നഗരത്തിൽ ഇന്നലെ മരിച്ച 4 പേർ കോവിഡ് രോഗലക്ഷങ്ങൾ ഒന്നും ഇല്ലാത്തവർ

ബെംഗളൂരു: നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23 പേരാണ് കോവിഡ് 19 ബാധിച്ചു മരിച്ചത്.

സംസ്ഥാന ആരോഗ്യവകുപ്പ് ഇന്നലെ പ്രസിദ്ധീകരിച്ച ബുള്ളറ്റിൻ പ്രകാരം ഇതിൽ 4 പേർ കോവിഡ് ലക്ഷണങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.
കോവിഡ് 19 ലക്ഷങ്ങൾ ഒന്നും തന്നെ നാല് പേർക്കും ഉണ്ടായിരുന്നില്ല എന്നതിനോടൊപ്പം നാലിൽ 3 പേർക്കും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നില്ല എന്നും റിപ്പോർട്ടിൽ പറയുന്നു.

  ഹൈവേയിൽ ഏഴംഗ മുഖംമൂടി സംഘം; മലയാളി സ്വർണ്ണ വ്യാപാരിയെ റോഡിൽ തള്ളി ഭാര്യയെയും മകനെയും കാറടക്കം തട്ടിക്കൊണ്ടുപോയി

ലക്ഷണങ്ങൾ ഇല്ലാതെ മരിച്ച നാലിൽ 2 പേരുടെയും അഡ്മിഷൻ തിയതിയും മരണ തിയതിയും ഒന്നാണ് എന്നും റിപ്പോർട്ടിൽ പറയുന്നു.

ബെംഗളൂരു നഗരത്തിൽ ഇന്നലെ മരിച്ചവരിൽ കൂടുതലും സിവിയർ റെസ്പിറേറ്ററി അക്യൂട്ട് ഇൻഫെക്ഷനും ഇൻഫ്ലുൻസ പോലുള്ള അസുഖവും ബാധിച്ചു നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടി എത്തിയവരാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  30,000 പേർക്ക് ഒരൊറ്റ ശൗചാലയം! ഹൈടെക് നഗരത്തിൽ പ്രാഥമിക ആവശ്യങ്ങൾക്ക് ഇടമില്ല!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts