കോവിഡ് ചികിത്സയിലിരുന്ന 60 വയസ്സുകാരിയെ ആശുപത്രിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി.

ബെംഗളൂരു: കോവിഡ് സ്ഥിരീകരിച്ച് കെ.സി. ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കുന്ന  60 വയസായ സ്ത്രീയെ ആശുപത്രിയിൽ ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തി. മാരിയപ്പന  പാളയ സ്വദേശിനിയാണ് മരിച്ച രോഗി. വെള്ളിയാഴ്ച പുലർച്ച അഞ്ചരയോടെ ശുചിമുറിയിലാണ് ഇവരെ തൂങ്ങിമരിച്  നിലയിൽ കണ്ടെത്തിയത്. ഏഴ് ദിവസം മുൻപാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ എത്തിയ ശേഷം  ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ഡോക്ടർമാർ പറഞ്ഞു. ഇവരുടെ രണ്ടുമക്കളെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കെ.സി. ജനറൽ ആശുപത്രിൽ നടക്കുന്ന രണ്ടാമത്തെ കോവിഡ് ആത്മഹത്യയാണിത്. ജൂൺ 26 നും ഒരു കോവിഡ് രോഗി…

Read More

നഗരത്തിൽ ലോക്ക് ഡൌൺ; നീട്ടണോ വേണ്ടയോ ? മുഖ്യമന്ത്രിക്കും നഗര സഭക്കും രണ്ട് അഭിപ്രായം

ബെംഗളൂരു: കോവിഡ് രോഗവ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ബെംഗളൂരു നഗരത്തിൽ  ലോക്ഡൗൺ നീട്ടുന്ന കാര്യത്തിൽ മുഖ്യമന്ത്രി യെദ്യൂരപ്പക്കും ബെംഗളൂരു നഗരസഭക്കും  രണ്ട് അഭിപ്രായം . രോഗവ്യാപനം കൂടി വരുന്ന അവസ്ഥയിൽ ലോക്ഡൗൺ നീട്ടണം എന്നാണ് കോർപ്പറേഷൻ മേയർ ഗൗതം കുമാർ ആവശ്യപ്പെടുന്നത്. ലോക്ക് ഡൌൺ നീട്ടുന്നത് വഴി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക് കൂടുതൽ സമയം ലഭിക്കും.രോഗ തീവ്രാമായ മേഖലകളിൽ  ആന്റിജൻ പരിശോധന നടത്തി രോഗികളെ നിരീക്ഷണത്തിൽ ആക്കുവാനും ഈ സമയം കൊണ്ട് കഴിയും. തന്മൂലം രോഗവ്യാപനം തടയുവാനും കഴിയും എന്ന് ഗൗതം കുമാർ പറഞ്ഞു. അതെ സമയം…

Read More

160 കിടക്കകളോടെ കോവിഡ് കെയർ സെന്റർ എച്ച്.എ.എല്ലിൽ തയ്യാറായി.

ബെംഗളൂരു: സംസ്ഥാനത്ത്‌ കോവിഡ് വ്യാപനം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന് കൈത്താങ്ങായി എച് എ എലും. 160 ബെഡുകളോട് കൂടിയ കോവിഡ് കെയർ സെന്റർ ഹിന്ദുസ്ഥാൻ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് ബി ബി എം പിക്ക് കൈമാറി. എച് എ എല്ലിന്റെ ഓൾഡ് എയർപോർട്ട് റോഡിൽ ഉള്ള ക്യാമ്പസിലാണ് കോവിഡ് കെയർ സെന്റെർ തയ്യാറാക്കിയിരിക്കുന്നത്.  എച് എ എൽ ക്യാമ്പസ്സിലെ ഗട്ടേജ് കൺവെൻഷൻ സെന്ററിൽ ഒരുക്കിയ കോവിഡ് കെയറിൽ ശുചിമുറികളും ആവശ്യമായ മറ്റ് അനുബന്ധ മുറികളും  ഒരുക്കിയിട്ടുണ്ട്  16 ദിവസത്തിലാണ് പ്രസ്തുത കോവിഡ് കെയർ സെന്റർ…

Read More

ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ

ബെംഗളൂരു : ഡ്രൈവർക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബെംഗളൂരു സിറ്റി  പോലീസ് കമ്മീഷണർ ഭാസ്കര്‍ റാവു ഹോം ക്വാറന്റൈനിൽ പോയി. ക്വാറന്റൈനിൽ പോകുന്ന വിവരം അദ്ദേഹം ട്വിറ്ററിലൂടെയാണ് അറിയിച്ചത്. “എന്റെ ഡ്രൈവർക് കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ചു.ഞാൻ സ്വമേധയായി 4 ദിവസത്തേക്ക് ഹോം ക്വാറന്റൈനിൽ പോയിരിക്കുകയാണ്.” എന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. തിങ്കളാഴ്ച വീണ്ടും കോവിഡ് ടെസ്റ്റ് ചെയ്യുമെന്നും മൂന്ന് മാസത്തിനുള്ളിൽ അഞ്ചാം പ്രാവശ്യമാണ് ടെസ്റ്റ് ചെയ്യാൻ പോകുന്നത് എന്നും അദ്ദേഹം അറിയിച്ചു . My driver is tested Corona positive, I…

Read More

ലോക്ക് ഡൌൺ നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ

ബെംഗളൂരു: തലസ്ഥാന നഗരിയായ ബെംഗളൂരുവിലടക്കം കർണാടകയുടെ വിവിധ പ്രദേശങ്ങളിൽ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള ലോക്ക് ഡൌൺ മുൻപ് അറിയിച്ച തീയതികളിൽ നിന്നും  നീട്ടുകയില്ലെന്ന് മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പ അറിയിച്ചു.  മന്ത്രിമാരും എം പി മാരും മറ്റ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൌൺ കോവിഡ് പ്രതിസന്ധിക് ഒരു പരിഹാരമല്ല എന്നും അതിനാൽ തന്നെ ലോക്ക് ഡൌൺ നീട്ടിവെക്കുകയില്ല എന്നും അദ്ദേഹം യോഗത്തിൽ അറിയിച്ചു. ഈ ആഴ്ചയുടെ തുടക്കത്തിലും മുഖ്യമന്ത്രി പ്രസ്തുത കാര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തെ കോവിഡ് 19…

Read More

ബെംഗളൂരുവിലെ എട്ട് സോണുകളിലായി ബി.ബി.എം.പി.ആന്റിജൻ ടെസ്റ്റ് തുടങ്ങി.

ബെംഗളൂരു: ബൃഹത് ബെംഗളൂരു മഹാനഗര പാലികേ ബംഗളുരുവിലെ എട്ട് സോണുകളിലായി വെള്ളിയാഴ്ച റാപിഡ് ആന്റിജൻ ടെസ്റ്റുകൾ തുടങ്ങി.റാപിഡ് ആന്റിജൻ ടെസ്റ്റുകളുടെ ഉദ്ഘാടനം ബെംഗളൂരു മേയർ എം ഗൗതം കുമാർ ബി ബി എം പി ഹെഡ് ഓഫീസിൽ വെച് നിർവഹിച്ചു.  കണ്ടൈൻമെന്റ് സോണുകളിലും, ചേരിപ്രദേശങ്ങളിലും ഇൻഫ്ലുൻസ പോലുള്ള അസുഖവും സിവിയർ അക്യൂട്ട് റെസ്പറേറ്ററി ഇൻഫെക്ഷനും കൂടുതലായി റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ള സ്ഥലങ്ങളിലുമായിരിക്കും ടെസ്റ്റുകൾ നടത്തുക എന്ന് മേയർ അറിയിച്ചു. ബി ബി എം പി ഓലയുമായി സഹകരിച്ചായിരിക്കും കണ്ടൈൻമെന്റ് സോണുകളിൽ ടെസ്റ്റുകൾ നടത്തുന്നത് . ആർ…

