തുടർച്ചയായ വാടക-കുടിയാൻ-ഉടമസ്ഥ തർക്കങ്ങൾ അവസാനിപ്പിക്കുന്നതിനും വാടക ഭവന നിർമ്മാണ മേഖലയെ പുനരുജ്ജീവിപ്പിക്കുന്നതിനുമായി കേന്ദ്ര സർക്കാരിന്റെ മാതൃകാ വാടക നിയമം സ്വീകരിക്കുന്നതിനെക്കുറിച്ച് കർണാടക ആലോചിക്കുന്നു. മാധ്യമപ്രവർത്തകരുമായി നടത്തിയ സംഭാഷണത്തിലാണ് സംസ്ഥാന റവന്യൂ മന്ത്രി ആർ അശോക വ്യാഴാഴ്ച ഇക്കാര്യം അറിയിച്ചത്. റവന്യൂ വകുപ്പ് പദ്ധതികൾ അവലോകനം ചെയ്ത ശേഷം അശോക മാധ്യമപ്രവർത്തകരോട് പറഞ്ഞു, നിലവിലുള്ള വാടക നിയമം ലളിതമാക്കാൻ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നു. “ഇത് ഇപ്പോഴും ഒരു നിർദ്ദേശ ഘട്ടത്തിലാണ്, ഇത് സംസ്ഥാനത്ത് ദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുമ്പ് പൊതുജനങ്ങളിൽ നിന്ന് അഭിപ്രായ - നിർദ്ദേശങ്ങൾ പ്രതീക്ഷിക്കുന്നു,”…
Read MoreAuthor: തെക്കിനേഴൻ
ചരിത്രനേട്ടം കരസ്ഥമാക്കാൻ നഗരത്തിലെ ഈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ !
ബെംഗളൂരു: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 ഉപഗ്രഹങ്ങൾ അടങ്ങുന്ന പേടകം വിക്ഷേപിക്കുന്ന പദ്ധതിയിലാണ് മല്ലേശ്വരം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഭാഗമാകാൻ ഒരുങ്ങുന്നത്. അടുത്തവർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആണ് പദ്ധതി നടപ്പാക്കുക. ഇന്ത്യൻ ടെക്നോളജിക്കൽ കോൺഗ്രസ് അസോസിയേഷനും ഐ എസ് ആർ ഓ യുമാണ് പദ്ധതിക്ക് വേണ്ട സഹായം നൽകി വരുന്നത്. ഇന്ത്യയിൽ ആദ്യമായാണ് ഹൈസ്കൂൾ തല വിദ്യാർഥികളെ ഇതുപോലെ ഒരു പദ്ധതിയിൽ പങ്കാളികളാകുന്നത്. മല്ലേശ്വരം ഗവൺമെന്റ് ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ ഇതിന്റെ ഭാഗമാകുന്നതോടുകൂടി ഇത് ചരിത്രനേട്ടം ആയിരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ശ്രീ അശ്വത്…
Read Moreകേന്ദ്ര മന്ത്രിസഭാ പുനഃസംഘടന: 36 പുതുമുഖങ്ങൾ, കർണാടകയിൽ നിന്ന് ആറു മന്ത്രിമാർ.
ബെംഗളൂരു : ഇന്നലെ നടന്ന കേന്ദ്ര മന്ത്രിസഭാ പുനസംഘടനയിൽ 36 പുതുമുഖങ്ങൾ അടക്കം 43 പേർ കൂടി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുത്തു. ഇതോടെ കേന്ദ്രമന്ത്രിസഭയിലെ അംഗസംഖ്യ 77 ആയി. കഴിഞ്ഞ മന്ത്രിസഭയിൽ ഉണ്ടായിരുന്ന, കർണാടകയിൽ നിന്നുള്ള പ്രഹ്ളാദ് ജോഷിയും നിർമലാ സീതാ രാമനും പുതിയ മന്ത്രിസഭയിൽ തുടരുന്നതോടൊപ്പം ശോഭ കരന്തലജെ, രാജീവ് ചന്ദ്രശേഖർ, എ നാരായണസ്വാമി, ഭഗവന്ത് ഖുബേ എന്നിവരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മോദിയുടെ രണ്ടാം മന്ത്രിസഭയിൽ ചിക്കമംഗളൂരുവിൽ നിന്നുള്ള ലോകസഭാംഗമായ ശോഭ കരന്തലജെ കൃഷി, കർഷക ക്ഷേമ സഹമന്ത്രി ആയും, ബീദറിൽ…
Read Moreനഗരത്തിലെ ഭൂരിഭാഗം കോവിഡ് കെയർ സെന്ററുകളും പ്രവർത്തനം മരവിപ്പിക്കുന്നു
