ബെംഗളൂരു: അടുഗോഡി ലക്കസാന്ദ്ര നിവാസിയായ ഷാഹിദ് എന്ന വിളിപ്പേരുള്ള നസീം ഷെറീഫ് 40, ഇയാളുടെ സുഹൃത്ത് ഗുരപ്പനപാളയ നിവാസിയായ മുഹമ്മദ് ഷാഫിയുള്ള 42 എന്നിവർ സുഹൃത്തിന്റെ വീട്ടിൽ നിന്നും ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന വസ്തുവകകൾ മോഷ്ടിച്ചതിന് അറസ്റ്റിലായി. നിർമ്മാണ കമ്പനി നടത്തിയിരുന്ന ഷെരീഫ് അടുത്തകാലത്ത് വൻ നഷ്ടത്തിൽ ആയിരുന്നു. സുഹൃത്തിന്റെ വീടിന്റെ താക്കോൽ തനിപ്പകർപ്പ് നിർമ്മിച്ചാണ് മോഷണം നടത്തിയത്. സുഹൃത്തിന്റെ സഹോദരന് സുഖമില്ലാതെ ആശുപത്രിയിൽ ആയ സമയത്ത് ഇയാൾ ആശുപത്രി സന്ദർശനം നടത്തിയിരുന്നു. ആശുപത്രിയിൽ സന്ദർശനത്തിന് പോയ അതേസമയത്ത് ഷെരീഫ് തന്റെ…
Read MoreAuthor: തെക്കിനേഴൻ
മുതിർന്ന പൗരന്മാർക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധ മരുന്നുകൾ നൽകി തുടങ്ങും.
ബെംഗളൂരു: 50 വയസ്സിനു മുകളിലുള്ള നഗരവാസികൾക്ക് മാർച്ച് ആദ്യവാരം മുതൽ പ്രതിരോധമരുന്ന് കുത്തിവെയ്പ്പ് നൽകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. രക്തസമ്മർദ്ദവും പ്രമേഹവും പോലുള്ള രോഗബാധിതർക്കും മുൻഗണന നൽകും. കർണാടക സർക്കാരിന്റെ കണക്കുകൾ പ്രകാരം ഏകദേശം ഒരുകോടി 30 ലക്ഷത്തോളം വരുന്ന 50 വയസ്സിന് മുകളിലുള്ള പൗരന്മാരെ ആണ് ആദ്യ-മൂന്നാംഘട്ട കുത്തിവെപ്പിൽ പ്രതിരോധ മരുന്നു നൽകുക. ആരോഗ്യവകുപ്പ് സെക്രട്ടറി രാജേഷ് ഭൂഷൻ ഇതിനു വേണ്ട നടപടിക്രമങ്ങൾ ആരംഭിക്കാനുള്ള നിർദ്ദേശങ്ങൾ നൽകി കഴിഞ്ഞു.
Read Moreസബ് ഇൻസ്പെക്ടർ ആയി നിയമിക്കാൻ വ്യവസായിയുടെ കത്തുമായി ഉദ്യോഗാർത്ഥി പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിൽ.!
ബെംഗളൂരു: രവി പ്രകാശ് ബന്ധവലാകർ എന്ന 28 കാരൻ ആണ് കഴിഞ്ഞ ദിവസം വിജയപുര പോലീസ് സൂപ്രണ്ട് ഓഫീസിൽ സബ് ഇൻസ്പെക്ടറായി നിയമനം ലഭിച്ച കത്തുമായി ജോലിയിൽ പ്രവേശിക്കാൻ എത്തിയത്. വിശദ പരിശോധനയിൽ കത്ത് വ്യാജമാണെന്നും നഗരത്തിലെ ഒരു വ്യവസായി നൽകിയതാണ് ഈ വ്യാജ കത്ത് എന്നും തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ കേരളത്തിൽ നിന്നും കർണാടകയിൽ എത്തി വ്യവസായ സംരംഭങ്ങൾ നടത്തിവന്നിരുന്ന ബ്രിജേഷ് എന്നയാളാണ് കത്തു നൽകിയത് എന്ന് തിരിച്ചറിഞ്ഞു. ബിസിനസ് അഡ്മിനിസ്ട്രേഷൻ ബിരുദധാരിയായ രവി സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് അപേക്ഷ നൽകിയിരുന്നു.…
Read Moreനിയമ നിർമ്മാണ കൗൺസിലിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന്.