Read More

കേരളത്തിൽ രോഗികളുടെ എണ്ണത്തിൽ വർദ്ധനവ്; ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്‌. സമ്പര്‍ക്കം വഴി 481 പേര്‍ക്ക് രോഗം

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 722 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,000 കടന്നു.10,275 പേർക്കാണ് കേരളത്തിൽ ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 157 പേർ വിദേശത്ത് നിന്നും വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ് 62 പേർ. ഇന്ന് 481 പേർക്കാണ് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 34 പേർക്ക് അസുഖം ബാധിച്ചത് എങ്ങനെയാണ് എന്ന് അറിവായിട്ടില്ല. കേരളത്തിൽ ഇന്ന് രണ്ട് മരണം റിപ്പോർട്ട് ചെയ്തു. തൃശ്ശൂർ തമ്പുരാൻപടി…

Read More

ബെംഗളൂരുവിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധന.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ടാം ദിവസവും 50 ന് മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇന്നലെ 60 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 437 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത്…

Read More

സ്വകാര്യ സർവകലാശാലകളിൽ പരീക്ഷ നടത്തേണ്ടന്ന് നിർദ്ദേശം

ബെംഗളൂരു: ഇന്റർമീഡിയറ്റ് സെമസ്റ്റർ വിദ്യാർത്ഥികൾക്ക് പരീക്ഷ നടത്തേണ്ട എന്ന് കർണാടക സർക്കാർ ക്രൈസ്റ്റ് കല്പിത സർവ്വകലാശാലക്ക് നിർദ്ദേശം നൽകി. ഗ്രേഡിംഗ് രീതിയിലൂടെ വിദ്ധാർത്ഥികളെ വിജയിപ്പിക്കാനാണ് നിർദേശം. 50 ശതമാനം മാർക്ക് ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിലും 50 ശതമാനം മാർക്ക് മുൻ സെമസ്റ്ററിലെ മാർക്കിൻറെ അടിസ്ഥാനത്തിലും നൽകുവാനാണ്‌ നിർദേശിച്ചിരിക്കുന്നത്. ഇതേ നിർദേശം തന്നെ അടുത്ത് പരീക്ഷ നടത്താൻ ഇരുന്ന ഹുബ്ളിയിലേ കെ എൽ ഇ ടെക്നോളജി സർവകലാശാലക്കും നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ ഇന്റർമീഡിയറ്റ് സെമസ്റ്ററിൽ ഉള്ള  ബിരുദ ബിരുദാനന്തര വിദ്യാർഥികൾകളുടെ പരീക്ഷ മുൻപേ റദ്ദാക്കിയിരുന്നു. ഇന്റെർണൽ മാർക്കിന്റെയും…

Read More

സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു ; 91.46 ശതമാനം വിജയം

ന്യൂഡൽഹി: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 91.46 വിജയശതമാനം.  പരീക്ഷ ഫലം cbseresults.nic.in, എന്ന വെബ്സൈറ്റിൽ വിദ്യാർഥികൾക്ക് ലഭ്യമാണ്  CBSE10 ( സ്പേസ്) ( സ്പേസ്) എന്ന ഫോർമാറ്റിൽ 7738299899 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയക്കുന്നത് വഴിയും ബാലമറിയാവുന്നതാണ്. ഈ വർഷം 18,73,015 വിദ്യാർഥികളാണ്  പരീക്ഷയെഴുതിയത് ഇതിൽ 17,13,121 പേർ ഉപരിപഠനത്തിന് അർഹരായി. തിരുവനന്തപുരം മേഖലയിലാണ് ഏറ്റവും ഉയർന്ന വിജയശതമാനം രേഖപ്പെടുത്തിയത് (99.28). 98.28 ശതമാനവുമായി ചെന്നൈയും 98.23 ശതമാനം വിജയവുമായി ബെംഗളൂരു മേഖലയും രണ്ടും മൂന്നും സ്ഥാനം നേടി. 79.12 ശതമാനം…

Read More
Click Here to Follow Us