നിശാപാർട്ടിക്കിടെ റെയ്ഡ്: കുറേപ്പേർ ഓടി രക്ഷപ്പെട്ടു; 54 പേർ അറസ്റ്റിൽ

ബെംഗളൂരു : മൈസൂരുവിലെ കൃഷ്ണരാജ സാഗർ അണക്കെട്ടിനു സമീപം നിശാ പാർട്ടിയിൽ പങ്കെടുത്ത ഏഴ് സ്ത്രീകളുൾപ്പെടെ 54 പേരെ അറസ്റ്റുചെയ്തു.

മീനാക്ഷിപുരയിലെ ഫാം ഹൗസിലാണ് ശനിയാഴ്ച രാത്രി പാർട്ടി സംഘടിപ്പിച്ചത്. രഹസ്യവിവരം ലഭിച്ച പോലീസ് ഞായറാഴ്ച പുലർച്ചെ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

കുറേപ്പേർ ഓടി രക്ഷപ്പെട്ടു. പാർട്ടിയിൽ പങ്കെടുത്തവർ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോയെന്നറിയാൻ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയെങ്കിലും മയക്കുമരുന്ന് കണ്ടെത്തിയിട്ടില്ലെന്ന് മൈസൂരു ജില്ലാ പോലീസ് സൂപ്രണ്ട് എൻ. വിഷ്ണുവർധൻ അറിയിച്ചു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

എന്നാൽ, മദ്യക്കുപ്പികളും പുകയിലയുത്‌പന്നങ്ങളും കണ്ടെടുത്തു. പോലീസിന്റെ അനുമതിയില്ലാതെയാണ് നിശാപാർട്ടി നടത്തിയത്.

സംഭവത്തെപ്പറ്റി അന്വേഷിക്കാൻ പോലീസ് പ്രത്യേക സംഘത്തിന് രൂപം നൽകി. സാമൂഹികമാധ്യമത്തിലൂടെ വിവരം കൈമാറിയാണ് പാർട്ടി സംഘടിപ്പിച്ചത്.

150-ഓളം പേർ പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. 25 കാറുകളും 18 ഇരുചക്രവാഹനങ്ങളും കസ്റ്റഡിയിലെടുത്തു.

ശങ്കർ, അർജുൻ എന്നിവരുടെ ഉടമസ്ഥതയിലുള്ളതാണ് ഫാം ഹൗസ്. സംഭവത്തിൽ നിയമാനുസൃതമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വെറും എൻജിനീയറിങ് ബിരുദം കൊണ്ട് കമ്പനികളിൽ ഇനി ജോലി കിട്ടില്ല! ക്യാമ്പസ് ഇൻറർവ്യൂവിൽ ഇനി 36 മണിക്കൂർ നീളുന്ന 'ഹാക്കത്തോൺ' പരീക്ഷണം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരു ടണൽ റോഡ് പദ്ധതി അദാനിക്ക് ? യഥാർത്ഥ കണക്കുകളേക്കാൾ 96% അധികം! ജനങ്ങളെ കാത്തിരിക്കുന്നത് 40 വർഷത്തെ ടോൾ ?
[masterslider id="10"]

Related posts