ലണ്ടൻ: കോവിഡ് പ്രതിസന്ധി രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ലോകത്തിന് ആശ്വാസവാർത്ത. കോവിഡ് പ്രതിരോധ വാക്സിൻ ആദ്യഘട്ട പരീക്ഷണം വിജയം കണ്ട്. വാക്സിൻ വികസിപ്പിച്ചത് ഓക്‌സ്‌ഫോർഡ് സർവകലാശാലയാണ്. വാക്സിൻ സുരക്ഷിതമാണെന്ന് സർവകലാശാല അറിയിച്ചു. വാക്സിൻ പരീക്ഷണം നടത്തിയവരിൽ രോഗപ്രതിരോധശേഷി വർധിച്ചു എന്നും ആന്റിബോഡിയുടെയും ശ്വേതാരക്താണുക്കളുടെയും തോത് കൂടി എന്നും സർവകലാശാല അറിയിച്ചു. വാക്സിൻ ആദ്യ ഘട്ടത്തിൽ പരീക്ഷിച്ചത് 1077 പേരിലാണ്. ഓക്സ്ഫോർഡ് സർവകലാശാലയും ആസ്ട്രോസെനക ഫാർമസ്യുട്ടിക്കലുമായി ചേർന്നാണ് വാക്സിൻ വികസിപ്പിച്ചത് . വാക്സിൻ രണ്ടാംഘട്ടം പരീക്ഷണം ഉടനെ ഉണ്ടാകും എന്നും സർവകലാശാല അറിയിച്ചു
Read MoreAuthor: WEB TEAM
പ്രൊഫസർ ആർ.ടി.കൃഷ്ണൻ ഐ.ഐ.എം.ബി.യുടെ പുതിയ ഡയറക്ടർ.
ബെംഗളൂരു: ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റിന് പുതിയ ഡയറക്ടർ. ഇൻഡോർ ഐ ഐ എം ഡയറക്ടർ ആയിരുന്ന ഋഷികേശ ടി കൃഷ്ണൻ ഐ ഐ എം ബി യുടെ ഡയറക്ടർ ആയി തിങ്കളാഴ്ച ചുമതലയേറ്റു. മുൻ ഡയറക്ടർ ആയ പ്രൊഫസർ ജി രഘുറാം സർവീസിൽ നിന്നും പിരിഞ്ഞതോടെ ആണ് പ്രൊഫസർ ആർ ടി കൃഷ്ണൻ ചുമതയേറ്റത്. ഏറ്റവും പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്ന, പ്രതേകിച്ചു മാനേജ്‌മന്റ് വിദ്യാഭ്യാസത്തിന്റെ അർത്ഥതലങ്ങൾ മാറിയ ഈ സമയത്ത് ഐ ഐ എം ബി യെ നയിക്കാൻ സാധിച്ചത് വലിയ…
Read Moreകോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ ആന്ത്യകർമ്മങ്ങളിൽ പങ്കാളിയായി;ബെംഗളൂരു റൂറൽ എം.പി.
ബംഗളൂരു: കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹങ്ങൾ അടക്കം ചെയ്‌യുന്നത് സംബന്ധിച്ച് ഒട്ടനവധി ആശങ്കകളും പരാതികളും സംസ്ഥാനത്ത് നിലനിൽക്കുന്ന സാഹചര്യത്തിൽ ഇത്തരം ആശങ്കകൾ നീക്കുവാനുള്ള ശ്രമവുമായി ബെംഗളൂരു റൂറൽ എം പി ഡി കെ സുരേഷ്. കോവിഡ് ബാധിച്ചു മരിച്ച വൃദ്ധന്റെ ശവമടക്കം ചെയ്യുവാൻ ആരോഗ്യപ്രവർത്തകർക്കൊപ്പം ചേരുകയായിരുന്നു എം പി. സുരക്ഷാകിറ്റുകൾ ധരിച്ചുകൊണ്ടും മറ്റ് സുരക്ഷ മാനദണ്ഡങ്ങൾ എല്ലാം കൃത്യമായി പാലിച്ചു കൊണ്ടും ആരോഗ്യ പ്രവർക്കാർക്കൊപ്പം നിന്നു കൊണ്ട് അദ്ദേഹം കോവിഡ് ബാധിച്ചു മരിച്ച 73 വയസുകാരന്റെ അന്ത്യകർമ്മങ്ങളിൽ പങ്കാളിയായി. കനകപുരയിൽ നിന്നുള്ള നരസിംഹ ഷെട്ടിയാണ്…
Read More“കർണാടകയിൽ സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ ഇതുവരെയും തീരുമാനം എടുത്തിട്ടില്ല”; മന്ത്രി
ബെംഗളൂരു: സംസ്ഥാനത്തെ സ്കൂളുകൾ എന്ന് തുറക്കും എന്ന കാര്യത്തിൽ ഇത് വരെയും ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ല എന്ന് പ്രൈമറി ആൻഡ് സെക്കന്ററി എഡ്യൂക്കേഷൻ മന്ത്രി എസ് സുരേഷ് കുമാർ പറഞ്ഞു. മാനവ വിഭവശേഷി മന്ത്രാലയത്തിൽ ജൂലൈ 15 നു നടന്ന ചർച്ചയിൽ കർണാടക വിദ്യഭ്യാസ വകുപ്പ് അധികൃതർ സംസ്ഥാനത്തെ സ്കൂളുകൾ സെപ്റ്റംബർ ആദ്യത്തിൽ തുറക്കും എന്ന് അറിയിച്ചത് മണിക്കൂറുകൾക്കകം വൈറൽ ആയ സാഹചര്യത്തിൽ, ഇത് ഒരു അഭിപ്രായം മാത്രമായിരുന്നു എന്നും മറിച്ചു തീരുമാനം അല്ലെന്നും സർക്കാർ വ്യക്തത വരുത്തിയത്. സെപ്റ്റംബർ ആദ്യത്തിൽ സ്കൂളുകൾ…
Read Moreകലബുറഗിയിൽ ലോക്ക് ഡൌൺ നീട്ടി.
ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ കലബു റഗിയിൽ നിലവിലുള്ള ലോക്ക് ഡൌൺ നീട്ടി. ജൂലൈ 27 രാത്രിവരെ ആണ് ലോക്ക് ഡൌൺ നീട്ടിയിരിക്കുന്നത് എന്ന് ഡിസ്ട്രിക്ട് അഡ്മിനിസ്ട്രേഷൻ അറിയിച്ചു. കലബുറഗി ഡെപ്യൂട്ടി കമ്മീഷണർ ബി ശരത് പുറപ്പെടുവിച്ച ഓർഡർ പ്രകാരം ജില്ലയിലെ കോവിഡ് 19 രോഗികളുടെ എണ്ണം കൂടി വരുന്നതിനാലാണ് ലോക്ക് ഡൌൺ 27 ലേക്ക് നീട്ടിയത്. നോർത്ത് കർണാടകയിലെ കലബുറിഗി ജില്ലയിൽ 69 പുതിയ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2743 അകെ കോവിഡ് രോഗികൾ ജില്ലയിൽ ഉണ്ട്.…
Read Moreകർണാടകയിലെ ആദ്യത്തെ സൗജന്യ പ്ലാസ്മ ബാങ്ക് ബെംഗളൂരുവിൽ
ബെംഗളൂരു: സംസ്ഥാനത്തെ ആദ്യത്തെ സൗജന്യ പ്ലാസ്മ ബാങ്ക് ബെംഗളൂരുവിൽ തുടങ്ങും. കോവിഡ് രോഗമുക്തി നേടിയവർക് 5000 രൂപയുടെ ഒറ്റത്തവണ ഇൻസെന്റീവ് സർക്കാർ പ്രഖ്യാപിച്ചു ദിവസങ്ങൾക്കുള്ളിലാണ് സൗജന്യ പ്ലാസ്മ ബാങ്ക് തുടങ്ങുന്നത്. സായി കൃഷ്ണ ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ വിക്ടോറിയ ഹോസ്പിറ്റലിലായിരിക്കും സൗജന്യ പ്ലാസ്മ ബാങ്ക് തുടങ്ങുക എന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ജീവൻ രക്ഷിക്കാൻ സഹായിക്കുന്ന പ്ലാസ്മ നൽകുവാൻ തയ്യാറുള്ള ദാതാക്കളിൽ നിന്നും പ്ലാസ്മ സ്വീകരിക്കും. അവധ്യത്തിന് ദാതാക്കളെ ലഭിക്കുന്ന പക്ഷം ബാങ്ക് സ്വീകർത്താക്കൾക്കായി തുറന്ന് കൊടുക്കുന്നതാണ് . കോവിഡ് രോഗമുക്തി നേടിയവർക്…
Read Moreയാത്രക്കാരുടെ എണ്ണം കുറഞ്ഞു;ശ്രമിക്ക് തീവണ്ടികൾ നിർത്തി.
ബെംഗളൂരു: കർണാടകയിൽ തൊഴിലെടുക്കുന്ന അന്യ സംസ്ഥാന തൊഴിലാളികൾക്കായി ഏർപ്പെടുത്തിയ ശ്രമിക് തീവണ്ടികൾ സർവീസ് അവസാനിപ്പിച്ചു. ശ്രമിക് തീവണ്ടികളിലേക്കുള്ള യാത്രക്കാരുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാലും കൂടുതൽ തീവണ്ടികൾക്കായി ആവശ്യക്കാർ ഇല്ലാതാകുകയും ചെയ്തതിനാലാണ് ശ്രമിക് തീവണ്ടികൾ അവസാനിപ്പിച്ചതെന്ന് ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു. ജൂലായ് ഏഴിനാനാണ് ദക്ഷിണ-പശ്ചിമ റെയിൽവേ ശ്രമിക് തീവണ്ടികൾ അവസാനമായി സർവീസ് നടത്തിയത് . അതിന് ശേഷം സർവീസ് ഉണ്ടായിട്ടില്ല. മേയ് മൂന്നിനും ജൂലായ് ഏഴിനുമിടയിൽ ഉള്ള ദിവസങ്ങളിലായി ദക്ഷിണ-പശ്ചിമ റെയിൽവേ 264 ശ്രമിക് തീവണ്ടികളാണ് സർവീസ് നടത്തിയത്. ഈ തീവണ്ടികളിലായി അകെ 3.8 ലക്ഷം…
Read Moreവെന്റിലേറ്റർ ഒഴിവില്ല ; കോവിഡ് ബാധിച്ച ബി.ബി.എം.പിയുടെ ശുചീകരണത്തൊഴിലാളിയായ യുവതി മരിച്ചു.
ബെംഗളൂരു: ബെംഗളൂരു നഗരസഭയുടെ കീഴിലെ ശുചീകരണത്തൊഴിലാളി വെന്റിലേറ്റർ ലഭിക്കാത്തതിനാൽ ആശുപത്രിയിൽ മരണപെട്ടു. ബെൻസൺ ടൗൺ സ്വദേശിയായ ശില്പയാണ് അംബേദ്കർ മെഡിക്കൽ കോളേജിൽ മരിച്ചത്. 28 വയസായിരുന്നു. 22-ാം വാർഡിലെ ശുചീകരണത്തൊഴിലാളിയായിരുന്ന ഇവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് ബെംഗളൂരു നഗരസഭ മുൻപ് ആദരിച്ചിരുന്നു. കോവിഡ് ബാധിച്ച് നാലുദിവസം മുമ്പാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ബുധനാഴ്ച രോഗം കൂടിയതോടെ ഇവരെ വെന്റിലേറ്ററിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്ന്നു എങ്കിലും വെന്റിലേറ്ററുകൾ ഒഴിവില്ലാത്തതിനാൽ സാധാരണ വാർഡിലാണ് ശില്പയെ കിടത്തിയത്. മണിക്കൂറുകൾ കഴിഞ്ഞു വെന്റിലേറ്റർ ഒഴിവാക്കുന്നതിന് മുൻപേ ശിൽപ…
Read Moreലോക്ക് ഡൗണിൽ ഇന്ദിര ക്യാന്റീനിൽ കച്ചവടത്തിൽ 30 ശതമാനം വർദ്ധനവ്
ബെംഗളൂരു: ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ഹോട്ടലുകളും ലഘു ഭക്ഷണ ശാലകളും തട്ട് കടകളുമെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ നഗര വാസികൾ ഭക്ഷണത്തിനായി ഇപ്പോൾ ആശ്രയിക്കുന്ന ഇന്ദിര ക്യാന്റീന്റെ കച്ചവടത്തിൽ റെക്കോർഡ് വർദ്ധനവ്. 30 ശതമാനത്തിന്റെ അധിക കച്ചവടമാണ് ഇന്ദിര ക്യാന്റീനിൽ ഉണ്ടായിരിക്കുന്നത്. “മുൻപ് ഡൌൺ ഉണ്ടായപ്പോൾഴും ഞങ്ങൾ ഭക്ഷണം വിതരണം ചെയ്തിരുന്നു. അത് തന്നെ ഇപ്പോളും തുടരുന്നു” എന്ന് ബി ബി എം പി സ്പെഷ്യൽ കമ്മീഷണർ വെങ്കടേഷ് പറഞ്ഞു. പുറത്തു നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന തൊഴിലാളികൾക്കും സാമ്പത്തികമായി വളരെ പിന്നോക്കം…
Read Moreകോവിഡ് കെയർ സെൻ്ററുകളിൽ 65 വയസിന് മുകളിലുള്ളവർക്ക് മുൻഗണന.
ബെംഗളൂരു : കോവിഡ് കെയർ സെന്ററുകളിൽ പ്രവേശനം അനുവദിക്കുന്നതിൽ 65 വയസ്സിന് മുകളിലുള്ള കോവിഡ് ലക്ഷണങ്ങളോട് കൂടിയ രോഗികൾക്ക് കൂടുതൽ പരിഗണന നൽകുമെന്ന് സംസ്ഥാന സർക്കാർ വെള്ളിയാഴ്ച തീരുമാനം എടുത്ത്. ബെഡുകൾ കൊടുക്കുന്നത്തിന് സോണുകളുടെ അടിസ്ഥാനത്തിൽ വികേന്ദ്രീകൃത സംവിധാനം ഉണ്ടാക്കുവാനും ഉന്നത ഉദ്യോഗസ്ഥരോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കോവിഡ് പോസിറ്റീവ് സ്ഥിരീകരിച് രണ്ട് മണിക്കൂറിനുള്ളിൽ തന്നെ ആംബുലൻസ് എത്തി രോഗികളെ കൊണ്ട് പോകേണ്ടതാണെന്നും ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥർ ഉറപ്പ് വരുത്തണം എന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച് മണിക്കൂറുകൾ കഴിഞ്ഞിട്ടും ആംബുലൻസ് വന്ന് രോഗികളെ…
Read More