ദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടി കോളേജിലെത്തിയ വിദ്യാർത്ഥിനിക്ക് 95 ശതമാനം മാർക്കോടെ വിജയം

ബെംഗളൂരു; ശിവമോഗ ജില്ലയിലെ ഹൊസെനഗർ താലൂക്കിലെ ഗവൺമെന്റ് പി യു കോളേജ് വിദ്യാർത്ഥിനി വിദ്യ എസ് ജിക്ക് വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സൗജന്യ സൈക്കിൾ പദ്ധതിയിലൂടെയാണ് സൈക്കിൾ ലഭിച്ചത്.

ദിവസവും 16 കിലോമീറ്റർ സൈക്കിൾ ചവിട്ടിയാണ് വിദ്യ ( വീട്ടിൽ നിന്നും കോളേജിലേക്ക് 8 കിലോമീറ്റർ തിരിച്ചു വീട്ടിലേക്ക് 8 കിലോമീറ്റർ ) കോളേജിൽ എത്തിയിരുന്നത്. 600 ഇൽ 571 (95.16%) മാർക്ക് നേടിയ ഈ മിടുക്കി ശിവമോഗ ജില്ലയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.

  മുംബൈക്ക് പിന്നാലെ ബെംഗളൂരുവും; സ്വന്തമായി ഒരു വീടെന്ന മോഹം ഇനി 'പൊള്ളും'!

ഭാവിയിൽ കന്നടയിൽ ഉപരിപഠനം ചെയ്യണം അല്ലെങ്കിൽ ഒരു അക്കൗണ്ടന്റ് ആകണം എന്നാണ് വിദ്യയുടെ ആഗ്രഹം 

തൃത്തഹള്ളി താലൂക്കിലെ ഹത്തഹള്ളി വില്ലേജ് നിവാസികളായ ഗണേശ – പുട്ടമ്മ ദമ്പതികളുടെ മകളാണ് വിദ്യ. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് വിദ്യാഭ്യാസ വകുപ്പിന്റെ സൗജന്യ സൈക്കിൾ പദ്ധതി പ്രകാരം വിദ്യക്ക് സൈക്കിൾ കിട്ടിയത്. ഒരു മണിക്കൂർ വീതം കോളേജിലേക്കും കോളേജിൽ നിന്നു തിരിച്ചു വീട്ടിലേക്കും സൈക്കിളിൽ എടുത്തിരുന്നു എന്ന് വിദ്യ പറഞ്ഞു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

ഹൈ സ്കൂളിലേക്കും ദീർഘദൂരം സൈക്കിൾ ചവിട്ടിയാണ് പോയിരുന്നത് എന്നതിനാൽ ദീർഘ ദൂര സൈക്കിൾ യാത്ര ശീലമാണ് എന്നും വിദ്യ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പരപ്പന അഗ്രഹാരയിൽ തടവുകാരെ പൂട്ടാൻ ഡിജിറ്റൽ നിരീക്ഷണം; ‘പ്രിസണേഴ്‌സ് ട്രാക്കിങ് മൂവ്‌മെന്‍റ് സിസ്റ്റം’ നിലവിൽ വന്നു
[masterslider id="10"]

Related posts