ബെംഗളൂരു: മഹാമാരിയുടെ രണ്ടാം തരംഗ വ്യാപന തോത് ഗണ്യമായി കുറഞ്ഞതിനെ തുടർന്ന് ബൃഹത് ബെംഗളൂരു മഹാ നഗരപാലികയുടെ നിർദ്ദേശ പ്രകാരം നഗരത്തിൽ പ്രവർത്തിച്ചുവന്നിരുന്ന ഇരുപത്തിയെട്ട് കോവി ഡ് കെയർ സെന്ററുകളിൽ ഇരുപതും, അറുപത് അത്യാഹിതവിഭാഗത്തിൽ നാല്പത്തിനാല് എണ്ണവും പ്രവർത്തനം മരവിപ്പിക്കുന്നു. നഗരത്തിലെ വ്യാപന തോത് ഒരു ശതമാനത്തിലും താഴെ എത്തിയത് കണക്കിലെടുത്ത് പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുകയാണെങ്കിലും മൂന്നാം തരംഗ സാധ്യതകൾ മുന്നിൽ കണ്ട് സംവിധാനങ്ങൾ പ്രവർത്തനസജ്ജമായി തന്നെ തുടരുമെന്നും ബി ബി എം പി കമ്മീഷണർ ഗൗരവ് ഗുപ്ത അറിയിച്ചു. വ്യാപന തോത് പരമാവധി ഉയർന്നു…
Read Moreസ്വകാര്യ ആശുപത്രികളിലെ കോവിഡ് 19 ചികിത്സാ ബാധ്യത: സർക്കാർ മെല്ലെപ്പോക്ക് തുടരുന്നു
ബെംഗളൂരു : കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായ ആരോഗ്യ കർണാടകയുടെ നടത്തിപ്പിനായി രൂപീകരിച്ച സുവർണ്ണ ആരോഗ്യസുരക്ഷാ ട്രസ്റ്റിന്റെ നിർദ്ദേശപ്രകാരം സ്വകാര്യ ആശുപത്രികളിൽ 3,80,000-ത്തോളം രോഗികൾക്കാണ് കൊവിഡ്19 ചികിത്സകൾ നൽകിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതുവരെ സർക്കാർ ഇതിലേക്കായി ചെലവഴിച്ചത് 311 കോടി രൂപയാണ്. എന്നാൽ 78,000-ത്തോളം രോഗികളുടെ ചികിത്സാചെലവുകൾ മാത്രമാണ് സർക്കാർ ഇതുവരെ സ്വകാര്യ ആശുപത്രികൾക്ക് നൽകിയിട്ടുള്ളത് എന്നും ബാക്കിയുള്ളത് സർക്കാർ ബാധ്യതയായി തുടരുകയാണെന്നും സ്വകാര്യ ആശുപത്രികൾ പറയുന്നു. എന്നാൽ സുവർണ്ണ ആരോഗ്യ സേതു ട്രസ്റ്റ് ഡയറക്ടർ എൻ…
Read Moreകോവിഡ് ഇതര ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു
ബെംഗളൂരു: കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചു തുടങ്ങിയത് കൊണ്ടും കോവിഡ് രോഗികൾക്കായി മാറ്റിവച്ചിരുന്ന നൂറുകണക്കിന് കിടക്കകളിൽ രോഗികൾ ഇല്ലാത്ത അവസ്ഥ ആയതുകൊണ്ടും മറ്റ് അസുഖങ്ങൾക്കുള്ള ചികിത്സകൾ പുനരാരംഭിക്കാൻ സർക്കാർ ആശുപത്രികൾ ഒരുങ്ങുന്നു. ബെംഗളൂരു മെഡിക്കൽ കോളേജ് ആൻഡ് റിസർച്ച് സെന്റർ (ബിഎംസിആർഐ) കോവിഡ് ചികിത്സയ്ക്കായി ഒരുക്കിയിരുന്ന 700 കിടക്കകളിൽ 550 കിടക്കകൾ കോവിടുമായി ബന്ധമില്ലാത്ത മറ്റ് രോഗികൾക്കായി മാറ്റി വയ്ക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ജൂൺ 21 ന് ശേഷം പുതിയ കോവിഡ് രോഗികൾ ആരും എത്തിച്ചേരാത്ത സാഹചര്യത്തിലും നിലവിൽ 47 കോവിഡ് രോഗികൾ മാത്രമാണ്…
Read Moreമെട്രോ ട്രെയിൻ സർവീസുകൾ: രാവിലെ ഏഴ് മുതൽ വൈകിട്ട് ആറുവരെ
ബെംഗളൂരു: ഇന്നു മുതൽ നഗരത്തിലെ മെട്രോ ട്രെയിൻ സർവീസുകൾ രാവിലെ 7 മണി മുതൽ വൈകിട്ട് 6 മണിവരെയാണ് സർവീസ് നടത്തുക. തിങ്കൾ മുതൽ വെള്ളി വരെയാണ് സർവീസുകൾ നടത്തുകയെന്നും ശനി ഞായർ ദിവസങ്ങളിൽ സർവീസുകൾ ഉണ്ടായിരിക്കുന്നതല്ല എന്നും നമ്മ മെട്രോ വാക്താവ് അറിയിച്ചു. ജൂൺ 21 മുതൽ ആരംഭിച്ച രണ്ടാം ഘട്ട അടച്ചിടൽ കാലഘട്ടത്തിലും രാവിലെ 7 മണി മുതൽ 11 മണി വരെയും വൈകിട്ട് 3 മണി മുതൽ 6 മണി വരെയും മെട്രോ ട്രെയിൻ സർവീസുകൾ നടത്തിയിരുന്നു. ഇന്ന് മുതൽ…
Read Moreസർക്കാർ,സ്റ്റേറ്റ് ബോർഡ് സ്കൂളുകൾ ഇന്നുമുതൽ തുറന്നു പ്രവർത്തനം ആരംഭിക്കുന്നു.
