ബെംഗളൂരു: കർണാടകയിൽ കോവിഡ് 19 രോഗലക്ഷണങ്ങൾ കുറവുള്ള രോഗികൾക്കും രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികൾക്കും ഇനി മുതൽ 17 ദിവസത്തെ ഹോം ഐസൊലേഷൻ ആണ് ഉണ്ടായിരിക്കുക എന്ന് ഇന്നലെ പുറത്തുവിട്ട ഗവൺമെന്റ് സർക്കുലറിൽ പറയുന്നു. ഹോം ക്വാറന്റീനിൽ കഴിയുന്നവർക് ഹാൻഡ് സ്റ്റാമ്പ് ചെയ്യാൻ ആരോഗ്യപ്രവർത്തകരെ നിർദ്ദേശിച്ചിട്ടുണ്ട് ഹോം ക്വാറന്റീനിൽ കഴിയുന്നവർ മറ്റുള്ളവരുമായൊ, പ്രതേകിച്ചു മറ്റ് അസുഖങ്ങൾ ഉള്ളവരോ മുതിർന്നവരോ ആയുള്ള സമ്പർക്കം ഇല്ലാതെ പ്രതേകം മുറികളിൽ ആണ് കഴിയുന്നത് എന്ന കാര്യം ഇതിനായി പ്രതേകം രൂപീകരിച്ച ആരോഗ്യ പ്രവർത്തകരുടെ ടീം ഉറപ്പുവരുത്തണം ഹോം ഐസൊലേഷൻ സാധ്യമല്ലാത്ത…
Read MoreAuthor: WEB TEAM
നഗരത്തിൽ ഇന്നലെ 1533 കോവിഡ് സ്ഥിരീകരിച്ചത് 1533 പേർക്ക്; മരണം 23; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ തുടർച്ചയായി 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്നു.ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1533 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 16862 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 23 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 229 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ…
Read Moreസ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും നഗരത്തിൽ നിന്ന് പിടിയിലായി.
ബെംഗളൂരു : കേരളത്തെ അടുത്ത ദിവസങ്ങളിൽ പിടിച്ചു കുലുക്കിയ സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷും സന്ദീപ് നായരും അറസ്റ്റിലായി. ബംഗളുരുവിൽ നിന്നാണ് ഇവർ പിടിയിലായത്. ദേശീയ അന്യോഷണ ഏജൻസിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത് ഒരു ആഴ്ചയിൽ അധികമാമായി ഇവർ ഒളിവിൽ ആയിരുന്നു. സ്വർണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ് . അറസ്റ്റ് വിവരം ദേശീയ അന്വേഷണ ഏജൻസി കസ്റ്റംസിനെ അറിയിച്ചിട്ടുണ്ട്. നാളെ രാവിലെയോടെ പ്രതികളെ കൊച്ചിയിലെത്തിക്കും
Read Moreപരീക്ഷകൾ നടത്താനുള്ള നിർദേശത്തിനെതിരെ വിദ്യാർത്ഥികൾ
ബെംഗളൂരു: അവസാന വർഷ ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടത്താനുള്ള പുതിയ നിർദ്ദേശങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ യു.ജി.സി.യുടെ ഈ നിർദേശത്തിൽ വിദ്യാർഥികൾ ആശങ്കയിലായിരിക്കുകയാണ്. കോവിഡ് വ്യാപിനം ക്രമാധീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ല എന്നാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതി. ലോക്ക് ഡൗണിൽ ഒട്ടു മിക്ക വിദ്യാർത്ഥികളും സ്വദേശങ്ങളിലേക്ക് മടങ്ങി പോയതിനാൽ മടങ്ങി വരാനുള്ള പ്രത്യേക യാത്രാ സംവിധാനങ്ങളുൾപ്പെടെ ഒരുക്കേണ്ടിവരുമെന്നും വിദ്യാർഥികൾ പറയുന്നു. നിലവിൽ ബെംഗളൂരു സർവകലാശാലയിലുൾപ്പെടെ നഗരത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും ക്വാറന്റീൻ കേന്ദ്രങ്ങളാണ്. കൂടാതെ കോളേജുകൾ അടഞ്ഞു കിടക്കുന്നതിനാൽ…
Read Moreനഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ 3181 ആയി !
