ഓല,ഊബർ ടാക്സികളുടെ ചാർജ് വർധന പരിഗണനയിൽ.

ബെംഗളൂരു: നിരന്തരം തുടരുന്ന ഇന്ധനവില വർധനയുടെ പശ്ചാത്തലത്തിൽ ടാക്സി ചാർജുകൾ പുനർ നിർണയിക്കുന്നതിനുള്ള ആലോചനയിലാണ് അധികൃതർ.

ജനുവരിയിൽ തന്നെ ഇതിനുള്ള കരട് നിർദ്ദേശങ്ങൾ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ നിന്നും നൽകിയിരുന്നു.

ഫെബ്രുവരി ഒന്നിന് പുറത്തിറക്കിയ പുതിയ നിർദേശം അനുസരിച്ച് ശീതീകരിക്കാത്ത കാറുകൾക്ക് 75 രൂപയും ശീതീകരിച്ചവക്ക് 100 രൂപയും കുറഞ്ഞ നിരക്കായി അനുവദിച്ചിരുന്നു.

  ഓഗസ്റ്റ് 15-ന് ട്രെയിനോടുമെന്ന പ്രതീക്ഷ അസ്തമിക്കുന്നു; നിർമ്മാണത്തിൽ വൻ മന്ദഗതി

എന്നാൽ ശൃംഖല ടാക്സി സംവിധാനങ്ങൾ നടപ്പിലാക്കുന്ന യൂബർ, ഓല പോലെയുള്ളവരുടെ നിരക്കുകൾ ഉയർത്തുന്നതിനെക്കുറിച്ച് തീരുമാനമായിരുന്നില്ല.

മോട്ടോർ വാഹന ശൃംഖല നടത്തിപ്പ് രൂപരേഖയുടെ അടിസ്ഥാനത്തിൽ ഇത് പുനഃപരിശോധിക്കുന്നതിനായി വാഹന ഗതാഗത മന്ത്രാലയം ട്രാൻസ്പോർട്ട് കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ആണ് അവസാനമായി ലഭിക്കുന്ന വിവരം.

പുതുക്കിയ നിരക്കുകൾ ഉടൻതന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കൊച്ചിയിലേക്ക് 4,500; ട്രെയിനിൽ ടിക്കറ്റില്ലെങ്കിൽ വിമാനവും ബസും റെഡി; ഓണക്കാല ബുക്കിങ് ആരംഭിച്ചു, നിരക്കുകൾ ഇങ്ങനെ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts