ബെംഗളൂരുവിൽ രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധന.

Covid Karnataka

ബെംഗളൂരു: നഗരത്തിൽ കോവിഡ് മരണങ്ങളും പുതിയ രോഗികളുടെ എണ്ണവും തുടർച്ചയായി വർധിച്ചു വരുന്നു. നഗരത്തിൽ 24 മണിക്കൂറിനുള്ളിൽ തുടർച്ചയായ രണ്ടാം ദിവസവും 50 ന് മുകളിൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തു.

നഗരത്തിൽ ഇന്നലെ 60 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. ബെംഗളൂരു നഗര ജില്ലയിൽ ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണസംഖ്യയാണിത്. ഇതോടെ നഗരത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 437 ആയി വർധിച്ചു.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും 1000 ന് മുകളിൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. ഇരുപത്തി നാല് മണിക്കൂറിനുള്ളിൽ 1975 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ നഗരത്തിലെ അകെ കോവിഡ് 19 രോഗികളുടെ എണ്ണം 22944 ആയി വർധിച്ചു.

നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഉള്ള രോഗികളുടെ എണ്ണവും വർധിച്ചു വരുന്നു. 317 രോഗികൾ നഗരത്തിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികത്സയിൽ ഉണ്ട്.

  ബെംഗളൂരു അന്താരാഷ്ട്ര ഹ്രസ്വചലച്ചിത്ര മേള ഓഗസ്റ്റ് 14 മുതൽ

ബെംഗളൂരു നഗര ജില്ലയിൽ ഇന്നലെയും രോഗമുക്തി നേടിയവരുടെ എണ്ണത്തിൽ ആശ്വാസകരമായ വർധനവുണ്ട്.

463 പേരാണ് ഇന്നലെ രോഗ മുക്തി നേടിയത്. ഇതോടെ 5455 പേർ നഗരത്തിൽ അകെ രോഗമുക്തി നേടി.ബെംഗളൂരു ജില്ലയിലെ ആക്റ്റീവ് രോഗികളുടെ എണ്ണവും വർധിച്ചു വരുകയാണ്. 17051 ആക്റ്റീവ് രോഗികളാണ് നഗരത്തിൽ നിലവിലുള്ളത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.സി. സി ബന്ധം: ബെംഗളൂരുവിൽ 8 ഇടങ്ങളിൽ ഇ.ഡി റെയ്ഡ്
[masterslider id="10"]

Related posts