ബെംഗളൂരു നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു.പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇന്നലെയും 1000 ന് മുകളിൽ. ആക്റ്റീവ് കേസുകൾ 15000 ത്തിന് മുകളിൽ

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ ഇന്നലെ 47 പേർ കോവിഡ് ബാധിച്ചു മരിച്ചു. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 321 ആയി വർധിച്ചു.

ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1315 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 19702 ആയി വർധിച്ചു. 

  രാജ്കുമാറിനോടുള്ള ആദരം; വേദിയിൽ കന്നഡ ഗാനം പാടി മോഹൻലാൽ; വിഡിയോ കാണാം

നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണവും ദിവസം തോറും വർധിച്ചു വരുന്നു. നിലവിൽ 317 രോഗികൾ നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികത്സയിൽ ഉണ്ട്. 

ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ആശ്വാസകരമായ വർധനവുണ്ട് . തുടർച്ചയായ രണ്ടാം ദിവസവും 200 മുകളിൽ പേർ രോഗമുക്തി നേടി. 283 പേരാണ് ഇന്നലെ രോഗ മുക്തി നേടിയത്. ഇതോടെ 4328 പേർ നഗരത്തിൽ അകെ രോഗമുക്തി നേടി.

  എൽ നിനോ ഭീഷണി: കർണാടകയിലും മഹാരാഷ്ട്രയിലും കാലവർഷം കുറഞ്ഞേക്കാം; കാർഷിക വരുമാനത്തിൽ ഇടിവിന് സാധ്യതയെന്ന് റിപ്പോർട്ട്

ബെംഗളൂരു ജില്ലയിലെ ആക്റ്റീവ് രോഗികളുടെ എണ്ണവും വർധിച്ചു വരുകയാണ്. ആക്റ്റീവ് കേസുകളുടെ എണ്ണം 15000 കടന്നു. 15052 ആക്റ്റീവ് രോഗികളാണ് നഗരത്തിൽ നിലവിലുള്ളത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സര്‍വീസിലുള്ളവര്‍ക്കും വിരമിച്ചവര്‍ക്കും വെവ്വേറെ ക്ഷാമബത്ത; ഉത്തരവ് റദ്ദാക്കി സുപ്രീംകോടതി
[masterslider id="10"]

Related posts

Click Here to Follow Us