നഗരത്തിലെ സെലിബ്രറ്റികളുടെ വീടുകളിൽ പോലീസിന്റെ മിന്നൽ റൈഡ്

ബെംഗളൂരു: നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള നൈജീരിയൻ പൗരന്മാർ ഉൾപ്പെട്ട മയക്കുമരുന്ന് സംഘം അറസ്റ്റിലായതോടു കൂടി ബെംഗളൂരു നഗരത്തിലെ പല സെലിബ്രേറ്റികളുടെ വീടുകളിലും ബെംഗളൂരു ഈസ്റ്റ് ഡിവിഷൻ പോലീസ് ഇന്ന് രവിലെ ഒരേസമയം റെയ്ഡ് നടത്തുകയും ഇവരുടെ വീടുകളിൽ നിന്ന് നിരോധിച്ച ലഹരി വസ്തുക്കൾ കണ്ടെത്തുകയും ചെയ്തു. പ്രമുഖ നടി സോണിയ അഗർവാൾ, ഡിജെ വച്ചൻ ചിന്നപ്പ, സംരംഭകനായ ഭരത് എന്നിവരുടെ വീടുകളിലും പോലീസ് റൈഡ് നടത്തി. പോലീസ് റിപോർട്ടുകൾ പ്രകാരം പല സെലിബ്രിറ്റികളും ഏതാനും ദിവസങ്ങൾക്ക് മുമ്പ് മയക്കുമരുന്ന് കടത്തൽ കേസിൽ അറസ്റ്റിലായ നൈജീരിയൻ…

Read More

നഗരത്തിൽ വൻ കഞ്ചാവ് വേട്ട; 3 പേർ അറസ്റ്റിൽ

ബെംഗളൂരു: ബെംഗളൂരു – ഹൈദരാബാദ് റിംഗ് റോഡ് ടോൾ ബൂത്തിന് സമീപം മഹാരാഷ്ട്ര രജിട്രേഷനിലുള്ള ട്രക്കിൽ നിന്നും നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻ.സി.ബി) ബെംഗളൂരു യൂണിറ്റ് മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും 21 കോടി രൂപ വിലമതിക്കുന്ന കഞ്ചാവ് പിടിച്ചെടുക്കുകയും ചെയ്തു. പരിശോധനയിൽ 3,400 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചതായി എൻ.സി.ബി ഉദ്യോഗസ്ഥർ കണ്ടെത്തി. ടാർപോളിൻ ഷീറ്റുകൾക്കടിയിൽ നഴ്സറി തൈകൾ കൊണ്ട് മൂടിയ 141 ബാഗുകളിൽ പായ്ക്ക് ചെയ്തു മറച്ചുവെച്ച രീതിയിലാണ് കഞ്ചാവ് കണ്ടെടുത്തത്. നേരത്തെ 3,992 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുക്കുകയും 16 പേരെ അറസ്റ്റ്…

Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിലായി

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർത്ഥിനിയോട് മോശമായി പെരുമാറിയ പതിനെട്ടുകാരനായ ഓട്ടോ റിക്ഷ ഡ്രൈവറെ പീനിയ പോലീസ് അറസ്റ്റ് ചെയ്തു. ആർ.എം.സി യാർഡിൽ താമസിക്കുന്ന കീർത്തി എന്ന ഓട്ടോ റിക്ഷ ഡ്രൈവർ ആണ് അറസ്റ്റിൽ ആയത്. ശനിയാഴ്ച ഉച്ചയോടെയാണ് സംഭവം. പെൺകുട്ടി സ്കൂളിൽ നിന്ന് വീട്ടിലേക്ക് പോകുന്ന വഴി കീർത്തി പിന്തുടർന്നെത്തുകയും ഉപദ്രവിക്കുകയും ചെയ്തു. ഉടനടി വഴിയാത്രക്കാർ സഹായത്തിനായി എത്തിയതോടെ ഓട്ടോ ഡ്രൈവർ കീർത്തി ഓടി രക്ഷപെട്ടു. പെൺകുട്ടിയുടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ അവരുടെ മാതാ പിതാക്കളെ അറിയിക്കുകയും,. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ പീനിയ പോലീസ് സ്റ്റേഷനിൽ…

Read More

ഭൂമി തർക്കത്തെ തുടർന്ന് സഹോദരങ്ങളെ വെട്ടി കൊന്നു

ബെംഗളൂരു : കർണാടകയിലെ ബാഗൽകോട്ടിൽ സഹോദരങ്ങളെ വെട്ടി കൊന്ന അയൽവാസികളായ 9 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ജമഖണ്ഡി താലൂക്കിലെ മധുരകണ്ഡിയിൽ താമസിക്കുന്ന ഹനമദ് മുദറഡ്ഡി (45), ബസവരാജ് മുദറഡ്ഡി (37), ഈശ്വർ മുദറഡ്ഡി (34), മല്ലു മുദറഡ്ഡി എന്നിവരെയാണ് കൊലപ്പെടുത്തിയത്. ഭൂമി തർക്കത്തെ തുടർന്നുള്ള പ്രശ്നങ്ങളാണ് കൊലപാതകത്തിൽ അവസാനിച്ചത്. ദറഡ്ഡി കുടുംബവും അതോടൊപ്പം അതെ പ്രദേശത്തെ അയൽക്കാരായ പുട്ടാനി കുടുംബവും തമ്മിൽ സമീപത്തുള്ള വയലിന്റെ ഉടമസ്ഥതയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. ശനിയാഴ്ച വൈകീട്ട് ഹനമദ് മുദറെഡ്ഡിയും പുട്ടാനി കുടുംബത്തിലെ മറ്റൊരാളും തമ്മിലുണ്ടായ തർക്കത്തിനിടയിൽ…

Read More

എ.ഐ.കെ.എം.സി.സിയുടെ ദശദിന മംഗല്യ മേളക്ക് ഇന്ന് സമാപനം

ബെംഗളൂരു: സാമൂഹ്യസേവനത്തിന്റെ പുതിയ മാതൃക സൃഷ്ടിക്കുകയാണ് ആള്‍ ഇന്ത്യാ കെ.എം.സി.സിയുടെ ബെംഗളൂരു ഘടകമെന്ന് ശാന്തിനഗര്‍ എം.എല്‍.എ എന്‍.എ ഹാരിസ്. ദശദിന സമൂഹ വിവാഹത്തിന്റെ ഒമ്പതാം ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ധന കുടുംബങ്ങളെ സഹായിക്കുന്നതില്‍ ശിഹാബ് തങ്ങള്‍ സെന്റര്‍ കേന്ദ്രീകരിച്ച് നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ പ്രശംസനീയമാണ്. രാജ്യത്തിന്റെ മതേതര പാരമ്പര്യം സംരക്ഷിക്കുന്നതില്‍ ഇത്തരം സാമൂഹ്യ സംഘടനകള്‍ വഹിക്കുന്ന പങ്ക് നിസ്തുല്യമാണ്. ഫാസിസ്റ്റ് സംഘശക്തികളെ പ്രതിരോധിക്കേണ്ടത് ഇത്തരം ക്രിയാത്മക പ്രവര്‍ത്തനങ്ങളിലൂടെയാണെന്നും അദ്ദേഹം കുട്ടിച്ചേര്‍ത്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അദ്ധ്യക്ഷത വഹിച്ചു. ബി.ബി.എം.പി കൗണ്‍സിലര്‍…