ബെംഗളൂരു: ജെഡിഎസ് അംഗമായിരുന്ന ധർമ്മ ഗൗഡ കഴിഞ്ഞ ഡിസംബർ 29 ആം തീയതി ചിക്ക് മംഗളൂരുവിൽ റെയിൽവേ ട്രാക്കിന് അടുത്ത് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട വിവരം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇദ്ദേഹം കൗൺസിലിലെ ഡെപ്യൂട്ടി ചെയർമാൻ സ്ഥാനം വഹിച്ചു വരികയായിരുന്നു. മരണകാരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. ഈ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മാർച്ച് 15ന് നടത്തും എന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം ഫെബ്രുവരി 25 ന് പുറത്തിറങ്ങും. മാർച്ച് നാലുവരെ നാമനിർദ്ദേശപത്രിക സമർപ്പിക്കാം. മാർച്ച് 15 ന് രാവിലെ 9 മണി മുതൽ 4…
Read Moreവരുമാന നികുതി വകുപ്പിന്റെ മിന്നൽ പരിശോധന : 400 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി.
ബെംഗളൂരു : പത്തോളം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വരുമാന നികുതി വകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ മിന്നൽ പരിശോധനയിൽ 403 കോടിയുടെ അനധികൃത വരുമാനം കണ്ടെത്തി. മെഡിക്കൽ കോളേജുകൾ നടത്തുന്ന വിദ്യാഭ്യാസ ട്രസ്റ്റുകളും ഇതിലുൾപ്പെടുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പ്രവേശനാനുമതി നൽകുന്നതുമായി ബന്ധപ്പെട്ട് വസൂലാക്കിയ പണമാണ് ഇത് എന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരു , മംഗളൂരു , തുമക്കുരു തുടങ്ങി 56 ഇടങ്ങളിലായി ഒരേസമയം നടത്തിയ മിന്നൽ പരിശോധനയിലാണ് ഈ കണ്ടെത്തൽ. വിദ്യാഭ്യാസ സ്ഥാപനങ്ങളും ആയി നേരിട്ട് ബന്ധമുള്ള ചില ഉന്നത രാഷ്ട്രീയനേതാക്കളുടെയും അടുത്ത പ്രവർത്തകരുടെയും…
Read Moreപത്താം നിലയിൽ നിന്ന് വീണു മരിച്ചു.
ബെംഗളൂരു: ഡൊമ്ളൂരിലെ ഒരു പ്രൈവറ്റ് അപ്പാർട്ട്മെന്റ് ഇലക്ട്രീഷ്യൻ ആയി ജോലി ചെയ്തിരുന്ന കിരൺ ബാബു 32 ആണ് പത്താം നിലയിൽ നിന്ന് താഴെ വീണു മരിച്ചത്. മരണദിവസം രാത്രി ജോലിയിലായിരുന്നു ഇദ്ദേഹം. അർദ്ധരാത്രിയോട് കൂടി ടെറസിൽനിന്ന് താഴെ വീഴുകയായിരുന്നു. ഉടൻതന്നെ വിവരമറിഞ്ഞെത്തിയ ഭാരതീനഗർ പോലീസ് മരണം സംഭവിച്ചു കഴിഞ്ഞതിനാൽ മേൽനടപടികൾ സ്വീകരിച്ചു. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി വ്യക്തിപരമായ സാമ്പത്തിക പ്രതിസന്ധികൾ മൂലം കിരൺ വളരെയധികം മാനസിക സമ്മർദ്ദത്തിൽ ആയിരുന്നു എന്ന് പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അറിയിച്ചു.…
Read Moreനഗരത്തിൽ മഴയ്ക്ക് സാധ്യത.
ബെംഗളൂരു: ഇന്നും നാളെയും നഗരത്തിലും പരിസര പ്രദേശങ്ങളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ പ്രവചനകേന്ദ്രം അറിയിച്ചു. ഇന്നലെ മുതൽ തന്നെ ആകാശം മേഘാവൃതമായി കാണപ്പെട്ടിരുന്നു. കർണാടകയുടെ തീരപ്രദേശങ്ങളിൽ ഫെബ്രുവരി ഇരുപതാം തീയതി വരെ നേരിയ ഒറ്റപ്പെട്ട മഴ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും തെക്കൻ കർണാടക യിൽ 21 വരെ മഴയുടെ സാന്നിധ്യം ഉണ്ടാകാമെന്നും പ്രവചന കേന്ദ്രം അറിയിച്ചു. ഇതോടൊപ്പം നഗരത്തിൽ ആകെ മേഘാവൃതമായ അന്തരീക്ഷം ആയതുകൊണ്ട് അന്തരീക്ഷ ഊഷ്മാവ് ഒരു ഡിഗ്രി മൂന്ന് ഡിഗ്രി വരെ ഉയരാം എന്നും അറിയിക്കുന്നു.
