കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ‘അമിതാഭ് ബച്ചന്‍’

മുംബൈ: കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍.

കോവിഡ് ബാധിതനായി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമിതാഭ് ബച്ചന് കോവിഡ് നെഗറ്റീവ് ആയെന്നും ആരാധകരുടെ പ്രാര്‍ഥനകള്‍ ഫലം കണ്ടുവെന്നുമുള്ള തരത്തില്‍ ചില ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ടാണ് താരം തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പ്രതികരിച്ചത്.

‘ഈ വാര്‍ത്ത തെറ്റാണ്, വ്യാജമാണ്, കെട്ടിച്ചമച്ചതാണ്, വളരെ നിരുത്തരവാദിത്തപരമായ സമീപനമാണിത്. ‘ അമിതാഭ് ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിരുദദാന ചടങ്ങുകളിൽ ഇനി ഖാദി വസ്ത്രം? സർവ്വകലാശാലാ ഡ്രസ്സ് കോഡ് പരിഷ്കരിക്കാൻ സംസ്ഥാന സമിതിയെ നിയോഗിച്ചു
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts