ആശ്രയിക്കുന്ന റോഡുകളിലൊന്നായ കോഴിക്കോട്-കൊല്ലേഗൽ ദേശീയപാത (എൻ.എച്ച്. 766) ആറുവരിയാക്കണമെന്ന ആവശ്യവുമായി മൈസൂരു എം.പി. പ്രതാപസിംഹ രംഗത്ത്. കേന്ദ്ര ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് നൽകിയ നിവേദനത്തിലാണ് അദ്ദേഹം ഈ ആവശ്യം ഉന്നയിച്ചത് കോഴിക്കോട്ടു നിന്ന് വയനാട് സുൽത്താൻ ബത്തേരി വഴി ചാമരാജനഗർ ജില്ലയിലെ കൊല്ലേഗലിലേക്കെത്തുന്ന പാത 2016-ൽ ഗതാഗത വകുപ്പ് നാലുവരിയായി വികസിപ്പിച്ചിരുന്നു. എന്നാൽ, നിലവിലെ വാഹനത്തിരക്ക് കാരണം നാലുവരിയായിട്ടും ഗതാഗത തിരക്ക് വൻതോതിൽ അനുഭവപ്പെടുന്നുണ്ടെന്ന് അദ്ദേഹം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. നഞ്ചൻകോട് കണ്ടെയ്‌നർ കോർപ്പറേഷൻ ഓഫ്…
Read Moreറെയിൽവേ സ്റ്റേഷനുകളിലെ പരിശോധനകൾക്ക് പ്രത്യേക പോലീസ് സംഘം
ബെംഗളൂരു: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന കർശനമാക്കണമെന്ന ഉത്തരവിന്റെ ഭാഗമായി റെയിൽവേ പോലീസിന്റെ പ്രത്യേക സംഘം രൂപീകരിക്കുന്നു. തുടക്കത്തിൽ 100 പേരുടെ സംഘമാണ് രൂപീകരിക്കാൻ ഉദ്ദേശിക്കുന്നത്. പ്രത്യേക തരം യൂണിഫോമും എല്ലാ തരം നൂതന സംവിധാനങ്ങളുമുള്ള ഈ സംഘം 24 മണിക്കൂറും പരിശോധനക്കായി ഉണ്ടാകും. നിയമം ലംഘിച്ചുള്ള സാധനങ്ങൾ കടത്തുന്നത് പിടികൂടുക, സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷിതമായ യാത്ര ഉറപ്പാക്കുക എന്നിവയുമാണ് ഈ പുതിയ സംഘത്തിന്റെ പ്രധാന ഉദ്ദേശം. ബെംഗളൂരു, മൈസൂരു, കലബുറഗി റെയിൽവേ ഡിവിഷനുകൾ കേന്ദ്രീകരിച്ചായിരിക്കും ആദ്യഘട്ടത്തിൽ ഇവരുടെ പ്രവർത്തനം. ആർ.പി.എഫ് കോൺസ്റ്റബിൾമാരെയാണ് തുടക്കത്തിൽ…
Read More