ബെംഗളൂരു നഗരത്തിൽ ഇന്നലെ കോവിഡ് ബാധിച്ചത് 1525 പേർക്ക്;45 പേർ മരിച്ചു.

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും ദിനം പ്രതി വർധിച്ചു വരുന്നു. നഗരത്തിൽ തുടർച്ചയായി 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു വരുന്നു.ബെംഗളൂരു നഗര ജില്ലയിൽ ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1525 പേർക്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 18387 ആയി വർധിച്ചു. 

ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെ 45 കോവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. നഗരത്തിൽ ഇത് വരെ 275 പേർ കോവിഡ് 19 ബാധിച്ചു മരിച്ചു. 

  ബെംഗളൂരുവിൽ പന്ത്രണ്ട് മണിക്കൂർ ജലവിതരണം മുടങ്ങും; പ്രമുഖ പ്രദേശങ്ങൾ ദുരിതത്തിലാകും; അറിയാൻ വായിക്കാം

നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണവും ദിവസം തോറും വർധിച്ചു വരുന്നു. നിലവിൽ 314 രോഗികൾ നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികത്സയിൽ ഉണ്ട്. നഗരത്തിൽ ഇന്നലെ രോഗമുക്തി നേടിയവരുടെ എണ്ണത്തിലും ആശ്വാസകരമായ വർധനവുണ്ട് 206 പേർ ഇന്നലെ രോഗ മുക്തി നേടി.  4045  പേരാണ് ഇതോടെ നഗരത്തിൽ അകെ രോഗമുക്തി നേടിയത്. 

  ഇലക്ട്രോണിക്സ് സിറ്റിയിൽ അറ്റകുറ്റപ്പണിക്കിടെ ഷോക്കേറ്റ് കരാർ ജീവനക്കാരൻ മരിച്ചു

ബെംഗളൂരു ജില്ലയിലെ ആക്റ്റീവ് രോഗികളുടെ എണ്ണവും വർധിച്ചു വരുകയാണ്.14067 ആക്റ്റീവ് രോഗികളാണ് നഗരത്തിൽ നിലവിലുള്ളത്. 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ജൂലൈ 1 മുതൽ ക്രെഡിറ്റ് കാർഡ്, ആധാർ, പാസ്‌പോർട്ട് നിയമങ്ങളിൽ വൻ മാറ്റങ്ങൾ!: പുതിയ നിയമങ്ങൾ എന്തൊക്കെ എന്നറിയാൻ വായിക്കാം
[masterslider id="10"]

Related posts