കര്‍ണാടകയില്‍ ഏറ്റവും കൂടുതല്‍ കോവിഡ് മരണം രേഖപ്പെടുത്തിയ ദിവസം;സംസ്ഥാനത്ത് 87 മരണം ബെംഗളൂരുവില്‍ 56;ആകെ രോഗ ബാധിതരുടെ എണ്ണം 44000 കടന്നു;ആക്ടീവ് കേസുകള്‍ 25000ന് മുകളില്‍.

ബെംഗളൂരു: സംസ്ഥാനത്ത് കോവിഡ് മരണസംഖ്യാ വീണ്ടും ഉയരുന്നു.ഇന്ന് മാത്രം രേഖപ്പെടുത്തിയത് 87 പേരുടെ മരണം അതില്‍ 56 പേര്‍ ബെംഗളൂരു നഗര ജില്ലയില്‍ നിന്നാണ്.

നഗരത്തിലെ ആകെ കോവിഡ് മരണം 377 ആയി.

ബെല്ലാരി 5,മൈസുരു,ദക്ഷിണ കന്നഡ,ബാഗല്‍ കോട്ടെ 4 വീതം,വിജയപുര ,ചിക്ക മഗലുരു 3 വീതം റായി ചൂരു ,ചാമരാജ നഗര 2 വീതം ധാര്‍വാട്,കലബുരഗി,ദാവനഗരെ,ഹാസന ഓരോ മരണങ്ങള്‍ രേഖപ്പെടുത്തി.

ആകെ കോവിഡ് മരണം 842 ആയി,കോവിഡ്കാരണമല്ലാതെ 6 കോവിഡ് രോഗികള്‍ ഇതുവരെ  മരിച്ചു.

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

ഇന്ന് ബെംഗളൂരു നഗര ജില്ലയില്‍ 1267 പേര്‍ക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു,മൈസുരു 125,കലബുരഗി 121,ധാര്‍വാട് 100,ബെല്ലാരി 99,കോപ്പള 98,ദക്ഷിണ കന്നഡ 91,ബാഗല്‍ കോട്ടെ 78,ഉടുപ്പി 73,ഉത്തര കന്നഡ,ബെലഗാവി 64 വീതം,വിജയപുര 52,തുമക്കുരു 47,ബീദര്‍ 42,മണ്ട്യ 38,റായിചൂരു 25,ദാവനഗരെ 17,ബെംഗളൂരു ഗ്രാമ ജില്ല 14,ചിക്ക ബലാപുര 13,കോലാര 11,ശിവമോഗ്ഗ,കൊടുഗു,ചിത്രദുര്‍ഗ 10 വീതം ,ഗദഗ് 9,ചാമരാജ നഗര 8,ഹാസന 4,ചിക്കമഗലുരു 3,യാദഗിരി 2,രാമനഗര 1 എന്നിങ്ങനെ യാണ് ഇന്നത്തെ ജില്ല തിരിച്ചുള്ള രോഗികളുടെ എണ്ണം.

കര്‍ണാടകയിലെ ഇതുവരെയുള്ള ആകെ രോഗബാധിതരുടെ എണ്ണം  44077 ആയി,ആക്ടീവ് കേസുകള്‍ 25839,ഇതില്‍ 540 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ ഉണ്ട്.

  ക്യാമ്പസിൽ നടക്കാൻ ഇനി പണം നൽകണം; സുരക്ഷ കർശനമാക്കി കോളേജ്

ഇന്ന് മാത്രം 1142 പേരെ ചികിത്സ കേന്ദ്രത്തില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു,ആകെ ഡിസ്ചാര്‍ജ് 17390 ആയി.

http://bangalorevartha.in/covid-19

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കാറിടിച്ച വീഴ്ചയിൽ ചോരയൊലിപ്പിച്ചു കിടന്ന 18-കാരനോട് ക്രൂരത; റോഡിലിട്ട് മർദ്ദിച്ചു, വയറ്റിൽ കുത്തി; ബെംഗളൂരുവിൽ ഡെലിവറി ബോയിക്ക് നേരെ വധശ്രമം
[masterslider id="10"]

Related posts