ബെംഗളൂരു നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു.പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 1000 ന് മുകളിൽ. ആക്റ്റീവ് കേസുകൾ 15000 ത്തിന് മുകളിൽ

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 321 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1315 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം…

Read More

കേരളത്തിൽ 608 പേർക്ക് ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. 396 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം,26 പേരുടെ ഉറവിടം ലഭ്യമായിട്ടില്ല.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 608 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. തലതാനത്ത് മാത്രം 201 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ റിപ്പോർട്ട് ചെയ്‌ത ഏറ്റവും കൂടിയ കണക്കുകളാണ് ഇത്. 181 പേർ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗം ബാധിച്ചവരിൽ 130 പേർ വിദേശത്ത് നിന്നും 68 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണവും കൂടി വരുകയാണ്. 396 പേർക്കാണ് ഇന്ന് സമ്പർക്കത്തിലൂടെ രോഗം ബാധിച്ചത്. 8 ആരോഗ്യപ്രവർത്തകർ, ബിഎസ്എഫ് 2, ഐടിബിപി…

Read More

ധാർവാഡിലും ദക്ഷിണ കന്നടയിലും സമ്പൂർണ ലോക്ക് ഡൌൺ.

ബെംഗളൂരു: കർണാടകയിലെ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ  കൂടുതൽ ജില്ലകൾ സമ്പൂർണ ലോക്ക് ഡൗണിലേക്ക്. ബെംഗളൂരു നഗര ഗ്രാമ ജില്ലകൾക്ക് പുറകെ ധാർവാട് ദക്ഷിണ കന്നഡ ജില്ലകളിലും സമ്പൂർണ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു. ജൂലൈ 16 മുതൽ ഒരു ആഴ്ചത്തേക്കാണ് ദക്ഷിണ കന്നടയിൽ ലോക്ക് ഡൌൺ ഉണ്ടായിരിക്കുക. ധാർവാഡിൽ ജൂലൈ 15 മുതൽ 10 ദിവസത്തേക്ക് ലോക്ക് ഡൌൺ ആയിരിക്കും.  ഇതേസമയം കൽബുർഗി, ശിവമോഗ, റായ്ച്ചൂർ ജില്ലകളിൽ ഭാഗിക ലോക്ക് ഡൌൺ ആയിരിക്കും ഇപ്പോൾ ഉണ്ടായിരിക്കുക. കോവിഡ്…

Read More

പ്രതിദിന ടെസ്റ്റുകളുടെ എണ്ണം വൻതോതിൽ വർദ്ധിപ്പിച്ച് കർണാടക.

Covid Karnataka

ബെംഗളൂരു: കർണാടക വേണ്ടത്ര ടെസ്റ്റുകൾ നടത്തുന്നില്ല എന്ന ആരോപണങ്ങൾക്കിടയിൽ ജൂലൈ മാസത്തിൽ ടെസ്റ്റുകളുടെ എണ്ണം വൻ തോതിൽ വർധിപ്പിച്ചു. കഴിഞ്ഞ 11 ദിവസത്തിൽ കർണാടകയിൽ 1.8 ലക്ഷത്തിനു മേലെ ടെസ്റ്റുകളാണ് നടത്തിയത്. പ്രതിദിന ശരാശരി 16277 ടെസ്റ്റുകളാണ്. ജൂണിലെ പ്രതിദിന ശരാശരി 10905 ആയിരുന്നു.  കോവിഡ് രോഗികളുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ടെസ്റ്റുകളുടെ എണ്ണവും കൂട്ടിയിരിക്കുന്നത്.  7.99 ലക്ഷം ടെസ്റ്റുകളാണ് ഇതുവരെയായി കർണാടകയിൽ നടത്തിയത്. അകെ നടത്തിയ ടെസ്റ്റുകളുടെ 23 ശതമാനവും ജൂലൈ 1 മുതൽ 11 വരെ നടത്തിയതാണ്. ഈ…

Read More

കേരളത്തിൽ ഇന്ന് 449 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. സമ്പര്‍ക്കം വഴി 144 പേര്‍ക്ക്‌ കോവിഡ്.

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 449 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചുതായി  മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.  ഇന്ന് രണ്ട് പേർ മരണപെട്ടു.162 പേർ രോഗമുക്തി നേടി. ഇതിൽ 144 പേര്‍ക്ക്‌ സമ്പർക്കം വഴിയാണ് കോവിഡ് ബാധിച്ചത്. ഇതിൽ 18 പേരുടെ രോഗത്തിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല  ഇന്ന് രോഗം ബാധിച്ചവരിൽ 140 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 64 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.  ആരോഗ്യപ്രവർത്തകർ 5, ഡിഎസ്സി 10, ബിഎസ്എഫ് 1. ഐടിബിപി 77 ഫയർഫോഴ്സ് 4, കെഎസ്സി 3 പേർക്കും രോഗം സ്ഥിരീകരിച്ചു.  ആലപ്പുഴ…

Read More

ലഭ്യത കുറഞ്ഞു;രക്ത ദാതാക്കളെ തേടി ബാങ്കുകൾ.

ബെംഗളൂരു: കോവിഡ് ഭീതി രക്ത ലഭ്യതയെയും സാരമായി ബാധിച്ചിരിക്കുന്നു. കോവിഡ് കാലത്ത് രക്തം ദാനംചെയ്യാൻ ആളുകൾ മടികാണിക്കുന്നതിനാൽ ബെംഗളൂരുവിലെ മിക്ക രക്തബാങ്കുകളിലും രക്തത്തിന്റെ ലഭ്യത കുറഞ്ഞുവരുന്നു. ഈ സാഹചര്യത്തിൽ വേണ്ടത്ര രക്തം രക്തബാങ്കുകളില്ലാത്തത് ആശങ്ക സൃഷ്ട്ടിക്കുന്നതിനാൽ  ആരോഗ്യമുള്ള വ്യക്തികളിൽനിന്ന് എത്രയും വേഗം രക്തം തേടാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ് രക്തബാങ്കുകൾ. ബെംഗളൂരുവിൽ ദിവസേന നിരവധി രോഗികൾക്കാണ്  രക്തം ആവശ്യമായിവരുന്നുണ്ട്. ബാംഗ്ലൂർ മെഡിക്കൽ സർവീസ് ട്രസ്റ്റ് നടത്തുന്ന ടി.ടി.കെ. രക്തബാങ്ക് മാസത്തിൽ നൂറോളം രോഗികൾക്ക് രക്തം നൽകിവന്നിരുന്നതാണ്. മാസത്തിൽ 3000 യൂണിറ്റ് രക്തമാണ് ഇതിനായി ശേഖരിച്ചു വരുന്നത്.…

Read More

കർണാടകയിൽ 200 നഴ്സുമാർക്ക് ഇതുവരെ കോവിഡ് ബാധിച്ചു;3 പേർ മരണപ്പെട്ടു.

ബെംഗളൂരു: കോവിഡ് 19 ലോകം മുഴുവൻ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഏറ്റവുമധികം ദുരിതം അനുഭവിക്കുന്നത് ആരോഗ്യപ്രവർത്തകരാണ്. കർണാടകയിൽ 200 നഴ്സുമാർക്ക് കോവിഡ് ബാധിച്ചു. 3 പേർ മരിച്ചു. കർണാടക സ്റ്റേറ്റ് ട്രെയിൻഡ് നഴ്സസ് അസോസിയേഷൻ ആണ് വിവരങ്ങൾ പുറത്തുവിട്ടത്. 55 വയസായ ഒരു സ്ത്രീയും 42 ഉം 57 ഉം വയസായ രണ്ട് പുരുഷന്മാരുമാണ് മരിച്ചത്. 2 പേർ ബംഗളുരുവിലെ ആശുപത്രികളിലും ഒരാൾ ബിദാറിലും ജോലി ചെയ്തു വരുകയായിരുന്നു. മരണപ്പെട്ട മൂന്ന് പേരുടെ കുടുംബങ്ങൾക്കും യാതൊരുവിധ സഹായവും സർക്കാറിൽ നിന്നും ലഭിച്ചിട്ടില്ലെന്ന് അസോസിയേഷൻ അറിയിച്ചു 

Read More

ബെംഗളൂരു നഗരത്തിൽ ഇന്നലെ കോവിഡ് ബാധിച്ചത് 1525 പേർക്ക്;45 പേർ മരിച്ചു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ തുടർച്ചയായി 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്നു.ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1525 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 18387 ആയി വർധിച്ചു.  ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 45 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 275 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു.  നഗരത്തിൽ തീവ്ര…

Read More

കര്‍ണാടകയില്‍ ഗോവധ നിരോധന നിയമം നടപ്പിലാക്കുമെന്ന് മന്ത്രി.

ബെംഗളൂരു: ഗോവധ നിരോധന നിയമം വീണ്ടും കൊണ്ടുവരും എന്ന് അറിയിച്ച് കര്‍ണാടക സര്‍ക്കാര്‍. ” കോവിഡ്  മഹാമാരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കുറഞ്ഞ് കഴിഞ്ഞാല്‍ ഗോവധവും ബീഫും നിരോധിക്കുന്നതിനുള്ള നിയമം കൊണ്ടുവരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബന്ധരാണ്” എന്ന്  മൃഗസംരക്ഷണ വകുപ്പ് മന്ത്രി പ്രഭു ചൗഹാൻ പറഞ്ഞു. “ഇതിനായി സര്‍ക്കാര്‍ ഒരു വിദഗ്ദ സമിതിയെ നിയമിക്കുമെന്നും ആവശ്യമെങ്കില്‍ ഗോവധ നിരോധനം നിലവിലുള്ള സംസ്ഥാനങ്ങള്‍ ആയ ഉത്തർപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങളുടെ മാതൃക സ്വീകരിക്കുകയും ചെയ്യും,ഇതുവരെ 20 സംസ്ഥാനങ്ങള്‍ ഈ നിയമം നടപ്പിലാക്കിയിട്ടുണ്ട്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2010 ല്‍ അന്നത്തെ യെദിയൂരപ്പ…

Read More

നഗരത്തിൽ ഇന്നലെ മരിച്ച 4 പേർ കോവിഡ് രോഗലക്ഷങ്ങൾ ഒന്നും ഇല്ലാത്തവർ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേരാണ് കോവിഡ് 19 ബാധിച്ചു മരിച്ചത്. സംസ്ഥാന ആരോഗ്യവകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ പ്രകാരം ഇതിൽ 4 പേർ കോവിഡ് ലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല. കോവിഡ് 19 ലക്ഷങ്ങൾ ഒന്നും തന്നെ നാല് പേർക്കും ഉണ്ടായിരുന്നില്ല എന്നതിനോടൊപ്പം നാലിൽ 3 പേർക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു. ലക്ഷണങ്ങൾ ഇല്ലാതെ മരിച്ച നാലിൽ 2 പേരുടെയും അഡ്മിഷൻ തിയതിയും മരണ തിയതിയും ഒന്നാണ് എന്നും റിപ്പോർട്ടിൽ പറയുന്നു. ബെംഗളൂരു നഗരത്തിൽ ഇന്നലെ…

Read More
Click Here to Follow Us