വെന്റിലേറ്റർ ഒഴിവില്ല ; കോവിഡ് ബാധിച്ച ബി.ബി.എം.പിയുടെ ശുചീകരണത്തൊഴിലാളിയായ യുവതി മരിച്ചു.

ബെംഗളൂരു: ബെംഗളൂരു നഗരസഭയുടെ കീഴിലെ ശുചീകരണത്തൊഴിലാളി വെന്റിലേറ്റർ  ലഭിക്കാത്തതിനാൽ ആശുപത്രിയിൽ മരണപെട്ടു.

ബെൻസൺ ടൗൺ സ്വദേശിയായ ശില്പയാണ് അംബേദ്കർ മെഡിക്കൽ കോളേജിൽ മരിച്ചത്. 28 വയസായിരുന്നു.

22-ാം വാർഡിലെ ശുചീകരണത്തൊഴിലാളിയായിരുന്ന ഇവരെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിന് ബെംഗളൂരു നഗരസഭ മുൻപ് ആദരിച്ചിരുന്നു. 

  ശക്തമായ മഴയിലും കാറ്റിലും ദേശീയപാതയിലെ കൂറ്റൻ പരസ്യബോർഡ് തകർന്നു വീണു

കോവിഡ് ബാധിച്ച് നാലുദിവസം മുമ്പാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്.

ബുധനാഴ്ച രോഗം കൂടിയതോടെ ഇവരെ വെന്റിലേറ്ററിലേക്കു മാറ്റാൻ ഡോക്ടർമാർ നിർദേശിച്ചിരുന്ന്നു എങ്കിലും വെന്റിലേറ്ററുകൾ ഒഴിവില്ലാത്തതിനാൽ സാധാരണ വാർഡിലാണ് ശില്പയെ കിടത്തിയത്.

മണിക്കൂറുകൾ കഴിഞ്ഞു വെന്റിലേറ്റർ ഒഴിവാക്കുന്നതിന് മുൻപേ ശിൽപ മരിക്കുകയായിരുന്നു.

കിടക്കകൾ ഒഴിവില്ലെന്നതിനാൽ കോവിഡ് സ്ഥിരീകരിച്ചശേഷം ഏഴ് ആശുപത്രികളിൽ ശില്പക്ക് പ്രവേശനം ലഭിച്ചില്ല.

അതിനാൽ തന്നെ ആശുപത്രിയിൽ പ്രവേശനം വൈകി എന്ന ആരോപണവും ഉന്നയിക്കപ്പെട്ടിട്ടുണ്ട് 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോണിൽ കുത്തിയാൽ ഇന്ന് വിശപ്പടക്കാനാകില്ല; ഇന്ന് ഫുഡ് ഡെലിവറി കിട്ടില്ല! കാരണം ഇത്
[masterslider id="10"]

Related posts