പരീക്ഷകൾ നടത്താനുള്ള നിർദേശത്തിനെതിരെ വിദ്യാർത്ഥികൾ

ബെംഗളൂരു: അവസാന വർഷ ബിരുദ, ബിരുദാനന്തര പരീക്ഷകൾ നടത്താനുള്ള പുതിയ നിർദ്ദേശങ്ങൾ പുറത്തു വന്ന സാഹചര്യത്തിൽ യു.ജി.സി.യുടെ ഈ നിർദേശത്തിൽ വിദ്യാർഥികൾ ആശങ്കയിലായിരിക്കുകയാണ്.

കോവിഡ് വ്യാപിനം ക്രമാധീതമായി വർധിച്ചു വരുന്ന സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് സുരക്ഷിതമല്ല എന്നാണ് വിദ്യാർഥികൾ ഉന്നയിക്കുന്ന പരാതി.

ലോക്ക് ഡൗണിൽ ഒട്ടു മിക്ക വിദ്യാർത്ഥികളും സ്വദേശങ്ങളിലേക്ക് മടങ്ങി പോയതിനാൽ മടങ്ങി വരാനുള്ള  പ്രത്യേക യാത്രാ സംവിധാനങ്ങളുൾപ്പെടെ ഒരുക്കേണ്ടിവരുമെന്നും വിദ്യാർഥികൾ പറയുന്നു.

  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ

നിലവിൽ ബെംഗളൂരു സർവകലാശാലയിലുൾപ്പെടെ നഗരത്തിലെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകളും ക്വാറന്റീൻ കേന്ദ്രങ്ങളാണ്.

കൂടാതെ കോളേജുകൾ അടഞ്ഞു കിടക്കുന്നതിനാൽ ഓൺലൈനിലൂടെയാണ് നിലവിൽ  ക്ലാസുകൾ നടക്കുന്നത്. എന്നാൽ ഈ ക്ലാസുകൾ മാത്രം മതിയാകില്ലെന്നും പരീക്ഷയ്ക്ക് മുമ്പ് കുറച്ചുദിവസങ്ങളെങ്കിലും നേരിട്ട് ക്ലാസുകൾ നടത്തണമെന്നും വിദ്യാർഥികൾ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യങ്ങൾ എല്ലാം മൊത്തത്തിൽ പരിഗണിച്ച് പെട്ടന്നുതന്നെ പരീക്ഷ നടത്തുന്ന തീരുമാനം പിൻവലിക്കണം വിദ്യാർഥികളുടെ ആവശ്യം.

  ശവസംസ്കാര ബുക്കിംഗിന്റെ പേരിൽ വൻ തട്ടിപ്പ്; ബെംഗളൂരുവിനെ നടുക്കിയ പുതിയ കുരുക്ക് ഇങ്ങനെ; ജാഗ്രതാ നിർദ്ദേശവുമായി കോർപ്പറേഷൻ

നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് പരിശോധിക്കുമെന്ന് ബെംഗളൂരു സർവകലാശാല അറിയിച്ചിട്ടുണ്ട് . യു.ജി.സി. നിർദേശമുള്ളതിനാൽ പരീക്ഷകൾ നടത്താതിരിക്കാൻ കഴിയില്ല. വിദ്യാർഥികളുടെ പരാതികൾ കണക്കിലെടുത്ത് തീരുമാനമെടുക്കുമെന്ന് അധികൃതർ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
[masterslider id="10"]

Related posts