ദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടി കോളേജിലെത്തിയ വിദ്യാർത്ഥിനിക്ക് 95 ശതമാനം മാർക്കോടെ വിജയം

ബെംഗളൂരു; ശിവമോഗ ജില്ലയിലെ ഹൊസെനഗർ താലൂക്കിലെ ഗവൺമെന്റ് പി യു കോളേജ് വിദ്യാർത്ഥിനി വിദ്യ എസ് ജിക്ക് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സൗജന്യ സൈക്കിൾ പദ്ധതിയിലൂടെയാണ് സൈക്കിൾ ലഭിച്ചത്. ദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് വിദ്യ ( വീട്ടിൽ നിന്നും കോളേജിലേക്ക് 8 കിലോമീറ്റർ തിരിച്ചു വീട്ടിലേക്ക് 8 കിലോമീറ്റർ ) കോളേജിൽ എത്തിയിരുന്നത്. 600 ഇൽ 571 (95.16%) മാർക്ക് നേടിയ ഈ മിടുക്കി ശിവമോഗ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. ഭാവിയിൽ കന്നടയിൽ ഉപരിപഠനം ചെയ്യണം അല്ലെങ്കിൽ ഒരു അക്കൗണ്ടന്റ്…

Read More

എസ്.എസ്.എൽ.സി.പരീക്ഷാഫലം ഓഗസ്റ്റ് ആദ്യ ആഴ്ചയിൽ.

ബെംഗളൂരു: സംസ്ഥാനത്ത് എസ്. എസ്. എൽ.സി. പരീക്ഷാഫലം ഓഗസ്റ്റ് ആദ്യ ആഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ്‌കുമാർ അറിയിച്ചു. സംസ്ഥാനത്ത് മൂല്യനിർണയം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്  220 കേന്ദ്രങ്ങളിലായാണ് ഇപ്പോൾ മൂല്യനിർണയും നടക്കുന്നത് എന്നും 120 കേന്ദ്രങ്ങളിൽ മൂല്യനിർണയം പൂർത്തിയായതായും മന്ത്രി അറിയിച്ചു. 8.48 ലക്ഷം വിദ്യാർഥികളാണ് ee വര്ഷം സംസ്ഥാനത്ത് എസ്.എസ്. എൽ.സി. പരീക്ഷയെഴുതിയത്.  കോവിഡ് പ്രതിസന്ധിക്കിടയിൽ കടുത്ത സുരക്ഷാ മാനദണ്ഡങ്ങൾ സ്വീകരിച്ചുകൊണ്ടാണ് ഈ വര്ഷം എസ് എസ് എൽ സി പരീക്ഷ സംസ്ഥാനത്ത് നടത്തിയത്. കോവിഡ് പ്രതിസന്ധിയിൽ വിദ്യാർഥികളുടെ ഒരുവർഷം നഷ്ട്ടപെടരുത് എന്ന…

Read More

അന്യസംസ്ഥാനങ്ങളിൽ നിന്നും വരുന്നവർ ക്വാറന്റീൻ ഒഴിവാക്കാൻ ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങുന്നതായി സംശയം;പുതിയ ക്രമീകരണവുമായി റെയിൽവേ.

ബെംഗളൂരു: മുംബൈയിൽ നിന്നും ബിഹാറിലെ ധൻപൂരിൽ നിന്നും അന്യസംസ്ഥാന തീവണ്ടികളിൽ ബംഗളൂരുവിലേക്ക് വരുന്ന അന്യസംസ്ഥാന യാത്രികർ കോവിഡ് സ്‌ക്രീനിങ്ങും ക്വാറന്റീനും ഒഴിവാക്കുവാനായി ഇടയിലുള്ള ചെറിയ സ്റ്റേഷനുകളിൽ ഇറങ്ങുന്നതിനാൽ പ്രസ്തുത തീവണ്ടികളിലെ മറ്റ് സ്റ്റോപ്പുകൾ വെള്ളിയാഴ്ച മുതൽ താത്കാലികമായി ഒഴിവാക്കുവാനായി റെയിൽവേ ബോർഡ് തീരുമാനിച്ചു. സംസ്ഥാനത്ത് കോവിഡ് രോഗനിരക്കിൽ കഴിഞ്ഞ ദിവസങ്ങളിൽ വന്ന വർദ്ധനവിന് ഇതൊരു കാരണമാകാം എന്ന് ആരോഗ്യ വകുപ്പ് അധികൃതർ സംശയിക്കുന്നുണ്ട്. ബി ബി എം പി യുടെ ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയർ ഡിപ്പാർട്ട്മെന്റ് ബംഗളുരുവിൽ കോവിഡ് സ്ക്രീനിംഗ് നടക്കുന്നത് കെ…

Read More

ജലക്ഷാമം നേരിടാൻ നിരവധി കുളങ്ങൾ കുഴിച്ച് പ്രശസ്തനായ കർണാടകയുടെ “പോണ്ട് മാൻ”കാമഗൗഡക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ബെംഗളൂരു : മണ്ഡ്യ ജില്ലയിലെ ദാസനെദോഡി വില്ലേജിൽ പതിനാറോളം കുളങ്ങൾ സ്വയം കുഴിച്ച “പോണ്ട് മാൻ” എന്നറിയപ്പെടുന്ന കാമെഗൗഡക്ക് കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ചു. ദിവസങ്ങൾക്ക് മുൻപ് കാല് ഒടിഞ്ഞതിനെ തുടർന്ന് കുറച്ചു ദിവസങ്ങളായി അദ്ദേഹം സുഖമില്ലാതെ ഇരിക്കുകയായിരുന്നു എന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു. അദ്ദേഹം ഇപ്പോൾ മാണ്ഡ്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ ആണ്. അസുഖം ബാധിച്ചതിന്റെ ഉറവിടം ഇത് വരെ ലഭ്യമായിട്ടില്ല. കാല് ഒടിഞ്ഞതിനെ തുടർന്ന് ചികിത്സക്കായി ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോയതിനിടയിയിലോ അല്ലെങ്കിൽ ആശുപത്രിയിൽ നിന്നോ ആകാം ഇദ്ദേഹത്തിന് അസുഖം…

Read More

ലക്ഷണങ്ങൾ ഇല്ലാത്ത കോവിഡ് രോഗികൾക്കും കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതാം: ഉപമുഖ്യമന്ത്രി.

ബെംഗളൂരു: കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച രോഗ ലക്ഷണങ്ങൾ ഇല്ലാത്ത പരീക്ഷാർത്ഥികൾക്കും ജൂലൈ 30 നും 31 നും നടക്കുന്ന കോമൺ എൻട്രൻസ് ടെസ്റ്റ് എഴുതാവാൻ അനുമതി നൽകും എന്ന് കർണാടക  ഡെപ്യൂട്ടി സി എം ഡോക്ടർ സി എൻ അശ്വത് നാരായൺ അറിയിച്ചു. രോഗലക്ഷങ്ങൾ ഇല്ലാത്ത കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച പരീക്ഷാർത്ഥികൾക് പരീക്ഷ എഴുതുന്നതിനായി പ്രതേകം പരീക്ഷാമുറികൾ സജ്ജീകരിക്കുവാനുള്ള നിർദ്ദേശം എല്ലാ ഡെപ്യൂട്ടി കമ്മീഷ്ണർമാർക്കും നൽകിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. നിശ്ചയിച്ച പ്രകാരം ജൂലൈ 30 നും 31 നുമായി ടെസ്റ്റ് നടത്തുന്നതാണെന്നും കർണാടക…

Read More

കോമൺ എൻട്രൻസ് ടെസ്റ്റിന്റെ പരീക്ഷ കേന്ദ്രങ്ങൾ കണ്ടൈൻമെന്റ് സോണുകളിൽ അനുവദിക്കില്ല

ബെംഗളൂരു: ജൂലൈ 30 നും 31 നുമായി സംസ്ഥാനത്ത് നടക്കാൻ ഇരിക്കുന്ന കോമൺ എൻട്രൻസ് ടെസ്റ്റിന്റെ ( സി ഇ ടി) നടത്തിപ്പുമായി ബന്ധപ്പെട്ട സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് പ്രൊസീജർ ( എസ് ഓ പി ) സംസ്ഥാന ഹെൽത്ത് ആൻഡ് വെൽഫെയർ സർവീസസ് തിങ്കളാഴ്ച പുറത്ത് വിട്ടു.  സംസ്ഥാനത്തെ സർക്കാർ, അർദ്ധ സർക്കാർ, സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലായുള്ള  എൻജിനീയറിങ്, ടെക്നോളജി, മെഡിക്കൽ, ഡെന്റൽ, ഹോമിയോപ്പതി, ആയുർവേദ, യുനാനി, യോഗ, അഗ്രിക്കൾചർ, ആർക്കിടെക്ചർ കോഴ്‌സുകളിലേക്കുള്ള പ്രവേശനം നടക്കുന്നത് കോമൺ എൻട്രൻസ് ടെസ്റ്റിൻറെ അടിസ്ഥാനത്തിലാണ്. കണ്ടൈൻമെന്റ് സോണുകളിലോ…

Read More

കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ബി.ബി.എം.പി ടാസ്ക് ഫോഴ്സിനെ നിയമിച്ചു.

ബെംഗളൂരു: കോവിഡ് വ്യാപനം കൂടിവരുന്ന സാഹചര്യത്തിൽ കോവിഡ് കേസുകൾ നേരത്തെ കണ്ടെത്തുന്നതിനും സമ്പർക്ക വിവരങ്ങൾ കണ്ടെത്തുന്നതിനും വേണ്ടി ബി ബി എം പി ടാസ്ക് ഫോഴ്‌സിന് രൂപം നൽകി. ബി ബി എം പി കമ്മീഷ്ണർ മഞ്ജുനാഥ് പ്രസാദ് ആണ് ടാസ്ക് ഫോഴ്സിന് നേതൃത്വം നൽകുന്നത്. നഗരത്തിലെ  പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാരും ആശ വർക്കർമാരും കോൺടാക്ട് ട്രേസിങ്ങിൽ പങ്കാളികളാകും  പി എച് സി കൾ വഴി റാപിഡ് ആന്റിജൻ ടെസ്റ്റുകൾ നടത്തും. പനിയും ഇൻഫ്ലുൻസ പോലുള്ള അസുഖവും കണ്ടെത്തുന്നതിനുള്ള സർവേകൾ കണ്ടൈൻമെന്റ് സോണുകളിൽ…

Read More

ഏഴ് ആശുപത്രികൾ പ്രവേശനം നിഷേധിച്ചു; 7 മാസം പ്രായമായ കുട്ടി മരിച്ചു.

ബെംഗളൂരു: പനിയും ഇൻഫ്ലുൻസ പോലുള്ള അസുഖവും ബാധിച്ച  7 മാസം പ്രായമായ പെൺകുട്ടിക് 7 ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് കുട്ടി മരിച്ചു.  രാമനാഗര ജില്ലയിലെ ചെന്നപ്പട്ടണയിൽ തിങ്കളാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഒരു സർക്കാർ ആശുപത്രിയും ആറ് സ്വകാര്യ ആശുപത്രികളും കുട്ടിക് പ്രവേശനം നിഷേധിച്ചു. കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് 7 ആശുപത്രികളും കുട്ടിയെ മടക്കിയത്. ചെന്നപ്പട്ടണയിലെ പെട്ടക്കേരി നിവാസികളായ കല്പണിക്കാരനായ പ്രദീപ് എന്നയാളുടെയും ദിവസ കൂലി ജോലിക്കാരിയായ നന്ദിനിയുടെയും ഇളയ കുട്ടിയാണ് മരണപ്പെട്ടത്. ഞായറാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് കുട്ടിക് പനി തുടങ്ങിയത്.…

Read More

നഗരത്തിൽ പാമ്പ് കടിയേറ്റ യുവാവിന് ചികിത്സ നിഷേധിച്ചത് 7 ആശുപത്രികൾ

ബെംഗളൂരു: പാമ്പ് കടിയേറ്റ 28 വയസുകാരന് 4 മണിക്കൂറിനുള്ളിൽ നഗരത്തിലെ 7 സ്വകാര്യ ആശുപത്രികൾ ചികിത്സ നിഷേധിച്ചു. കോവിഡ് 19 രോഗികൾ ചികിത്സയിൽ ഉള്ളതിനാൽ ചികിത്സ സൗകര്യം ഇല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ആശുപത്രികൾ ഇയാളെ തിരിച്ചയച്ചത്. തിങ്കളാഴ്ച്ച വൈകുന്നേരം 5.30 യോടെ കോക്സ് ടൗണിൽ ഉള്ള വീട്ടിൽ നിന്നാണ് കാൾ സെന്റർ ജീവനക്കാരനായ  വിനോദിന് പാമ്പ് കടിയേറ്റത്.  പാമ്പ് കടിയേറ്റ വിനോദിനെ ആദ്യം ഒരു ക്ലിനിക്കിലേക്കാണ് കൊണ്ടുപോയത് എന്നും അവിടെ ചികിത്സക്ക് വേണ്ട സൗകര്യം ഇല്ലാത്തതിനാൽ മറ്റൊരു വലിയ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു എന്നും വിനോദിന്റെ…

Read More

ബെംഗളൂരുവിൽ 83,000 ൽ അധികം പേർ ക്വാറന്റീനിൽ;സംസ്ഥാനത്ത് 1.5 ലക്ഷം പേരും.

ബെംഗളൂരു: കർണാടകയിലെ പത്ത് ലക്ഷം ജനങ്ങളിൽ ഏകദേശം 2582 പേർ ഇപ്പോൾ ക്വാറന്റീനിൽ ആണ്. ജൂലൈ ആദ്യവാരം ഇത് 1400 ആയിരുന്നു. ഞായറാഴ്ച രാവിലെയുള്ള കണക്കുകൾ പ്രകാരം 1.5 ലക്ഷം പേരാണ് സംസ്ഥാനത്ത് ക്വാറന്റീനിൽ ഉള്ളത്. 83,576 പേരാണ് ബംഗളുരുവിൽ ക്വാറന്റീൻ ചെയ്യപ്പെട്ടിട്ടുള്ളത് . 10 ലക്ഷത്തിൽ 8357 പേർ ഇവിടെ ക്വാറന്റീനിൽ ആണ്. ജൂലൈ ആദ്യ വാരം ഇത് 4700 ആയിരുന്നു. സംസ്ഥാനത്ത് ഇത് വരെ റിപ്പോർട്ട് ചെയ്യപ്പെട്ട 59,652 കോവിഡ് കേസുകളിൽ 29621 കേസുകളും ബെംഗളുരുവിലാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാന ആരോഗ്യ…

Read More
Click Here to Follow Us