അധികൃതരുടെ അവഗണന; ജി.ബി.എ ഏറ്റെടുത്തതിന് പിന്നാലെ പുട്ടെനഹള്ളി തടാകം നശിക്കുന്നു, ദുർഗന്ധം മൂലം പൊറുതിമുട്ടി പ്രദേശവാസികൾ

ബെംഗളൂരു: ജെ.പി. നഗറിലെ പുട്ടെനഹള്ളി തടാകത്തിന്റെ സംരക്ഷണം ബി.ബി.എം.പി (ജി.ബി.എ) ഏറ്റെടുത്തതിന് പിന്നാലെ തടാകം ശോച്യാവസ്ഥയിലായതായി പരാതി. കഴിഞ്ഞ ജൂലൈ വരെ പ്രദേശവാസികളുടെ കൂട്ടായ്മയായ ‘പുട്ടെനഹള്ളി നെയ്‌ബറിങ് ലേക്ക് ഇംപ്രൂവ്‌മെന്റ് ട്രസ്റ്റ്’ (PNLIT) ആയിരുന്നു തടാകം പരിപാലിച്ചിരുന്നത്. എന്നാൽ സർക്കാർ അധികൃതർ ചുമതലയേറ്റതോടെ തടാകത്തിന്റെ സംരക്ഷണം അവതാളത്തിലായെന്നാണ് പ്രദേശവാസികളുടെ ആരോപണം.

തടാകത്തിലെ സസ്യജാലങ്ങൾ ഉണങ്ങി നശിച്ചതായും മലിനജലം നേരിട്ട് തടാകത്തിലേക്ക് എത്തുന്നതിനാൽ പ്രദേശം മുഴുവൻ രൂക്ഷമായ ദുർഗന്ധം വമിക്കുന്നതായും നാട്ടുകാർ പറയുന്നു. മുൻപ് പി.എൻ.എൽ.ഐ.ടി വർഷംതോറും എട്ട് ലക്ഷം രൂപയോളം ചിലവഴിച്ചാണ് തടാകം നവീകരിച്ചു പോന്നിരുന്നത്. തടാകക്കരയിലുള്ള വോക്കിങ് ട്രാക്ക് നൂറുകണക്കിന് ആളുകളാണ് പ്രഭാത-സന്ധ്യാ സവാരിക്കായി ഉപയോഗിച്ചിരുന്നത്. എന്നാൽ നിലവിലെ മോശം അവസ്ഥ കാരണം ഈ ട്രാക്കിലൂടെ നടക്കാൻ പോലും സാധിക്കാത്ത സ്ഥിതിയാണെന്ന് പ്രഭാത സവാരിക്കാർ പരാതിപ്പെടുന്നു.

  ലോറിയും ജീപ്പും കൂട്ടിയിടിച്ച് നവദമ്പതികൾ മരിച്ചു

തടാകം നവീകരിക്കാനായി മുൻപ് നടപ്പിലാക്കിയിരുന്ന പദ്ധതികൾ നിലച്ചതും കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്തതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. എത്രയും വേഗം തടാകത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും മലിനജലം കലരുന്നത് തടയാനും അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വിമുഖത തുടർന്നാൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് പ്രദേശവാസികളുടെ തീരുമാനം.

  ബെംഗളൂരു ട്രിപ്പിൾ മർഡർ: അമ്മയുടെ കൊലപാതക ഗൂഢാലോചന; മറ്റുളളവർ അപ്രതീക്ഷിതമായി വന്ന് പെട്ടതത്; എല്ലാവരെയും വെട്ടി മലർത്തിയത് ഭയത്താൽ എന്ന് വെളിപ്പെടുത്തൽ
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ‘നിന്റെ റേറ്റെത്രയാടി?’; ബെംഗളൂരുവിൽ രാത്രി ടാക്സി കാത്തുനിന്ന യുവതിക്ക് നേരെ ലൈംഗികാതിക്രമം, പ്രതി പിടിയിൽ
[masterslider id="10"]

Related posts