ബെംഗളൂരു: ജൂലൈ 8 ന് പുറത്തിറങ്ങിയ ഏറ്റവും പുതിയ ബി ബി എം പി ബുള്ളറ്റിൻ പ്രകാരം നഗരത്തിലെ ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളുടെ 3181 ആയി. ഇതോടെ നഗരത്തിലെ അകെ കണ്ടൈൻമെന്റ് സോണുകളുടെ എണ്ണം 3276 ആയി. ജൂലൈ അഞ്ചിന് പുറത്തുവിട്ട ബി ബി എം പി ബുള്ളറ്റിൻ പ്രകാരം 1423 ആക്റ്റീവ് കണ്ടൈൻമെന്റ് സോണുകളും 1514 അകെ കണ്ടൈൻമെന്റ് സോണുകളുമാണ് നഗരത്തിൽ ഉണ്ടായിരുന്നത്. 1758 കണ്ടൈൻമെന്റ് സോണുകളാണ് 3 ദിവസങ്ങൾ കൊണ്ട് വര്ധിച്ചിട്ടുള്ളത്. നഗരത്തിലെ പോസിറ്റിവിറ്റി റേറ്റും വർധിച്ചു വരുകയാണ്. 8.17 ശതമാനമാണ്…
Read Moreനഗരത്തിൽ ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത് 1447 പേർക്ക്;മരണം 29; ആകെ കോവിഡ് മരണം 200 ന് മുകളിൽ; കൂടുതൽ വിവരങ്ങൾ.
ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1447 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 15329 ആയി വർധിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 29 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 206 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. നഗരത്തിൽ 301 രോഗികൾ തീവ്ര…
Read Moreകോവിഡ് പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ പരീക്ഷ നടത്തുന്നത് വിദ്യാര്‍ഥികളോടുള്ള അനീതിയെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡൽഹി: കോവിഡ് 19 രൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ പരീക്ഷകൾ നടത്തുന്നത് വിദ്യാര്ഥികളോടുള്ള അനീതിയാണെന്ന് കോൺഗ്രസ് എം പി രാഹുൽ ഗാന്ധി പറഞ്ഞു. പരീക്ഷകൾ വേണ്ടെന്ന് വെക്കണമെന്മ്മ മുൻ പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ വിദ്യാത്ഥികളെ വിജയിപ്പിക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ‘വിദ്യാർഥികൾക്ക് വേണ്ടി ശബ്ദമുയർത്തുക’ എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ പങ്കുവെച്ച ഒരു വീഡിയോയിലാണ് രാഹുൽ ഗാന്ധി ഈ നിർദേശം മുന്നോട്ടുവെച്ചത്. കോവിഡ് കാരണം ഒട്ടേറെ പേർക്ക് ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളുകളിലും കോളേജുകളിലും സർവകലാശാലകളിലും പഠിക്കുന്ന നമ്മുടെ വിദ്യാർഥികൾക്കും ഒരുപാട് വിഷമങ്ങൾ സഹിക്കേണ്ടതായി വന്നിട്ടുണ്ട്. തന്മൂലം ഈ…
Read Moreശുചിത്വത്തിൽ ബെംഗളൂരു സിറ്റി റെയില്‍വേസ്റ്റേഷന് പത്താം സ്ഥാനം