Read Moreവ്യാജ ആയുർവേദ മരുന്നു വിൽപന സംഘം പിടിയിൽ!
ബെംഗളൂരു : അസ്ഥിസംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മരുന്നുകൾ വിതരണം ചെയ്ത ആറംഗ സംഘത്തെ തിലക് നഗർ പോലീസ് അറസ്റ്റ് ചെയ്തു. യശ്വന്തപുര നിവാസികളായ അശോക് എന്ന പേരിലറിയപ്പെട്ടിരുന്ന സഞ്ചിത് ഫെർണാണ്ടസ് 31, മഞ്ജുനാഥ് ശിർക്ക 40, ഗൗതം എന്ന ശിവലിംഗ 42, അമിത് എന്ന രമാകാന്ത് 37, കിഷൻ 23, ബാഗൽകോട്ട് കാരനായ കല്ലോലപ്പ എന്നിവർ ആണ് പിടിയിലായിരിക്കുന്നത്. ആശുപത്രി സന്ദർശനത്തിന് പോകുന്നതും സായാഹ്ന സവാരിക്ക് പുറത്തിറങ്ങുന്നതും ആയ മുതിർന്ന പൗരന്മാരെ ആണ് ഇവർ ലക്ഷ്യം വച്ചിരുന്നത്. കഴിഞ്ഞവർഷം അസ്ഥിരോഗ ആശുപത്രി…
Read Moreഓല,ഊബർ ടാക്സികളുടെ ചാർജ് വർധന പരിഗണനയിൽ.
ബെംഗളൂരു: നിരന്തരം തുടരുന്ന ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ടാക്സി ചാർജുകൾ പുനർ നിർണയിക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതർ. ജനുവരിയിൽ തന്നെ ഇതിനുള്ള കരട് നിർദ്ദേശങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ നിന്നും നൽകിയിരുന്നു. ഫെബ്രുവരി ഒന്നിന് പുറത്തിറക്കിയ പുതിയ നിർദേശം അനുസരിച്ച് ശീതീകരിക്കാത്ത കാറുകൾക്ക് 75 രൂപയും ശീതീകരിച്ചവക്ക് 100 രൂപയും കുറഞ്ഞ നിരക്കായി അനുവദിച്ചിരുന്നു. എന്നാൽ ശൃംഖല ടാക്സി സംവിധാനങ്ങൾ നടപ്പിലാക്കുന്ന യൂബർ, ഓല പോലെയുള്ളവരുടെ നിരക്കുകൾ ഉയർത്തുന്നതിനെക്കുറിച്ച് തീരുമാനമായിരുന്നില്ല. മോട്ടോർ വാഹന ശൃംഖല നടത്തിപ്പ് രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇത് പുനഃപരിശോധിക്കുന്നതിനായി വാഹന ഗതാഗത മന്ത്രാലയം…
Read Moreദന്ത ഡോക്ടർ ആകാൻ വിദ്യാർത്ഥികളില്ല ;700 സീറ്റ് ഒഴിഞ്ഞു കിടക്കുന്നു
ബെംഗളൂരു : കർണാടകയിൽ മാത്രം സ്വകാര്യ മെഡിക്കൽ കോളേജുകളിൽ ആയി എഴുന്നൂറോളം സീറ്റുകളാണ് ദന്ത രോഗ വിഭാഗത്തിൽ ഒഴിഞ്ഞുകിടക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയിൽ സുപ്രീം കോടതി ഇടപെടലിനെ തുടർന്ന് പ്രവേശന യോഗ്യത നിർണയത്തിൽ കൂടുതൽ സുതാര്യത കൊണ്ടു വന്നിരുന്നെങ്കിലും 44 മെഡിക്കൽ കോളേജുകളിലായി ആകെയുള്ള 2880 ദന്ത വിഭാഗം സീറ്റുകളിൽ എഴുനൂറോളം ഇപ്പോഴും ഒഴിഞ്ഞു കിടക്കുകയാണ്. പ്രവേശന യോഗ്യത നേടാനുള്ള കുറഞ്ഞ മാർക്ക് 10 ശതമാനത്തോളം കുറയ്ക്കാനും സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു. കഴിഞ്ഞ തവണ മുന്നൂറിൽ താഴെ സീറ്റുകൾ മാത്രമാണ് ഒഴിഞ്ഞു കിടന്നിരുന്നത്.
Read More