ക്വാറന്റീന്‍ കഴിയുന്നത് ഉറപ്പാക്കാനായി വീട് തകരഷീറ്റ് ഉപയോഗിച്ച് അടച്ച് ബി.ബി.എം.പി

ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ചതോടെ യുവതിയും രണ്ടു കുഞ്ഞുങ്ങളും പ്രായമായ ദമ്പതികളുമടങ്ങുന്ന കുടുംബം ക്വാറന്റീന്‍ കഴിയുന്നത് ഉറപ്പാക്കാനായി വീട് തകരഷീറ്റ് ഉപയോഗിച്ച് അടച്ച് ബൃഹത് ബെംഗളൂരു മഹാനഗര പാലികെ.

ഇതേ അപ്പാര്‍ട്മെന്റില്‍ താമസിക്കുന്ന സതീഷ് സംഗമേശ്വരന്‍ എന്നയാള്‍ ഫ്ലാറ്റിന്റെ ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്.

ഇതോടെ ഇവർ എത്തി ഷീറ്റ് മാറ്റുകയായിരുന്നു. ഒരു തീപിടിത്തമുണ്ടായാല്‍ ഇവരെന്തു ചെയ്യും ബിബിഎംപി കമ്മിഷണര്‍? കണ്ടെയ്മെന്റിന്റെ ആവശ്യകത ഞങ്ങള്‍ക്ക് അറിയാം എന്നാല്‍ ഇത്തരം കാര്യങ്ങൾ ന്യായീകരണം അര്‍ഹിക്കുന്നതല്ല’ – സതീഷ് കുറിച്ചു.

  വഴിമാറിയില്ലെങ്കിൽ വണ്ടി പൊക്കും! അടുത്ത ആഴ്ച മുതൽ ജയനഗറിൽ വരുന്ന പുതിയ നീക്കം കടുപ്പമാകും

ഈ സംഭവം പുറത്തറിഞ്ഞതോടെ ബിബിഎംപി കമ്മിഷണര്‍ മഞ്ജുനാഥ പ്രസാദ് മാപ്പു പറയുകയും ടിന്‍ ഷീറ്റ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.

‘വീടിനു മുന്നില്‍ വച്ചിരിക്കുന്ന തടസ്സം എത്രയുംവേഗം നീക്കാന്‍ നിര്‍ദേശം നല്‍കി.

രോഗബാധിതരായവരെ സംരക്ഷിക്കുകയും മറ്റുള്ളവര്‍ക്ക് രോഗം പകരാതെയിരിക്കുകയുമാണ് കണ്ടെയ്ന്‍മെന്റിലൂടെ ലക്ഷ്യമിടുന്നതെന്നും ’– അദ്ദേഹം പറഞ്ഞു. വിവിധ ഭാഗങ്ങളില്‍നിന്ന് വിമര്‍ശനമുയര്‍ന്നു വന്ന സാഹചര്യത്തിലാണ് കമ്മീഷണർ പ്രതികരിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ജാതി അധിക്ഷേപ കേസ്: ബി.ജെ.പി എം.എൽ.എ മുനിരത്‌നയെ കോടതി വെറുതെ വിട്ടു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സലിം കുമാർ അന്തരിച്ചു
[masterslider id="10"]

Related posts