ലോക്ക് ഡൗണിൽ ഇന്ദിര ക്യാന്റീനിൽ കച്ചവടത്തിൽ 30 ശതമാനം വർദ്ധനവ്

ബെംഗളൂരു: ലോക്ക് ഡൌൺ നിലനിൽക്കുന്ന സാഹചര്യത്തിൽ നഗരത്തിലെ ഹോട്ടലുകളും ലഘു ഭക്ഷണ ശാലകളും തട്ട് കടകളുമെല്ലാം അടഞ്ഞു കിടക്കുന്നതിനാൽ നഗര വാസികൾ ഭക്ഷണത്തിനായി ഇപ്പോൾ ആശ്രയിക്കുന്ന ഇന്ദിര ക്യാന്റീന്റെ കച്ചവടത്തിൽ റെക്കോർഡ് വർദ്ധനവ്.

30 ശതമാനത്തിന്റെ അധിക കച്ചവടമാണ് ഇന്ദിര ക്യാന്റീനിൽ ഉണ്ടായിരിക്കുന്നത്. 

“മുൻപ്  ഡൌൺ ഉണ്ടായപ്പോൾഴും ഞങ്ങൾ ഭക്ഷണം വിതരണം ചെയ്തിരുന്നു. അത് തന്നെ ഇപ്പോളും തുടരുന്നു” എന്ന് ബി ബി എം പി സ്പെഷ്യൽ കമ്മീഷണർ വെങ്കടേഷ് പറഞ്ഞു.

പുറത്തു നിന്ന് സ്ഥിരമായി ഭക്ഷണം കഴിക്കുന്ന തൊഴിലാളികൾക്കും സാമ്പത്തികമായി വളരെ പിന്നോക്കം നിൽക്കുന്നവർക്കുമാണ് കൂടുതലായി ഭക്ഷണം എത്തിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്യാന്റീനിൽ എത്തുന്ന ആളുകളുടെ എണ്ണം കുറഞ്ഞു എങ്കിലും കച്ചവടം 30 ശതമാനത്തോളം വർധിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

മാർച്ച് – ഏപ്രിൽ മാസത്തെ ലോക്ക് ഡൌൺ കാലയളവിൽ 161 ഇന്ദിര ക്യാന്റീനുകൾ രാവിലെ ആറ് മുതൽ രാത്രി 8 വരെയുള്ള സമയങ്ങളിലായി സൗജന്യ ഭക്ഷണം വിതരണം ചെയ്തിട്ടുണ്ടായിരുന്നു. പക്ഷെ ആളുകൾ സാമൂഹിക അകലം പാലിക്കാതെ കൂട്ടം കൂടി നിൽക്കാൻ തുടങ്ങിയപ്പോൾ അത് നിർത്തുകയായിരുന്നു.  

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us