ബെംഗളൂരു:കഴിഞ്ഞദിവസം റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുറത്തുവിട്ട രാജ്യത്തെ റെയിൽവേസ്റ്റേഷനുകളുടെ ശുചിത്വ സർവേ ഫലം പ്രകാരം ബെംഗളൂരു സിറ്റി റെയിൽവേ സ്റ്റേഷന് രാജ്യത്ത് പത്താംസ്ഥാനം. ശുചിത്വത്തിന്റെ കാര്യത്തിൽ ബെംഗളുരുവിനു അഭിമാനിക്കാനുള്ള ഒരു വാർത്തയാണിത് എന്തെന്നാൽ 407 റെയിൽവേ സ്റ്റേഷനുകളിൽനിന്നാണ് ബെംഗളൂരു സിറ്റി സ്റ്റേഷൻ പത്താംസ്ഥാനത്തെത്തിയിരിക്കുന്നത്. കഴിഞ്ഞവർഷം പതിനാലാം സ്ഥാനത്തായിരുന്ന ബെംഗളൂരു ഈ വർഷം സ്ഥാനം മെച്ചപ്പെടുത്തിയിട്ടുണ്ട്. രാജ്യത്തെ 16 റെയിൽവേ സോണുകളിൽ ബെംഗളൂരു, ഹുബ്ബള്ളി, മൈസൂരു എന്നിവയുൾപ്പെടുന്ന സൗത്ത് വെസ്റ്റ് റെയിൽവേ സോൺ ആറാംസ്ഥാനത്തെത്തി. എ, എ വൺ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് റെയിൽവേസ്റ്റേഷനുകളുടെ…
Read More24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന പുതിയ കോവിഡ് രോഗികളുടെ എണ്ണത്തിൽ മുംബൈയെ പിന്തള്ളി “നമ്മ ബെംഗളൂരു”
ബെംഗളൂരു: 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണത്തിൽ ബെംഗളൂരുുവിൽ വൻ വർദ്ധനവ്. നഗരത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളെക്കാൾ കുറവ് കേസുകളാണ് കോവിഡ് ഭീകരമായി ബാധിച്ച മുംബൈയിലും ചെന്നൈയിലും ഇന്നലെ റിപ്പോർട്ട് ചെയ്തത്. ബംഗളുരുവിൽ 1373 പേർക്കാണ് ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ചത്. മുംബൈയിൽ 1268 പേർക്കും ചെന്നൈയിൽ 1216 പേർക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. കർണാടകയിലെ ഒരു ദിവസത്തിലെ പുതിയ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ടാം ദിവസവും ഡെൽഹിയേക്കാൾ കൂടുതലാണ്. 2228 പുതിയ രോഗികളായി ഇന്നലെ കർണാടകയിൽ ഉണ്ടായത്. കർണാടകയിൽ…
Read Moreകേരളത്തിലെ ട്രിപ്പിൾ ലോക്‌ഡോൺ കർണാടകയുടെ പരിഗണനയിൽ
ബെംഗളൂരു: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ, കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കേരളത്തിൽ ഏർപ്പെടുത്തിയ ട്രിപ്പിൾ ലോക്‌ഡോൺ സംവിധാനം കർണാടക പരിഗണിക്കണമെന്നു പൊതു ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം അന്തർ സംസ്ഥാന, അന്തർ ജില്ല ഗതാഗതം നിയന്ത്രിക്കുന്നതോടൊപ്പം ട്രിപ്പിൽ ലോക്ക് ഡൌൺ കൂടെ ചെയ്യുന്നത് കോവിഡ് വ്യപനം കുറക്കുന്നതിന് സഹായകകരമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത് കേരളത്തിലെ കാസർകോട് കണ്ണൂർ ജില്ലകളിൽ ഈ രീതി നടപ്പിലാക്കിയിരുന്നു. ഈ രീതി പിന്തുടർന്നത് വഴി രോഗികളുടെ എണ്ണത്തിൽ കാസർകോട്ട് 94 ശതമാനം കുറവ് ഉണ്ടായതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടി . പോലീസിന്റെ…
Read More