ബെംഗളൂരു : പുതിയ അധ്യയന വർഷത്തെ പാഠ്യ പദ്ധതികൾക്കും പ്രവർത്തനങ്ങൾക്കുമായി സർക്കാർ, സ്റ്റേറ്റ് ബോർഡ് സ്കൂളുകൾ ഇന്ന് മുതൽ തുറന്നു പ്രവർത്തനമാരംഭിക്കും. നിലവിലെ മഹാമാരി സാഹചര്യങ്ങൾ പരിഗണിച്ച് വിദ്യാർത്ഥികൾക്ക് സ്കൂളിൽ ക്ലാസുകൾക്കായി പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. വിദ്യാർഥികൾ ക്ലാസുകൾ ഓൺലൈനായി തന്നെ പങ്കെടുക്കണമെന്ന് അധികൃതർ അറിയിക്കുന്നു. സ്കൂളുകളുടെ പ്രവർത്തനം സജീവമാകുന്നതിനും പാഠ്യ വിഷയങ്ങളിൽ ശ്രദ്ധ വർധിപ്പിക്കുന്നതിനും ആയി കോവിഡ് അനുബന്ധ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്ന അധ്യാപകരെ എത്രയും വേഗം ചുമതലകളിൽ നിന്ന് ഒഴിവാക്കണമെന്ന് കഴിഞ്ഞദിവസം വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഭൂരിപക്ഷം അധ്യാപകരും ഇതുപ്രകാരം ചുമതലകളിൽ നിന്നും ഒഴിവാക്കപ്പെട്ടുവെങ്കിലും…
Read Moreകോവിഡാനന്തര അപൂർവ്വ മസ്തിഷ്ക്ക രോഗം;ഇന്ത്യയിൽ രണ്ടാമത്തേതും കർണാടകയിലെ ആദ്യത്തേതും ദാവനഗെരെയിൽ.
ബെംഗളൂരു: കോവിഡ് ഭേദമായവരിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു വെങ്കിലും വളരെ അപൂർവമായി മാത്രം മസ്തിഷ്കത്തെ ബാധിക്കുന്ന അസുഖവും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഇതുവരെ ഇന്ത്യയിൽ ആകെ രണ്ടു പേർക്ക് ആണ് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ദാവനഗേരെ അടുത്ത് ഹൂവിനഹദഗളിയിൽ ഒരു 13 വയസ്സുകാരനിലാണ് കർണാടകയിൽ ആദ്യമായി ഈ അസുഖം കണ്ടെത്തിയിരിക്കുന്നത് . കൃത്യമായ മരുന്നുകളും പരിചരണവും ലഭ്യമാക്കിയില്ലെങ്കിൽ മരണ കാരണമായേക്കാവുന്ന അസുഖമാണ് ഇതെന്നും ചികിത്സ വളരെ ചിലവേറിയതാണ് എന്നും എസ് എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോക്ടർ…
Read Moreനഗരത്തിലെ 4500 ഏക്കറോളം തടാക പ്രദേശം”കാണ്മാനില്ല”..!!
ബെംഗളൂരു: നഗര ജില്ലാ ഭരണത്തിന്റെ നേതൃത്വത്തിൽ നടത്തിയ കണക്കെടുപ്പിൽ നഗരത്തിലെ 837 തടാകങ്ങളുടെ ഭാഗമായിരുന്ന 4500 ഏക്കറോളം ഭൂമിയാണ് നഷ്ടപ്പെട്ടതായി പ്രാഥമികവിവരങ്ങൾ സൂചിപ്പിക്കുന്നത്. പുറത്തുവിട്ടിരിക്കുന്ന കണക്ക് ആദ്യ നടപടിയിൽ കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആണെന്നും ഭൂമാഫിയ സംഘങ്ങൾ പിടിച്ചെടുത്ത പ്രദേശങ്ങൾ ഇതിലും വളരെയധികം കൂടുതലാണെന്നും ജില്ലാ ഭരണകൂടത്തിന് വക്താവ് അറിയിച്ചു. നിലവിലെ സ്ഥിതി വിവരം അനുസരിച്ച് 91 തടാക പ്രദേശങ്ങൾ മാത്രമാണ് ഭൂമാഫിയയുടെ പിടിച്ചെടുക്കലിൽ ഉൾപ്പെടാത്തത്. ബാക്കിയുള്ള തടാക പ്രദേശങ്ങളിൽ ഭൂരിഭാഗവും നഷ്ടമായതായി ആണ് പ്രാഥമിക സർവ്വേ വെളിപ്പെടുത്തുന്നത്. പ്രാഥമിക സർവേ കണക്കുകളിൽ ഉൾപ്പെടുത്തിയിട്ടുള്ള…
Read More