വ്യാജ ആയുർവേദ മരുന്നു വിൽപന സംഘം പിടിയിൽ!

ബെംഗളൂരു : അസ്ഥിസംബന്ധമായ രോഗങ്ങൾക്ക് ഫലപ്രദമെന്ന് തെറ്റിദ്ധരിപ്പിച്ച് വ്യാജ മരുന്നുകൾ വിതരണം ചെയ്ത ആറംഗ സംഘത്തെ തിലക് നഗർ പോലീസ് അറസ്റ്റ് ചെയ്തു.

യശ്വന്തപുര നിവാസികളായ അശോക് എന്ന പേരിലറിയപ്പെട്ടിരുന്ന സഞ്ചിത് ഫെർണാണ്ടസ് 31, മഞ്ജുനാഥ് ശിർക്ക 40, ഗൗതം എന്ന ശിവലിംഗ 42, അമിത് എന്ന രമാകാന്ത് 37, കിഷൻ 23, ബാഗൽകോട്ട് കാരനായ കല്ലോലപ്പ എന്നിവർ ആണ് പിടിയിലായിരിക്കുന്നത്.

  കാർ കത്തിയത് ഷോർട്ട് സർക്യൂട്ട് മൂലമല്ല; സോന നേരിട്ടത് ക്രൂരമായ അവഗണനയും ബുദ്ധിമുട്ടുകളും!! ഗർഭിണി മരിച്ചത് ആസൂത്രിത കൊലപാതകമോ?

ആശുപത്രി സന്ദർശനത്തിന് പോകുന്നതും സായാഹ്ന സവാരിക്ക് പുറത്തിറങ്ങുന്നതും ആയ മുതിർന്ന പൗരന്മാരെ ആണ് ഇവർ ലക്ഷ്യം വച്ചിരുന്നത്.

കഴിഞ്ഞവർഷം അസ്ഥിരോഗ ആശുപത്രി സന്ദർശിച്ചു പുറത്തിറങ്ങിയ അനുകർ എന്നയാളെ രമേശ് സ്വയം പരിചയപ്പെടുത്തുകയും അയാളുടെ മുതിർന്ന സഹോദരൻ ധന്വന്തരി ആയുർവേദ സെന്ററിൽ വർക്ക് ചെയ്തിരുന്നു എന്നും അസ്ഥി രോഗങ്ങൾക്കു ഫലപ്രദമായ മരുന്നുകൾ നൽകി വരുന്നുണ്ടെന്നും അറിയിക്കുകയായിരുന്നു.

ചെലവിലേക്കായി രണ്ടര ലക്ഷം രൂപയാണ് ആവശ്യപ്പെട്ടത്. താൽപര്യമില്ലെന്ന് അറിയിച്ചെങ്കിലും നിരന്തരമായ സമ്പർക്കത്തിലൂടെ രമേശ് പണം കൈക്കലാക്കി.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

എന്നാൽ നൽകിയ വ്യാജമരുന്നുകൾ തിരിച്ചറിഞ്ഞ അനുകർ പോലീസിനെ സമീപിക്കുകയായിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.

ഇൻസ്പെക്ടർ ജി എസ് അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ പിടികൂടി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പൊന്മുട്ടയിടുന്ന ഈ താറാവിനും' പണികിട്ടി! ബെംഗളൂരു യാത്രക്കാർ പെരുവഴിയിൽ; കെ.എസ്.ആർ.ടി.സിക്ക് പ്രതിദിന വരുമാനം 65,000 നഷ്ടം
[masterslider id="10"]

Related posts