Read More

കർണാടകയിൽ ഇന്ന് 1262 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1262 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1384 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.70%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1384 ആകെ ഡിസ്ചാര്‍ജ് : 2891193 ഇന്നത്തെ കേസുകള്‍ : 1262 ആകെ ആക്റ്റീവ് കേസുകള്‍ : 18758 ഇന്ന് കോവിഡ് മരണം : 17 ആകെ കോവിഡ് മരണം : 37278 ആകെ പോസിറ്റീവ് കേസുകള്‍ : 2947255 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 22,088 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 29,836 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3965, കോഴിക്കോട് 3548, മലപ്പുറം 3190, എറണാകുളം 3178, പാലക്കാട് 2816, കൊല്ലം 2266, തിരുവനന്തപുരം 2150, കോട്ടയം 1830, കണ്ണൂര്‍ 1753, ആലപ്പുഴ 1498, പത്തനംതിട്ട 1178, വയനാട് 1002, ഇടുക്കി 962, കാസര്‍ഗോഡ് 500 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,51,670 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 19.67 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

കർണാടകയിൽ ഇന്ന് 1229 പേർക്ക് കോവിഡ്; വിശദമായ റിപ്പോർട്ട് ഇവിടെ വായിക്കാം

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  1229 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. 1289 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1289 ആകെ ഡിസ്ചാര്‍ജ് : 2889809 ഇന്നത്തെ കേസുകള്‍ : 1229 ആകെ ആക്റ്റീവ് കേസുകള്‍ : 18897 ഇന്ന് കോവിഡ് മരണം : 13 ആകെ കോവിഡ് മരണം : 37261 ആകെ പോസിറ്റീവ് കേസുകള്‍ : 2945993 ഇന്നത്തെ പരിശോധനകൾ…

Read More

കേരളത്തിൽ ഇന്ന് 31,265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 21,468 പേർ രോഗമുക്തി നേടി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 31,265 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ 3957, എറണാകുളം 3807, കോഴിക്കോട് 3292, മലപ്പുറം 3199, കൊല്ലം 2751, പാലക്കാട് 2488, തിരുവനന്തപുരം 2360, ആലപ്പുഴ 1943, കോട്ടയം 1680, കണ്ണൂർ 1643, പത്തനംതിട്ട 1229, വയനാട് 1224, ഇടുക്കി 1171, കാസർഗോഡ് 521 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,67,497 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.67 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി.…

Read More

ബന്ദിപ്പൂർ വനപാത വികസനം; കേന്ദ്ര നിർദ്ദേശത്തെ തള്ളി

ബെംഗളൂരു: ഗുണ്ടൽപേട്ട് – ഗൂഡല്ലൂർ എന്നീ രണ്ടു സ്ഥലങ്ങളെ തമ്മിൽ യോജിപ്പിക്കുന്ന ബന്ദിപ്പുർ കടുവ സംരക്ഷണ കേന്ദ്രത്തിലെ വനത്തിലൂടെ കടന്നു പോകുന്ന ദേശീയപാത വീതി കൂട്ടാനുള്ള കേന്ദ്ര സർക്കാരിന്റെ നിർദേശം കർണാടക സർക്കാർ തള്ളി കളഞ്ഞു. ബന്ദിപ്പൂർ കാട്ടിലെ നിലവിലുള്ള പാത വളരെ മികച്ചതാണെന്നും, അതുകൊണ്ട് തന്നെ വീതി കൂട്ടേണ്ട കാര്യമില്ലെന്നും സംസ്ഥാന വനം വകുപ്പ് മന്ത്രി ഉമേഷ് കട്ടി വ്യക്തമാക്കി. മൈസൂരിൽ നിന്നും ഊട്ടിയിലേക്കുള്ള പാതയിലെ മേലുകമനഹള്ളിക്കും കേകനഹള്ളിക്കുമിടയിലുള്ള 12.8 കിലോമീറ്റർ പാത വികസിപ്പിക്കാനാണ് കേന്ദ്ര സർക്കാർ നിർദേശിച്ചത്. റോഡുവികസനത്തിനായി 24 ഏക്കർ…

Read More
Click Here to Follow Us