ചരിത്രനേട്ടം കരസ്ഥമാക്കാൻ നഗരത്തിലെ ഈ സർക്കാർ സ്കൂളിലെ വിദ്യാർത്ഥികൾ !

ബെംഗളൂരു: ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി 75 ഉപഗ്രഹങ്ങൾ അടങ്ങുന്ന പേടകം വിക്ഷേപിക്കുന്ന പദ്ധതിയിലാണ് മല്ലേശ്വരം ഗവൺമെന്റ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ ഭാഗമാകാൻ ഒരുങ്ങുന്നത്.

അടുത്തവർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ആണ് പദ്ധതി നടപ്പാക്കുക. ഇന്ത്യൻ ടെക്നോളജിക്കൽ കോൺഗ്രസ് അസോസിയേഷനും ഐ എസ് ആർ ഓ യുമാണ് പദ്ധതിക്ക് വേണ്ട സഹായം നൽകി വരുന്നത്.

  നിധി തേടി സ്വകാര്യ ഭൂമിയിലെ ക്ഷേത്രം തകർത്തു; രണ്ടുപേർക്കെതിരെ കേസ്

ഇന്ത്യയിൽ ആദ്യമായാണ് ഹൈസ്കൂൾ തല വിദ്യാർഥികളെ ഇതുപോലെ ഒരു പദ്ധതിയിൽ പങ്കാളികളാകുന്നത്. മല്ലേശ്വരം ഗവൺമെന്റ് ഹൈ സ്കൂളിലെ വിദ്യാർത്ഥികൾ ഇതിന്റെ ഭാഗമാകുന്നതോടുകൂടി ഇത് ചരിത്രനേട്ടം ആയിരിക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ശ്രീ അശ്വത് നാരായണൻ അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലിൽ ആറാം ക്ലാസുകാരൻ മരിച്ച നിലയിൽ; അധ്യാപകന്റെ മർദ്ദനമെന്ന് പരാതി, വൻ സംഘർഷം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts