കോവിഡാനന്തര അപൂർവ്വ മസ്തിഷ്ക്ക രോഗം;ഇന്ത്യയിൽ രണ്ടാമത്തേതും കർണാടകയിലെ ആദ്യത്തേതും ദാവനഗെരെയിൽ.

ബെംഗളൂരു: കോവിഡ് ഭേദമായവരിൽ പലതരം ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു വെങ്കിലും വളരെ അപൂർവമായി മാത്രം മസ്തിഷ്കത്തെ ബാധിക്കുന്ന അസുഖവും ഇപ്പോൾ കണ്ടെത്തിയിരിക്കുന്നു. ഇതുവരെ ഇന്ത്യയിൽ ആകെ രണ്ടു പേർക്ക് ആണ് ഈ അസുഖം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ദാവനഗേരെ അടുത്ത് ഹൂവിനഹദഗളിയിൽ ഒരു 13 വയസ്സുകാരനിലാണ് കർണാടകയിൽ ആദ്യമായി ഈ അസുഖം കണ്ടെത്തിയിരിക്കുന്നത് .

  ബെംഗളൂരുവിൽ കാമുകനുമായുള്ള വഴക്കിനെത്തുടർന്ന് കോളേജ് വിദ്യാർത്ഥിനി തടാകത്തിൽ ചാടി മരിച്ചു

കൃത്യമായ മരുന്നുകളും പരിചരണവും ലഭ്യമാക്കിയില്ലെങ്കിൽ മരണ കാരണമായേക്കാവുന്ന അസുഖമാണ് ഇതെന്നും ചികിത്സ വളരെ ചിലവേറിയതാണ് എന്നും എസ് എസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്റർ ഡയറക്ടർ ഡോക്ടർ എൻ കെ കാളപ്പനവർ അഭിപ്രായപ്പെട്ടു.

ചികിത്സയുടെ ഭാഗമായ കുത്തിവെപ്പുകൾ ഒന്നിന് 75,000 മുതൽ ഒരുലക്ഷം രൂപ വരെ ചെലവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts